
പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് നിശ്ചിത ശരീരഘടനയുള്ള, പൂർണ ആരോഗ്യവാന്മാരായിരിക്കും സേനാംഗങ്ങളെല്ലാം. എന്നാൽ, സംസ്ഥാനത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി പൊലീസ് സേനയുടെ അംഗബലം വർദ്ധിപ്പിക്കാത്തതു കാരണം പിന്നീട്
സമയപരിധിയില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു. ഒരു ഡ്യൂട്ടി കഴിയുമ്പോൾ മറ്റൊരു ഡ്യൂട്ടി എന്ന കണക്കിലാണ് ജോലി സമ്മർദ്ദം. അതിന്റെ ഫലമായി ഭൂരിപക്ഷം പേരും രോഗികളായി വിരമിക്കേണ്ടിവരും. ഇവരിൽ ക്യാൻസർ രോഗികൾ, ഹൃദയ ശാസ്ത്രക്രിയയ്ക്ക് വിധേയരായവർ, കിഡ്നി, കരൾ സംബന്ധ അസുഖങ്ങളുള്ളവർ വരെയുണ്ട്. നിലവിലുള്ള മെഡിസെപ് കൊണ്ട് പ്രയോജനവുമില്ല. ആരോഗ്യത്തോടെ വന്ന് രോഗിയായി മടങ്ങുന്ന കാഴ്ച. ഇനിയെങ്കിലും സർക്കാർ ഈ ദയനീയാവസ്ഥ കാണാതെ പോകരുത്.
-എം. പ്രഭാകരൻ നായർ,
ഊരുട്ടമ്പലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |