SignIn
Kerala Kaumudi Online
Sunday, 13 September 2026 4.20 AM IST

പെറ്റതല്ലേലും പെറ്റാണ്

pet

സ്നേ​ഹ​യു​ടെ​ ​വീ​ട്ടി​ലെ​ ​ഫാ​നും​ ​എ.​സി​യും​ ​ഓ​ൺ​ ​ആ​ണ്.​ ​മു​റി​യി​ൽ​ ​ഒ​രാ​ളു​മി​ല്ല.​ ​പ​ക്ഷേ,​ ​ഓ​ഫ് ​ചെ​യ്യാ​ൻ​ ​അ​നു​വാ​ദ​മി​ല്ല.​ ​വെ​ൽ​വെ​റ്റ് ​മെ​ത്ത​യി​ൽ​ ​'​ലി​യോ"​ ​ഉ​റ​ങ്ങു​ക​യാ​ണ്.​ ​ക​ണ്ണും​ ​ചെ​വി​യും​ ​മൂ​ടു​ന്ന​ ​രോ​മ​മു​ള്ള​ ​ഷി​റ്റ്സു​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​നാ​യ​യാ​ണ് ​ക​ക്ഷി.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​വീ​ട്ടി​ലെ​ ​അം​ഗ​മാ​യ​താ​ണ് ​കു​ഞ്ഞു​ ​ലി​യോ.​ ​സ​ദാ​സ​മ​യ​വും​ ​ഉ​റ​ക്ക​വും​ ​പ​ട്ടാ​ള​ക്കാ​ര​ൻ​ ​അ​പ്പൂ​പ്പ​ന്റെ​ ​മ​ടി​യി​ൽ​ ​ക​യ​റി​ ​ഇ​രി​പ്പു​മാ​ണ് ​മെ​യി​ൻ​ ​ഹോ​ബി.​ ​അ​വ​നെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​വ​രു​മ്പോ​ൾ​ ​പു​റ​ത്ത് ​കൂ​ട്ടി​ലി​ട്ട് ​വ​ള​ർ​ത്ത​ണ​മെ​ന്ന് ​പ​റ​ഞ്ഞ​ ​കാ​ർ​ക്ക​ശ്യ​ക്കാ​ര​ൻ​ ​അ​പ്പൂ​പ്പ​ൻ​ ​പൊ​ന്നേ​ ​പൊ​ടി​യേ​യെ​ന്ന് ​വി​ളി​ച്ചാ​ണ് ​പോ​റ്റു​ന്ന​ത്.
കൊ​വി​ഡാ​ന​ന്ത​രം​ ​പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ​ ​സ​ജീ​വ​മാ​യ​ ​'​പെ​റ്റ് ​പാ​ര​ന്റിം​ഗാ​ണ്" ​ഇ​ത്തി​രി​ക്കു​ഞ്ഞ​നെ​ ​സ്‌​നേ​ഹ​യു​ടെ​ ​വീ​ട്ടി​ലും​ ​എ​ത്തി​ച്ച​ത്.​ ​പെ​ട്ടെ​ന്നാ​ണ് ​അ​വ​ൻ​ ​വീ​ട്ടു​കാ​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​വ​നാ​യ​ത്.​ ​മി​ക്ക​മ​ല​യാ​ളി​ ​വീ​ടു​ക​ളി​ലും​ ​ഇ​തു​പോ​ലൊ​രു​ ​ഓ​മ​ന​യു​ണ്ടാ​വും.​ ​ഒ​രു​കാ​ല​ത്ത് ​വീ​ടി​ന്റെ​ ​കാ​വ​ൽ​ക്കാ​ർ​ ​മാ​ത്ര​മാ​യി​രു​ന്ന​ ​മൃ​ഗ​ങ്ങ​ൾ​ ​ഇ​ന്ന് ​കു​ടും​ബാം​ഗ​ങ്ങ​ളാ​യി.​ ​മ​ല​യാ​ളി​ക​ൾ​ ​അ​രു​മ​ക​ളെ​ ​പ​രി​പാ​ലി​ക്കു​ന്ന​തി​ന്റെ​ ​പു​തി​യ​മു​ഖം.​ ​കു​ളി​പ്പി​ച്ചും​ ​പൊ​ട്ടു​തൊ​ടീ​ച്ചും​ ​ചോ​റു​ ​വാ​രി​ക്കൊടു​ത്തും​ ​ഉ​ടു​പ്പ​ണി​യി​ച്ചും​ ​സ്‌​നേ​ഹി​ക്കു​ക​യാ​ണ്.​ ​വ​ള​ർ​ച്ച​യി​ൽ​ ​സ​ന്തോ​ഷി​ച്ചും​ ​ഒ​പ്പം​ ​ക​ളി​ച്ചും​ ​വേ​ർ​പാ​ടി​ൽ​ ​ക​ര​ഞ്ഞും​ ​അ​വ​യോ​ട് ​വൈ​കാ​രി​ക​മാ​യി​ ​അ​ടു​പ്പ​ത്തി​ലാ​വു​ന്നു.​ ​നാ​യ​യും​ ​പൂ​ച്ച​യും​ ​പ​ക്ഷി​ക​ളും​ ​മ​ത്സ്യ​ങ്ങ​ളും​ ​മു​യ​ലു​ക​ളും​ ​തു​ട​ങ്ങി​ ​പാ​മ്പു​ക​ളും​ ​ചി​ല​ന്തി​ക​ളും​ ​എ​ലി​ക​ളു​മ​ട​ക്കം​ ​നി​ര​വ​ധി​ ​ജീ​വി​ക​ൾ​ ​ഇ​ന്ന് ​കേ​ര​ള​ത്തി​ലെ​ ​വീ​ടു​ക​ളു​ടെ​ ​സ​ന്തോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.


ട്രെ​ൻ​ഡാ​ണ് ​പെ​റ്റ് ​പാ​ര​ന്റിം​ഗ്
വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​ ​സ്വ​ന്തം​ ​കു​ട്ടി​ക​ളെ​പ്പോ​ലെ​ ​സ്‌​നേ​ഹ​ത്തോ​ടെ​യും​ ​ഉ​ത്ത​ര​വാ​ദി​ത്വത്തോ​ടെ​യും​ ​പ​രി​പാ​ലി​ക്കു​ക​യാ​ണ്.​ ​സെ​ലി​ബ്രി​റ്റി​ക​ളും​ ​സാ​ധാ​ര​ണ​ക്കാ​രും​ ​ഒ​രു​പോ​ലെ.​ ​നാ​യ്ക്ക​ളു​ടേ​യും​ ​പൂ​ച്ച​ക​ളു​ടെ​യും​ ​പാ​ര​ന്റു​മാ​രാ​ണ് ​ഏ​റെ​യും.​ ​സം​ര​ക്ഷ​ണ​ത്തി​നും​ ​വീ​ട്ടു​ ​കാ​വ​ലി​നു​മാ​യി​ ​വ​ള​ർ​ത്തു​ന്ന​തി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​ഏ​കാ​ന്ത​ത​യി​ൽ​ ​താ​ങ്ങാ​യും​ ​ഒ​റ്റ​പ്പെ​ട​ലി​ൽ​ ​നി​ന്നു​മു​ള്ള​ ​മോ​ച​ന​മായും ​അ​രു​മ​ ​മൃ​ഗ​ങ്ങ​ൾ​ ​മാ​റു​ന്നു.​ ​പ​ഠ​ന​ത്തി​നും​ ​ജോ​ലി​ക്കും​ ​മ​ക്ക​ൾ​ ​വി​ദേ​ശ​ത്തേ​യ്ക്ക് ​കു​ടി​യേ​റി​ക്ക​ഴി​ഞ്ഞ​ ​പ​ല​ ​വീ​ടു​ക​ളി​ലും​ ​പ്രാ​യ​മാ​യ​വ​രു​ടെ​ ​ആ​ശ്ര​യം​ ​ഇ​തു​പോ​ലു​ള്ള​ ​'​ലി​യോ​"​മാ​രാ​ണ്.​ ​വി​വാ​ഹ​മേ​ ​വേ​ണ്ട​ന്ന് ​വ​ച്ച​വ​രു​ടെ​ ​കൂ​ട്ട് ​ഏ​തെ​ങ്കി​ലും​ ​ഇ​ന​ത്തി​ലു​ള്ള​ ​നാ​യ​യോ​ ​പൂ​ച്ച​യോ​ ​ആ​വും.​ ​പെ​റ്റി​നെ​ ​സ്‌​നേ​ഹ​മു​ള്ള​ ​ക​മ്പാ​നി​യ​നാ​യി​ ​ക​രു​തു​ന്ന​വ​രും​ ​ഏ​റെ.


ഹാ​ച്ചി​ക്കോ,​ ​സ്‌​നേ​ഹ​പ്പേ​ര്
ഹാ​ച്ചി​ക്കോ​യെ​ന്ന​ത് ​മ​നു​ഷ്യ​നോ​ടു​ള്ള​ ​ഒ​രു​ജീ​വി​യു​ടെ​ ​ക​ള​ങ്ക​മി​ല്ലാ​ത്ത​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​പേ​രാ​ണ്.​ ​പ​ത്ത് ​വ​ർ​ഷ​ത്തോ​ളം​ ​ഒ​രു​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ത​ന്റെ​ ​ഉ​ട​മ​യെ​യും​ ​കാ​ത്തി​രു​ന്ന​ ​ന​ന്ദി​യു​ള്ള​ ​നാ​യ.​ 1923​ ​മു​ത​ൽ​ 1935​ ​വ​രെ​യു​ള്ള​ ​കാ​ല​ത്ത് ​ജ​പ്പാ​നി​ൽ​ ​ജീ​വി​ച്ചി​രു​ന്ന​ ​അ​കി​ത​ ​ഇ​ന​ത്തി​ലു​ള്ള​ ​നാ​യ​യാ​യി​രു​ന്നു​ ​ഹാ​ച്ചി​ക്കോ.​ ​ടോ​ക്കി​യോ​ ​ഇം​പീ​രി​യ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​ ​പ്രൊ​ഫ​സ​റാ​യി​രു​ന്ന​ ​ഹി​ഡ​സ്ബ്യൂ​റോ​ ​യൂ​നോ​യാ​യി​രു​ന്നു​ ​ഹാ​ച്ചി​ക്കോ​യു​ടെ​ ​ഉ​ട​മ.​ ​ദി​വ​സ​വും​ ​കോ​ളേ​ജി​ലേ​യ്ക്കു​ ​പോ​കു​ന്ന​ ​യൂ​നോ​ ​വൈ​കി​ട്ടു​ ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​ട്രെ​യി​നി​ൽ​ ​ഷി​ബു​യ​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തും.​ ​അ​വി​ടെ​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ത്ത് ​ഹാ​ച്ചി​ക്കോ​യു​ണ്ടാ​വും.​ ​ര​ണ്ടു​പേ​രും​ ​ചേ​ർ​ന്നാ​കും​ ​വീ​ട്ടി​ലേ​യ്ക്കു​ള്ള​ ​ന​ട​ത്തം.​ ​എ​ന്നാ​ൽ​ 1925​ ​മേ​യ് 21​ന് ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ഷി​ബു​യ​യി​ലേ​യ്ക്ക് ​തി​രി​ക്കു​ന്ന​തി​നി​ടെ​ ​യൂ​നോ​ ​ഹൃ​ദ​യാ​ഘാ​ത​ത്താ​ൽ​ ​മ​രി​ച്ചു.​ ​ഇ​ത​റി​യാ​തെ​ ​പി​ന്നീ​ട​ങ്ങോ​ട്ട് ​ദി​വ​സ​വും​ ​വൈ​കി​ട്ട് ​ഹാ​ച്ചി​ക്കോ​ ​ഷി​ബു​യ​യി​ൽ​ ​എ​ത്തി​ ​യൂ​നോ​യെ​ ​കാ​ത്തി​രു​ന്നു.​ 1935​ ​മാ​ർ​ച്ച് ​എ​ട്ടു​വ​രെ​ ​ഈ​ ​കാ​ത്തി​രി​പ്പ് ​തു​ട​ർ​ന്നു.​ ​പ​ത്തു​വ​ർ​ഷം​ ​ത​ന്റെ​ ​ഉ​ട​മ​യെ​ ​കാ​ത്തി​രു​ന്നി​ട്ടാ​ണ് ​ഹാ​ച്ചി​ക്കോ​ ​വി​ട​പ​റ​ഞ്ഞ​ത്.​ ​അ​വ​ന്റെ​ ​മൃ​ത​ദേ​ഹം​ ​യൂ​നോ​യു​ടെ​ ​വി​ശ്ര​മ​സ്ഥ​ല​ത്തി​ന് ​സ​മീ​പ​ത്ത് ​അ​ട​ക്കി.​ പിന്നീട്​ ​ഷി​ബു​യ​ ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ച്ചി​ക്കോ​യു​ടെ​ ​വെ​ങ്ക​ല​ ​പ്ര​തി​മ​യും​ ​സ്ഥാ​പി​ച്ചു.​ ​പി​ന്നീ​ട് ​ഈ​ ​ക​ഥ​ ​സി​നി​മ​യും​ ​ഡോ​ക്യു​മെ​ന്റ​റി​ക​ളു​മാ​യി.


അ​നു​ശ്രീ​യു​ടെ​ ​ജൂ​ലി
പ​ത്തു​ ​വ​ർ​ഷ​ത്തോ​ളം​ ​കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​വ​ള​ർ​ത്തു​നാ​യ​ ​ജൂ​ലി​യു​ടെ​ ​വേ​ർ​പാ​ടി​ൽ​ ​ന​ടി​ ​അ​നു​ശ്രീ​ ​പ​ങ്കു​വ​ച്ച​ ​വൈ​കാ​രി​ക​ ​കു​റി​പ്പ് ​അ​രു​മ​യോ​ടു​ള്ള​ ​സ്നേ​ഹ​ത്തി​ന്റെ​ ​ആ​ഴം​ ​വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു.​ ​പ​ത്തു​ ​വ​ർ​ഷം​ ​നീ​ണ്ട​ ​കൂ​ട്ടു​കെ​ട്ടി​ന് ​ഇ​പ്പു​റ​മു​ള്ള​ ​വേ​ർ​പാ​ട് ​ത​നി​ക്ക് ​താ​ങ്ങാ​ൻ​ ​ക​ഴി​യു​ന്ന​തി​ലും​ ​അ​പ്പു​റ​മാ​ണെ​ന്നും​ ​രാ​ത്രി​ ​ഉ​റ​ങ്ങാ​ൻ​ ​കി​ട​ക്കു​മ്പോ​ൾ​ ​അ​രി​കി​ൽ​ ​ശ്വാ​സ​മെ​ടു​ക്കു​ന്ന​ ​ശ​ബ്ദ​വും​ ​ക​ഴു​ത്തി​ലെ​ ​മ​ണി​യു​ടെ​ ​കി​ലു​ക്ക​വും​ ​ചെ​റി​യ​ ​ച​ല​ന​ങ്ങ​ളു​മൊ​ന്നും​ ​ഇ​നി​യി​ല്ലെ​ന്ന​ ​സ​ത്യം​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്നും​ ​ജൂ​ലി​യി​ല്ലാ​ത്ത​ ​മു​റി​യി​ലേ​യ്ക്ക് ​പോ​ലും​ ​ക​യ​റാ​ൻ​ ​തോ​ന്നു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു​ ​അ​നു​ശ്രീ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​കു​റി​ച്ച​ത്.​ ​
ഗാ​യി​ക​ ​അ​ഭ​യ​ ​ഹി​ര​ൺ​മ​യി​യും​ ​ത​ന്റെ​ ​വ​ള​ർ​ത്തു​നാ​യ​ ​ഹി​യാ​ഗോ​യു​ടെ​ ​വേ​ർ​പാ​ടി​ൽ​ ​വൈ​കാ​രി​ക​മാ​യ​ ​കു​റി​പ്പ് ​പ​ങ്കു​വച്ചി​രു​ന്നു.​ ​ത​ക​ർ​ന്നു​ ​പോ​യ​ ​സ​മ​യ​ത്ത് ​കൂ​ട്ടി​നു​ണ്ടാ​യി​രു​ന്ന​വ​ർ​ ​പ​ട്ടി​ക്കു​ട്ടി​ക​ളാ​ണെ​ന്നും​ ​അ​ഭ​യ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​ ​കാ​ണാ​താ​വു​മ്പോ​ൾ​ ​വ​ലി​യ​ ​തു​ക​ ​ഓ​ഫ​ർ​ ​ചെ​യ്തു​ ​പ​ര​സ്യം​ ​ന​ൽ​കു​ക,​ ​പി​റ​ന്നാ​ളി​നും​ ​മ​ര​ണ​ത്തി​നും​ ​പ​ര​സ്യ​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യെ​ല്ലാം​ ​ഇ​പ്പോ​ൾ​ ​സ​ർ​വ​ ​സാ​ധാ​ര​ണ​മാ​ണ്.​ 2019​ൽ​ ​മും​ബ​യി​ൽ​ ​ച​ത്ത​ ​ഒ​രു​ ​വ​ള​ർ​ത്തു​പൂ​ച്ച​യ്ക്ക് ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​പ​ത്ര​ത്തി​ൽ​ ​ന​ൽ​കി​യ​ ​ച​ര​മ​വാ​ർ​ഷി​ക​ ​പ​ര​സ്യം​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​യി​രു​ന്നു.​ ​'​ചു​ഞ്ചു​ ​നാ​യ​ർ"​ ​എ​ന്നാ​യി​രു​ന്നു​ ​പൂ​ച്ച​യു​ടെ​ ​പേ​ര്.​ ​പൂ​ച്ച​യെ​ ​ത​ങ്ങ​ളു​ടെ​ ​മ​ക​ളെ​ ​പോ​ലെ​ ​സ്‌​നേ​ഹി​ച്ച​ ​മ​ല​യാ​ളി​ ​കു​ടും​ബം​ ​അ​തി​ന് ​ന​ൽ​കി​യ​ ​വ്യ​ത്യ​സ്ത​മാ​യ​ ​പേ​ര് ​ച​ർ​ച്ച​ക​ൾ​ക്കും​ ​ട്രോ​ളു​ക​ൾ​ക്കും​ ​കാ​ര​ണ​മാ​യി.​ ​കു​ടും​ബാം​ഗ​മാ​യ​ ​നാ​യ​യ്ക്ക് ​അ​ന്ത്യ​ക​ർ​മ്മം​ ​ചെ​യ്യു​ന്ന​തും​ ​ക​ർ​ക്കട​ക​ ​വാ​വി​ന് ​പി​തൃ​ക്ക​ൾ​ക്കൊ​പ്പം​ ​നാ​യ​യ്ക്ക് ​വേ​ണ്ടി​യും​ ​ബ​ലി​യി​ടു​ന്ന​തും​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കു​ന്ന​തും​ ​ഇ​പ്പോ​ൾ​ ​പു​തി​യ​ ​കാ​ര്യ​മ​ല്ല.
കൊ​ച്ചി​യി​ലെ​ ​റോ​യ് ​മാ​ത്യു​വി​ന്റെ​ ​വീ​ട്ടി​ലെ​ 11​ ​വ​യ​സു​ള്ള​ ​ബോ​ബി​ ​എ​ന്ന​ ​ആ​ഫ്രി​ക്ക​ൻ​ ​ഗ്രേ​ ​ത​ത്ത​ ​(​ചു​വ​ന്ന​ ​വാ​ലു​ള്ള​ ​ചാ​ര​ ​ത​ത്ത​)​ ​പ​റ​ന്നു​ ​പോ​യി​ ​കാ​ണാ​താ​യ​തി​ന് ​പി​ന്നാ​ലെ​ ​ത​ത്ത​യെ​ ​തി​രി​ച്ചെ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​പ​തി​നാ​യി​രം​ ​രൂ​പ​ ​സ​മ്മാ​നം​ ​പ്ര​ഖ്യാ​പി​ച്ച് ​അ​ന്ന് ​ന​ൽ​കി​യ​ ​പ​ര​സ്യം​ ​മ​ല​യാ​ളി​ക​ൾ​ ​മ​റ​ക്കാ​നി​ട​യി​ല്ല.​ ​ക​ണ്ണൂ​രും​ ​എ​റ​ണാ​കു​ള​ത്തും​ ​കോ​ട്ട​യ​ത്തും​ ​സ​മാ​ന​ ​സം​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി.​ ​പ​ര​സ്യം​ ​ക​ണ്ട് ​തി​രി​ച്ചു​ ​കി​ട്ടി​യ​വ​യും​ ​ഉ​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ശ്രീ​കൃ​ഷ്ണ​ ​ജ​യ​ന്തി​ക്ക് ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ൽ​ ​പ​ഗ് ​ഇ​ന​ത്തി​ലു​ള്ള​ ​'​ജൂ​പ്പി​യെ​"​ഒ​രു​ക്കി​ ​മ​യി​ൽ​പ്പീ​ലി​ ​അ​ണി​യി​ച്ച് ​എ​ത്തി​യ​ ​വീ​ട്ട​മ്മ​യേ​യും​ ​ന​മ്മ​ൾ​ ​ക​ണ്ട​താ​ണ്.​ ​അ​വി​ടെ​ ​നാ​യ​ക്കു​ട്ടി​ ​സ്വ​ന്തം​ ​കു​ട്ടി​യാ​യി​ ​മാ​റി.
മാ​സ​ങ്ങ​ളാ​യി​ ​മും​ബയ്​ ​മെ​ട്രോ​ ​സ്റ്റേ​ഷ​നി​ൽ​ ​പ​തി​വാ​യി​ ​ന​ട​ന്നി​രു​ന്ന​ ​ഓ​റ​ഞ്ച് ​പൂ​ച്ച​യ്ക്ക് '​ചീ​ഫ് ​ഫെ​ലൈ​ൻ​ ​ഓ​ഫീ​സ​ർ" (​സി.​എ​ഫ്.​ഒ​)​ ​എ​ന്ന​ ​ഔ​ദ്യോ​ഗി​ക​ ​പ​ദ​വി​ ​അ​ധി​കൃ​ത​ർ​ ​ന​ൽ​കി​യ​ത് ​അ​ടു​ത്തി​ടെ​യാ​ണ്.


അ​രു​മ​ക​ൾ​ക്കാ​യി
2024​ലി​ൽ​ ​ആ​ണ് ​കൊ​ച്ചി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​കാ​ർ​ഗോ​ ​വി​ഭാ​ഗ​ത്തി​ൽ​ ​വി​ദേ​ശ​ത്ത് ​നി​ന്ന് ​മൃ​ഗ​ങ്ങ​ളെ​ ​അ​യ​യ്ക്കു​ന്ന​തി​നും​ ​കൊ​ണ്ടു​വ​രു​ന്ന​തി​നു​മു​ള്ള​ ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​ ​ക്വാ​റ​ന്റീ​ൻ​ ​ആ​ൻ​ഡ് ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​സേ​വ​നം​ ​തു​ട​ങ്ങി​യ​ത്.​ ​ഈ​ ​സേ​വ​നം​ ​ആ​രം​ഭി​ച്ച് ​ആ​ദ്യ​മാ​യി​ ​കേ​ര​ള​ത്തി​ൽ​ ​എ​ത്തി​യ​ ​അ​രു​മ​ ​മൃ​ഗ​മാ​യി​രു​ന്നു​ ​'​ഇ​വ​"​ ​എ​ന്ന​ ​പൂ​ച്ച​ക്കു​ട്ടി.​ ​ദോ​ഹ​യി​ൽ​ ​നി​ന്ന് ​എ​യ​ർ​ ​ഇ​ന്ത്യ​ ​വി​മാ​ന​ത്തി​ലാ​ണ് ​'​ഇ​വ​" ​എ​ത്തി​യ​ത്.​ ​കു​ടും​ബം​ ​നാ​ട്ടി​ലേ​യ്ക്ക് ​വ​ന്ന​പ്പോ​ൾ​ ​ഒ​റ്റ​യ്ക്ക് ​നി​റു​ത്താ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ൽ​ ​കൂ​ടെ​ക്കൂ​ട്ടി​യ​താ​യി​രു​ന്നു​ ​ഇ​വ​യെ. യുക്രെയ്‌നിൽ നിന്ന് യുദ്ധസമയത്ത് മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന ആര്യയ്ക്കൊപ്പം മൂന്നാറിലേക്കെത്തിയ സൈബീരിയൻ ഹസ്‌‌കി സൈറയും സന്തോഷത്തിന്റെ മറ്റൊരു മുഖമാകുന്നു.


കി​ണ​റ്റി​ലും​ ​ചാ​ടും
റാ​ന്നി​ക്കാ​രി​ ​ശ്രീ​ന​ന്ദ​ ​വ​ള​ർ​ത്തു​നാ​യ​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​കി​ണ​റ്റി​ലേ​യ്ക്ക് ​ചാ​ടി​യ​ത് ​ജൂ​ലാ​യി​ലാ​ണ്.​ ​ലാ​ബ് ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​ഡോ​റ​ ​രാ​ത്രി​യി​ൽ​ ​അ​ബ​ദ്ധ​ത്തി​ൽ​ ​കി​ണ​റ്റി​ൽ​ ​വീ​ണ​പ്പോ​ൾ​ ​ശ്രീ​ന​ന്ദ​ ​ര​ക്ഷി​ക്കാ​ൻ​ ​കി​ണ​റ്റി​ൽ​ ​ഇ​റ​ങ്ങി.​ ​റിം​ഗ് ​ഇ​ല്ലാ​ത്ത​ ​കി​ണ​റ്റി​ൽ​ ​ഇ​റ​ങ്ങാ​ൻ​ ​അ​യ​ൽ​ക്കാ​ർ​ക്ക് ​പേ​ടി.​ ​രാ​ത്രി​യാ​യ​തി​നാ​ൽ​ ​ആ​രും​ ​ത​യ്യാ​റാ​വാ​തെ​ ​വ​ന്ന​പ്പോ​ഴാ​ണ് 35​ ​കി​ലോ​യോ​ളം​ ​ഭാ​ര​മു​ള്ള​ ​ഡോ​റ​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​ശ്രീ​ന​ന്ദ​ ​ത​ന്നെ​ ​കി​ണ​റ്റി​ലി​റ​ങ്ങി​യ​ത്.​ ​പേ​ടി​യോ​ടെ​ ​ക​ണ്ടി​രു​ന്ന​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​അ​രു​മ​ക​ൾ​ക്ക് ​വേ​ണ്ടി​ ​ചെ​യ്യാ​നും​ ​ഇ​ഷ്ട​ങ്ങ​ൾ​ ​മാ​റ്റി​വെ​ക്കാ​നും​ ​'​പാ​ര​ന്റ്"​ ​ഇ​ന്ന് ​ത​യ്യാ​റാ​ണ്.​ ​ഇ​ൻ​ജെ​ക്ഷ​ൻ​ ​പേ​ടി​യു​ള്ള​ ​ആ​ൾ​ ​സ്വ​ന്തം​ ​വ​ള​ർ​ത്തു​മൃ​ഗ​ത്തി​ന്റെ​ ​മു​ഖം​ ​ടാ​റ്റൂ​ ​അ​ടി​ക്കു​ക,​ ​അ​വ​രോ​ടൊ​പ്പം​ ​സ​മ​യം​ ​ക​ണ്ടെ​ത്താ​ൻ​ ​ശീ​ല​ങ്ങ​ൾ​ ​മാ​റ്റി​വ​യ്ക്കു​ക​ ​തു​ട​ങ്ങി​യ​വയും​ ​പെ​റ്റ് ​പാ​ര​ന്റിം​ഗി​ന്റെ​ ​ഭാ​ഗ​മാ​ണ്.


ചി​ല​ന്തി​ ​മു​ത​ൽ​ ​ പാ​മ്പ് ​വ​രെ
പ​ട്ടി​യും​ ​പൂ​ച്ച​യും​ ​അ​ല​ങ്കാ​ര​പ്പ​ക്ഷി​ക​ളും​ ​മ​ത്സ്യ​ങ്ങ​ളും​ ​മാ​ത്ര​മ​ല്ല​ ​അ​രു​മ​ക​ൾ.​ ​മു​ൻ​പ് ​പൂ​ട​പ്പ​ട്ടി​യെ​ന്ന് ​വി​ളി​ച്ചി​രു​ന്ന​ ​പോ​മ​റേ​റി​യ​ൻ​ ​നാ​യ​യ്ക്ക് ​മാ​ത്ര​മാ​യി​രു​ന്നു​ ​വീ​ട്ട​ക​ങ്ങ​ളി​ൽ​ ​ഇ​ടം.​ ​പി​ന്നീ​ട് ​സി.​ഐ.​ഡി​ ​മൂ​സ​യി​ലെ​ ​'അ​ർ​ജു​നും"​ ​വോ​ഡ​ഫോ​ൺ​ ​പ​ര​സ്യ​ത്തി​ലെ​ ​പ​ഗു​മൊ​ക്കെ​ ​മ​ല​യാ​ളി​യു​ടെ​ ​ഹൃ​ദ​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി.​ ​എ​ന്നാ​ൽ​ ​ഇ​ന്ന് ​ഓ​മ​നി​ച്ചു​ ​വ​ള​ർ​ത്തു​ന്ന​ ​എ​ന്തും​ ​പെ​റ്റ് ​ആ​ണ്.​ ​കു​ഞ്ഞ​ൻ​ ​പ​ശു​ക്ക​ളും​ ​വെ​ള്ള​ ​എ​ലി​യും​ ​ഗി​നി​പ​ന്നി​യും​ ​ഓ​ന്തി​ന്റെ​ ​വ​ലി​യ​വ​നാ​യ​ ​ഇ​ഗ്വാ​ന​യും​ ​വി​ഷ​മി​ല്ലാ​ത്ത​ ​പാ​മ്പു​ക​ളും​ ​ത​വ​ള​യും​ ​തേ​ളും​ ​ചി​ല​ന്തി​യും​ ​ആ​മ​യും​ ​ഷു​ഗ​ർ​ ​ഗ്‌​ളൈ​ഡ​റും​ ​ത​ത്ത​യും​ ​വി​വി​ധ​യി​നം​ ​കി​ളി​ക​ളും​ ​വീ​ട്ടി​ലെ​ ​'​മ​ക്ക​ളാ​ണ്".​ ​വി​ഷ​പ്പാ​മ്പി​നോ​ട് ​ഏ​റ്റു​മു​ട്ടി​ ​അ​തി​നെ​ ​കൊ​ന്ന് ​സ്വ​ന്തം​ ​ജീ​വ​ൻ​ ​വെ​ടി​യേ​ണ്ടി​ ​വ​ന്ന​ ​നാ​യ​ക​ളു​ടെ​ ​ക​ഥ​യും​ ​പാ​മ്പി​നെ​ ​പ​രു​വ​പ്പെ​ടു​ത്തി​യ​ ​പൂ​ച്ച​ ​സാ​റു​മൊ​ക്കെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​പ​തി​വു​കാ​രാ​ണ്.
യൂ​റോ​പ്പി​ലെ​ ​പ​ന്ത്ര​ണ്ടോ​ളം​ ​രാ​ജ്യ​ങ്ങ​ളും​ ​സി​ങ്ക​പ്പൂ​ർ,​ ​മ​ലേ​ഷ്യ,​ ​ആ​സ്‌​ട്രേ​ലി​യ,​ ​കാ​ന​ഡ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ൾ​ ​അ​മേ​രി​ക്ക​ൻ​ ​പി​റ്റ് ​ബു​ൾ​ ​ടെ​റി​യ​ർ​ ​എ​ന്ന​ ​നാ​യ​യെ​ ​വ​ള​ർ​ത്താ​ൻ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​വ​യ്ക്കു​മ്പോ​ഴാ​ണ് ​ഇ​ങ്ങ് ​കേ​ര​ള​ത്തി​ൽ​ ​'പാ​പ്പം​ ​തി​ന്നാ​ൻ​ ​കൈ​കൊ​ട്ടു​ന്ന​ത് ​".​ ​ആ​ ​വീ​ഡി​യോ​ ​ക​ണ്ട​ത് ​ല​ക്ഷ​ങ്ങ​ളാ​ണ്.​ ​എ​ന്നും​ ​പേ​ടി​യോ​ടെ​ ​മാ​ത്രം​ ​ക​ണ്ടി​രു​ന്ന​ ​പാ​മ്പ് ​ആ​ണ് ​അ​രു​മ​ക​ളി​ൽ​ ​പ്ര​ധാ​നി.​ ​ബോ​ൾ​ ​പൈ​ത്ത​ണെ​യാ​ണ് ​സാ​ധാ​ര​ണ​യാ​യി​ ​വ​ള​ർ​ത്താ​റു​ള്ള​ത്.​ ​കിം​ഗ് ​സ്‌​നേ​ക്ക്,​ ​കോ​ൺ​ ​സ്‌​നേ​ക്ക് ​തു​ട​ങ്ങി​യ​വ​യും​ ​പെ​റ്റ് ​ഇ​ന​ത്തി​ൽ​പ്പെടു​ന്നു.​ ​
ഗ്രാ​മ​ന​ഗ​ര​ ​ഭേ​ദ​മി​ല്ലാ​തെ​ ​അ​രു​മ​ക​ളോ​ടു​ള്ള​ ​പ്രി​യം​ ​കൂ​ടി.​ ​അ​വ​ർ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​മ​റ്റു​ ​പ​രി​ച​ര​ണ​വും​ ​മു​റ​യ്ക്ക് ​ന​ട​ത്തു​ന്ന​വ​രും​ ​കൂ​ടു​ത​ലാ​ണ്.​ ​അ​തി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​പെ​റ്റ് ​ഗ്രൂ​മിം​ഗ് ​സെ​ന്റ​റു​ക​ൾ.​ ​കു​ളി​പ്പി​ച്ചും​ ​മു​ടി​ ​മു​റി​ച്ചും​ ​ന​ഖം​ ​വെ​ട്ടി​യും​ ​സു​ന്ദ​ര​മാ​ക്കും.​ ​ഹോം​ ​സ​ർ​വീ​സും​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ഇ​വ​രെ​ ​നോ​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ഡേ​ ​കെ​യ​ർ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഇ​പ്പോ​ഴു​ണ്ട്.​ ​കൊ​ച്ചി​യി​ലും​ ​തൃ​ശ്ശൂ​രു​മാ​യി​ ​ഉ​ട​ൻ​ ​ത​ന്നെ​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ൾ​ക്കാ​യി​ ​ശ്മ​ശാ​ന​വും​ ​ഒ​രു​ങ്ങും.​ ​ ​അ​രു​മ​ക​ൾ​ക്ക് ​അ​ത്ര​യും​ ​ആ​ദ​ര​വോ​ടെ​ ​അ​ന്ത്യ​യാ​ത്ര​യേ​ക​ണ​മെ​ന്ന് ​പെ​റ്റ് ​പാ​ര​ന്റ്സി​ന്റെ​ ​ആ​വ​ശ്യ​മാ​ണ് ​ശ്മ​ശാ​നം​ ​വ​രെ​ ​എ​ത്തി​ ​നി​ൽ​ക്കു​ന്ന​ത്.​ ഒറ്റ ഫോൺകോളിൽ ​പെ​റ്റ് ​ഫു​ഡ് ​വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ ​സ്റ്റാ​ർ​ട്ട് ​അ​പ്പു​ണ്ട് ​ കോ​ട്ട​യ​ത്ത്.​


കു​ട്ടി​ക​ളു​ടെ​ ​കൂ​ട്ടു​കാർ
കു​ട്ടി​ക​ളു​ടെ​ ​മാ​ന​സി​ക​ ​വ​ള​ർ​ച്ച​യി​ലും​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ​വ​ലി​യ​ ​പ​ങ്കു​ണ്ട്.​ ​ഒ​രു​ ​ജീ​വി​യെ​ ​പ​രി​പാ​ലി​ക്കു​ന്ന​തി​ലൂ​ടെ​ ​കു​ട്ടി​ക​ളി​ൽ​ ​സ​ഹ​ജീ​വി​ക​ളോ​ടു​ള്ള​ ​ക​രു​ണ​യും​ ​സ​ഹാ​നു​ഭൂ​തി​യും​ ​വ​ള​രു​ന്നു.​ ​ഭ​ക്ഷ​ണം​ ​ന​ൽ​കു​ക,​ ​വെ​ള്ളം​ ​കൊ​ടു​ക്കു​ക,​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ളി​ലൂ​ടെ​ ​സ​ഹ​ജീ​വി​ക​ളുടെ​ ​ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​കു​ട്ടി​ക​ളും​ ​മ​ന​സി​ലാ​ക്കും.​ ​സ്വീ​ക​രി​ക്കു​ന്ന​ത് ​മാ​ത്ര​മ​ല്ല​ ​സ്‌​നേ​ഹം​ ​എ​ന്നും​ ​തി​രി​ച്ചു​ ​ന​ൽ​ക​ലും​ ​സ്‌​നേ​ഹം​ ​ആ​ണെ​ന്നു​മു​ള്ള​ ​വ​ലി​യ​ ​പാ​ഠ​ങ്ങ​ൾ​ ​കൂ​ടി​ ​പ​ഠി​ക്കും.​ ​പു​തി​യ​ ​കാ​ല​ത്ത് ​മ​നു​ഷ്യ​നും​ ​മൃ​ഗ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​അ​തി​രു​ക​ൾ​ ​മാ​യു​ക​യാ​ണ്.​ ​അ​രു​മ​ക​ൾ​ ​വീ​ടി​ന്റെ​ ​ഭാ​ഗ​മാ​കു​ന്നി​ല്ല​;​ ​അ​വ​ർ​ ​വീ​ട് ​ത​ന്നെ​യാ​കു​ന്നു!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PET DOG, PET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION