
കേരളത്തിലെ പ്രധാന റെയിൽവേ ഡിവിഷനുകളായ തിരുവനന്തപുരവും പാലക്കാടും വിഭജനം മൂലം ഇന്ന് വളരെ ചെറുതായി. ഈ ഡിവിഷനുകളിൽപ്പെട്ട പല ഭാഗങ്ങളും മധുര, മംഗലാപുരം ഡിവിഷനുകളായി. എന്നാൽ കൊല്ലം- ചെങ്കോട്ട റെയിൽപ്പാതയിൽപ്പെട്ട കൊല്ലം മുതൽ ആര്യങ്കാവ് വരെയുള്ള ഭാഗം പൂർണമായും കൊല്ലം ജില്ലയിലേതാണ്. പക്ഷേ ഇത് നിലവിൽ മധുര റെയിൽവേ ഡിവിഷന്റെ ഭാഗമാണ്. പാലരുവി, റോസ്‌മല, കടമൻപാറ ചന്ദനക്കാടുകൾ, തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ളതാണ്. ആര്യങ്കാവ് വരെയുള്ള ഭാഗം തിരുവനന്തപുരം ഡിവിഷന്റെ ഭാഗമാക്കാനായാൽ കേരളത്തിന് നേട്ടമാകും.
-ആർ. ജിഷി
കൊട്ടിയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |