SignIn
Kerala Kaumudi Online
Sunday, 19 July 2026 7.26 AM IST

കടലിന്റെ കലവറ

niyas

തോ​രാ​തെ​ ​പെ​യ്യു​ന്ന​ ​ഓ​ർ​മ്മ​ക​ളു​ടെ​ ​കു​ളി​ർ​മ​യി​ൽ​ ​ത​ളി​ർ​ക്കു​ന്ന​ ​തി​രി​ച്ച​റി​വു​ക​ളാ​ണ് ​ടി.​കെ.​നി​യാ​സി​ന്റെ​ ​കു​തി​പ്പി​ന്റെ​ ​ക​രു​ത്ത്.​ ​മ​രു​ഭൂ​മി​ ​പ​ഠി​പ്പി​ച്ച​ ​ന​ല്ല​പാ​ഠ​ങ്ങ​ൾ​ ​നാ​ട്ടി​ലേ​ക്കു​ ​മ​ട​ങ്ങി​യ​പ്പോ​ൾ​ ​മ​റ​ന്നെ​ങ്കി​ലും​ ​കാ​ലം​ ​കൈ​വി​ട്ടി​ല്ല.​ ​കാ​ത്തി​രു​ന്ന​ത് ​പു​തി​യ​ ​നി​യോ​ഗ​ങ്ങ​ളാ​യി​രു​ന്നു.​ ​ആ​ ​യാ​ത്ര​യി​ൽ​ ​വ​ലി​യൊ​രു​ ​കൂ​ട്ടു​കു​ടും​ബ​ത്തെ​ ​ചേ​ർ​ത്തു​നി​റു​ത്താ​നും​ ​മ​റ​ന്നി​ല്ല.​ ​ജെ.​എ​ൻ​ ​ഫി​ഷ​റീ​സ്,​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ​ശൃം​ഖ​ല​യു​ടെ​ ​ഈ​ ​അ​മ​ര​ക്കാ​ര​ന്റെ​ ​ജീ​വി​തം​ ​പു​തി​യ​ ​ത​ല​മു​റ​യ്ക്കു​ ​പാ​ഠ​പു​സ്ത​കം.​ ​ന​ന്മ​ക​ളു​ടെ​ ​ക​ർ​മ്മ​കാ​ണ്ഡ​ത്തി​ൽ​ ​ഈ​ 49​കാ​ര​ൻ​ ​ന്യൂ​ജെ​ൻ​ ​ചി​ന്ത​ക​ൾ​ക്ക് ​വ​ഴി​കാ​ട്ടു​ന്നു.​ ​നാ​ല് ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ള​ട​ക്ക​മു​ള്ള​ ​വ്യ​വ​സാ​യ​ ​ശൃം​ഖ​ല​ ​കു​ടും​ബ​ക്കാ​ർ​ക്കും​ ​നാ​ട്ടു​കാ​ർ​ക്കും​ ​ത​ണ​ലൊ​രു​ക്കു​ന്നു.
കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​മ​ണ​ർ​കാ​ട്,​ ​പാ​മ്പാ​ടി,​ ​ആ​ലാം​പ​ള്ളി,​ ​ഞാ​ലി​യാ​കു​ഴി,​ ​പു​തു​പ്പ​ള്ളി,​ ​ഇ​ല്ലി​ക്ക​ൽ,​ ​ചു​ങ്കം,​ ​ഏ​റ്റു​മാ​നൂ​ർ,​ ​പെ​രു​വ,​ ​ക​ടു​ത്തു​രു​ത്തി,​ ​കോ​ട്ട​യം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഹൈ​ടെ​ക് ​ഫി​ഷ് ​സ്റ്റാ​ളു​ക​ളി​ൽ​ ​പി​ട​യ്ക്കു​ന്ന​ ​സ​മൃ​ദ്ധി.​ ​പാ​മ്പാ​ടി,​ ​മ​ണ​ർ​കാ​ട്,​ ​ചു​ങ്കം,​ ​പു​തു​പ്പ​ള്ളി​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​ക്കു​ ​പു​റ​മേ​ ​പു​തി​യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ൽ.​ ​എ​ല്ലാ​യി​ട​ത്തും​ ​നൂ​റു​ശ​ത​മാ​നം​ ​സം​ശു​ദ്ധി​യോ​ടെ​ ​ഓ​ഫ​റു​ക​ളു​ടെ​ ​പെ​രു​മ​ഴ.​ ​നി​യാ​സി​നെ​ ​വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത് ​ലാ​ഭ​ക്കൊ​തി​യി​ല്ലാ​ത്ത​ ​ഈ​ ​നി​ല​പാ​ടു​ക​ൾ.
ജെ.​എ​ൻ.​ ​ഫി​ഷ​റീ​സ് ​ശൃം​ഖ​ല​ക​ൾ​ക്ക് ​സ​മൃ​ദ്ധി​യു​ടെ​ ​ക​ട​ലാ​ഴ​മു​ണ്ടാ​ക​ണ​മെ​ന്ന് ​നി​യാ​സി​ന് ​നി​ർ​ബ​ന്ധ​മു​ണ്ട്.​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​ന​മാ​യാ​ലും​ ​സീ​സ​ൺ​മാ​റി​യാ​ലും​ ​എ​ല്ലാ​ ​മീ​നു​ക​ളും​ ​ഇ​വി​ടെ​യു​ണ്ട്.​ ​രാ​സ​വ​സ്തു​ക്ക​ൾ​ ​ക​ല​ർ​ത്തി​ ​സൂ​ക്ഷി​ക്കു​ന്ന​വ​യ​ല്ല.​ ​കേ​ര​ള​ത്തി​ൽ​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​ന​മാ​ണെ​ങ്കി​ൽ​ ​അ​തി​ല്ലാ​ത്ത​ ​തീ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഹൈ​ടെ​ക് ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​മ​ത്സ്യ​ങ്ങ​ൾ​ ​എ​ത്തി​ക്കു​ന്നു.​ ​നാ​ട്ടി​ലെ​ ​വ​റു​തി​ക്കാ​ല​ത്ത് ​കി​ലോ​യ്ക്ക് 150​ ​രൂ​പ​യ്ക്ക് ​പി​ട​യ്ക്കു​ന്ന​ ​വ​റ്റ​ ​ന​ൽ​കി​യ​ ​ച​രി​ത്ര​മു​ണ്ട്.​ ​രാ​ജ്യ​ത്തെ​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും​ ​മ​ത്സ്യം​ ​എ​ത്തി​ക്കു​ന്നു.
കു​ട്ടി​ക​ള​ട​ക്കം​ ​ക​ഴി​ക്കു​ന്ന​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​കൃ​ത്രി​മം​ ​കാ​ട്ടു​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പാ​പ​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.​ ​ഒ​രാ​ൾ​ ​പ​രാ​തി​യു​മാ​യി​ ​വ​ന്നാ​ൽ​ ​പ​ണം​ ​മ​ട​ക്കി​ക്കൊ​ടു​ക്കും.​ ​അ​ല്ലെ​ങ്കി​ൽ​ ​അ​തേ​തൂ​ക്ക​ത്തി​ൽ​ ​ഇ​ഷ്ട​മു​ള്ള​ ​ഏ​തു​ ​മ​ത്സ്യ​വും​ ​എ​ടു​ക്കാം.​ ​വൈ​കും​വ​രെ​ ​പ​ണി​ചെ​യ്തു​ ​കി​ട്ടു​ന്ന​ ​കൂ​ലി​കൊ​ടു​ത്തു​ ​മ​ത്സ്യം​ ​വാ​ങ്ങു​ന്ന​വ​രു​ടെ​ ​മ​ന​സ​റി​യു​ന്ന​താ​ണ് ​ക​ച്ച​വ​ട​ത്തി​ന്റെ​ ​വി​ജ​യ​ര​ഹ​സ്യം.
വ​ള്ള​ക്കാ​രു​ടെ​യും​ ​ചൂ​ണ്ട​ക്കാ​രു​ടെ​യും​ ​മീ​നു​ക​ൾ​ ​വാ​ങ്ങാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കു​ന്നു.​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​ക​ട​ലി​ൽ​ ​ത​ങ്ങു​ന്ന​ ​വ​ലി​യ​ ​ബോ​ട്ടു​ക​ളി​ലെ​ ​മ​ത്സ്യം​ ​വാ​ങ്ങാ​റി​ല്ല.​ ​കാ​യ​ൽ​-​പു​ഴ​ ​മ​ത്സ്യ​ങ്ങ​ളും,​ ​ഫാ​മു​ക​ളി​ൽ​ ​വ​ള​ർ​ത്തു​ന്ന​വ​യും​ ​ക​ട​ക​ളി​ലു​ണ്ട്.​ ​ഏ​താ​യാ​ലും​ ​ഉ​റ​പ്പി​ക്കാം.​ ​ഗു​ണ​നി​ല​വാ​ര​ത്തി​ൽ​ ​വി​ട്ടു​വീ​ഴ്ച​യി​ല്ല.​ ​മ​ത്സ്യ​ ​സ്റ്റാ​ളു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ​മാം​സ​ ​വി​ൽ​പ്പ​ന​യു​മു​ണ്ട്.​ ​ക്രി​സ്മ​സ്,​ ​ഈ​സ്റ്റ​ർ,​ ​പെ​രു​നാ​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​ല​ ​കു​റ​ച്ചു​വി​ൽ​ക്കു​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.

പരീക്ഷണങ്ങളുടെ പെരുമഴക്കാലം
ഒ​ന്നു​ ​പ​രീ​ക്ഷി​ക്കാ​തെ​ ​മ​രു​ഭൂ​മി​ ​ഒ​ന്നും​ ​ത​രി​ല്ലെ​ന്ന് ​ഗ​ൾ​ഫു​കാ​ർ​ക്കി​ട​യി​ലൊ​രു​ ​പ​ഴ​ഞ്ചൊ​ല്ലു​ണ്ട്.​ ​തു​ട​ക്ക​ക്കാ​രാ​യ​ ​പ്ര​വാ​സി​ക​ളെ​ ​പ​രു​ക്ക​ൻ​ ​ഭാ​വ​ങ്ങ​ളു​മാ​യി​ ​കു​റ​ച്ചു​കാ​ലം​ ​പ​രീ​ക്ഷി​ക്കു​ക​യും​ ​പി​ന്നെ​ ​വാ​രി​ക്കോ​രി​ ​ന​ൽ​കു​ക​യും​ ​ചെ​യ്യും.
1997​ൽ​ 17ാം​ ​വ​യ​സി​ൽ​ ​സൗ​ദി​യി​ലേ​ക്കു​ ​പു​റ​പ്പെ​ട്ട​ ​നി​യാ​സ് ​അ​വി​ടെ​നി​ന്നാ​ണ് ​ക​ച്ച​വ​ട​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​പ​ഠി​ച്ച​ത്.​ ​അ​മ്മാ​വ​ൻ​ ​ഷെ​രീ​ഫാ​യി​രു​ന്നു​ ​ഗു​രു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ച്ച​ക്ക​റി​ ​ക​ട​യി​ൽ​ ​ഏ​ഴു​വ​ർ​ഷം​ ​ജോ​ലി​ ​ചെ​യ്ത​പ്പോ​ൾ​ ​ക​ച്ച​വ​ട​ത്തി​ന്റെ​ ​ര​സ​ത​ന്ത്രം​ ​ഹൃ​ദി​സ്ഥ​മാ​ക്കി.​ ​ഏ​തു​ ​സ്ഥാ​പ​ന​വും​ ​നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ​ ​സ​ത്യ​ത്തി​ന്റെ​ ​അ​ടി​ത്ത​റ​യു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ​അ​മ്മാ​വ​ൻ​ ​പ​ഠി​പ്പി​ച്ചു.​ ​ന​ല്ല​ ​വ​രു​മാ​ന​വും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വി​വാ​ഹ​ത്തി​നാ​യി​ ​നാ​ട്ടി​ലേ​ക്കു​ ​മ​ട​ങ്ങി​യ​തോ​ടെ​ ​ചി​ത്രം​ ​മാ​റി.​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ​രീ​ക്ഷ​ണ​ ​ഘ​ട്ട​ത്തി​ലേ​ക്കാ​യി​രു​ന്നു​ ​ആ​ ​മ​ട​ക്കം.​ ​പൊ​തു​വേ​ ​ഗ​ൾ​ഫു​കാ​ർ​ക്ക് ​പ​റ്റു​ന്ന​ ​തെ​റ്റ്.​ ​അ​ക്കാ​ല​ത്തെ​ ​സു​ഹൃ​ത്തു​ക​ളു​മൊ​ത്തു​ള്ള​ ​ആ​ഘോ​ഷ​ജീ​വി​ത​ത്തി​ൽ​ ​കീ​ശ​ ​കാ​ലി​യാ​യി.​ ​ജീ​വി​തം​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ൾ,​ ​കോ​ട്ട​യം​ ​മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ​ ​തൊ​ഴി​ലാ​ളി​യാ​യ​ ​പി​താ​വ് ​കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​ ​സ​ഹാ​യി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ഒ​രു​ ​യൂ​ണി​യ​നി​ൽ​ ​ചേ​ർ​ന്നു​ ​മാ​ർ​ക്ക​റ്റി​ലെ​ ​തൊ​ഴി​ലാ​ളി​യാ​യി.​ ​മീ​ൻ​ ​വൃ​ത്തി​യാ​ക്കു​ന്ന​താ​യി​രു​ന്നു​ ​ജോ​ലി.​ ​ഓ​രോ​ ​മീ​നി​ന്റെ​യും​ ​പ്ര​ത്യേ​ക​ത​ക​ൾ,​ ​ഓ​രോ​ ​സീ​സ​ണി​ലെ​യും​ ​രു​ചി,​ ​വെ​ട്ടു​ന്ന​ ​രീ​തി​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​പ​ഠി​ച്ചെ​ടു​ത്തു.​ ​വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലും​ ​മ​റ്റും​ ​വി​ശ്ര​മ​മി​ല്ലാ​യി​രു​ന്നു.​ ​മൂ​ന്നു​ദി​വ​സം​ ​വ​രെ​ ​ഉ​റ​ങ്ങാ​തെ​ ​രാ​വും​ ​പ​ക​ലും​ ​ജോ​ലി​ ​ചെ​യ്യേ​ണ്ടി​വ​ന്നു.​ ​ഗ​ൾ​ഫി​ൽ​ ​പ​ഠി​ക്കാ​ത്ത​ത് ​നാ​ട്ടി​ൽ​ ​പ​ഠി​ച്ചു.
അ​പ്പോ​ഴും,​ ​സ്വ​ന്ത​മാ​യൊ​രു​ ​ചെ​റി​യ​ ​ക​ട​ ​തു​ട​ങ്ങ​ണ​മെ​ന്ന​ ​മോ​ഹം​ ​മ​ന​സി​ൽ​ ​പ​ച്ച​പി​ടി​ച്ചു​നി​ന്നു.​ ​ഇ​തി​നാ​യി​ ​ഓ​രോ​ ​ദി​വ​സ​വും​ ​കാ​ശ് ​മി​ച്ചം​വ​ച്ചു.​ ​പ​രി​ച​യ​ക്കാ​ര​നാ​യ​ ​ജ​ലീ​ലി​ക്ക​യോ​ട് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പാ​ർ​ട്ണ​റാ​യി.​ ​ന​ന്മ​ക​ൾ​ ​മാ​ത്രം​ ​പ​ക​ർ​ന്നു​ത​ന്ന​ ​ആ​ത്മ​മി​ത്ര​മാ​യി​രു​ന്നു.​ ​ജെ.​എ​ൻ​ ​ഫി​ഷ​റീ​സ് ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​തു​ട​ക്കം​ ​അ​ങ്ങ​നെ.​ ​ജ​ലീ​ലി​ന്റെ​ ​'​ജെ​'​യും​ ​നി​യാ​സി​ന്റെ​ ​'​എ​'​യും​ ​ചേ​ർ​ത്താ​ണ് ​ആ​ ​പേ​രി​ട്ട​ത്.​ ​എ​ട്ടു​മാ​സം​ ​ആ​യ​പ്പോ​ഴേ​ക്കും​ ​ജ​ലീ​ലി​ക്ക​ ​ഹൃ​ദ​യാ​ഘാ​തം​ ​മൂ​ലം​ ​മ​രി​ച്ച​തോ​ടെ​ ​ത​ള​ർ​ന്നു​പോ​യി.​ ​എ​ല്ലാം​ ​അ​വ​സാ​നി​പ്പി​ച്ചാ​ലോ​ ​എ​ന്നു​ ​തോ​ന്നി​യ​പ്പോ​ൾ​ ​സൗ​ദി​യി​ലെ​ ​പാ​ഠ​ങ്ങ​ളും,​ ​നാ​ട്ടി​ലെ​ ​അ​നു​ഭ​വ​ങ്ങ​ളും​ ​ഓ​ർ​ത്തു.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​ചി​ല​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​പി​ന്തു​ണ​ന​ൽ​കി.​ ​ത​ട്ടി​യും​ ​മു​ട്ടി​യും​ ​ക​ച്ച​വ​ടം​ ​മു​ന്നോ​ട്ടു​നീ​ങ്ങി.​ ​അ​പ്പോ​ഴാ​ണ് ​മ​ണ​ർ​കാ​ട് ​ഒ​രു​ ​സ്ഥാ​പ​നം​ ​ഒ​ത്തു​വ​ന്ന​ത്.​ ​മ​റ്റൊ​രു​ ​പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു​ ​അ​ത്.​ ​ന​ഷ്ട​മാ​യ​പ്പോ​ൾ​ ​ക​ട​ ​വി​ൽ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചെ​ങ്കി​ലും​ ​ഒ​രു​വ​ർ​ഷം​കൂ​ടി​ ​ന​ട​ത്തി​നോ​ക്കാ​ൻ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ഉ​പ​ദേ​ശി​ച്ചു.​ ​മാ​യം​ ​ക​ല​രാ​ത്ത​ ​മ​ത്സ്യം​ ​കു​റ​ഞ്ഞ​വി​ല​യ്ക്ക് ​വി​ൽ​പ​ന​ ​ന​ട​ത്തി​യ​തോ​ടെ​ ​സ​മീ​പ​മേ​ഖ​ല​ക​ളി​ൽ​നി​ന്നു​വ​രെ​ ​ആ​ളു​ക​ളെ​ത്തി.​ ​പി​ന്നീ​ട് ​തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല.​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​ഉ​യ​ർ​ന്നു.​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​ക​ട​ക​ൾ​ ​തു​ട​ങ്ങാ​ൻ​ ​ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും​ ​ആ​ൾ​ക്ഷ​മ​മാ​ണ് ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി.​ ​ദു​ബാ​യി​ല​ട​ക്കം​ ​ക​ട​ക​ൾ​ ​തു​ട​ങ്ങാ​ൻ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​നി​ർ​ബ​ന്ധി​ക്കു​ന്നു​ണ്ട്.


വ​രും​ ​സ്വ​പ്ന​ത്തി​ലെ '​ക​റി​ക്കൂ​ട്ടു​കാ​ർ"
മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ​ ​മാ​ത്ര​മു​ള്ള​ ​ഒ​രു​ ​ഹോ​ട്ട​ൽ​ ​നി​യാ​സി​ന്റെ​ ​സ​ജീ​വ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​പ​ല​ത​രം​ ​ക​റി​ക​ളും​ ​ഫ്രൈ​ക​ളും​ ​മാ​ത്ര​മ​ല്ല,​ ​ഗ്രി​ൽ​ഡ് ​ഫി​ഷും​ ​മ​റ്റു​ ​വി​ഭ​വ​ങ്ങ​ളും​ ​ഉ​ണ്ടാ​കും.​ ​പൊ​റോ​ട്ട,​ ​അ​പ്പം,​ ​ഇ​ടി​യ​പ്പം,​ ​പു​ട്ട്,​​​ ​ദോ​ശ​ ​തു​ട​ങ്ങി​യ​വ​യ്‌​ക്കൊ​പ്പം​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ഇ​വ​യെ​ല്ലാം​ ​ല​ഭ്യ​മാ​ക്കും.​ ​ഉ​ച്ച​യ്ക്ക് ​വി​വി​ധ​യി​നം​ ​ഫി​ഷ് ​ബി​രി​യാ​ണി​ക​ൾ.​ ​ക​ട​യ്ക്കു​ ​മു​ന്നി​ൽ​ ​വ​ലി​യ​ ​അ​ക്വേ​റി​യം​ ​പോ​ലു​ള്ള​ ​സം​വി​ധാ​ന​മൊ​രു​ക്കി​യാ​കും​ ​മീ​നു​ക​ളെ​ ​സൂ​ക്ഷി​ക്കു​ക.​ ​ഇ​ഷ്ട​മു​ള്ള​വ​യെ​ ​ആ​വ​ശ്യ​ക്കാ​രു​ടെ​ ​താ​ത്പ​ര്യ​മ​നു​സ​രി​ച്ച് ​പാ​ച​കം​ ​ചെ​യ്തു​ ​ന​ൽ​കു​ന്ന​ ​രീ​തി​യാ​ണ് ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി​വ​രു​ന്ന​തി​നാ​ലാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​ആ​ശ​യം.​ ​രു​ചി​ക്കൂ​ട്ടു​ക​ളു​ടെ​ ​ക​ല​വ​റ​യാ​ണ് ​കേ​ര​ളം.​ ​മ​ല​ബാ​ർ,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​കൊ​ച്ചി,​ ​കോ​ട്ട​യം,​ ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം​ ​ത​ന​ത് ​രു​ചി​ക്കൂ​ട്ടു​ക​ളു​ണ്ട്.​ ​മീ​നു​ക​ളു​ടെ​ ​കാ​ര്യ​ത്തി​ലു​മു​ണ്ട് ​പ്ര​ത്യേ​ക​ത.​ ​ഓ​രോ​ ​മേ​ഖ​ല​യി​ലെ​യും​ ​മീ​നു​ക​ളു​ടെ​ ​രു​ചി​യി​ൽ​ ​വ്യ​ത്യാ​സ​മു​ണ്ടാ​കും.​ ​മ​ദ്ധ്യ​തി​രു​വി​താം​കൂ​ർ​ ​മു​ത​ൽ​ ​തെ​ക്കോ​ട്ടു​ള്ള​വ​ർ​ക്ക് ​പ്രി​യ​പ്പെ​ട്ട​ ​ക​രി​മീ​നി​ന്റെ​ ​രു​ചി​ ​മ​ല​ബാ​റു​കാ​ർ​ക്ക് ​ഇ​ഷ്ട​പ്പെ​ട​ണ​മെ​ന്നി​ല്ല.​ ​മ​സാ​ല​ക്കൂ​ട്ടു​ക​ളു​ടെ​ ​കാ​ര്യ​ത്തി​ലും​ ​ഇ​ങ്ങ​നെ​യു​ള്ള​ ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​കാ​ണാം.​ ​എ​ങ്കി​ലും,​ ​കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​രു​ചി​ക്കൂ​ട്ടു​ക​ളും​ ​പൊ​തു​വേ​ ​മ​ല​യാ​ളി​ക​ൾ​ ​ഇ​ഷ്ട​പ്പെ​ടു​ന്നു.​ ​യാ​ത്ര​ക​ൾ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​മ​ല​യാ​ളി​ക​ൾ​ ​എ​ല്ലാ​ ​രു​ചി​ക​ളെ​യും​ ​ചേ​ർ​ത്തു​നി​റു​ത്തു​വ​രാ​ണ്.​ ​മ​ല​ബാ​റി​ൽ​ ​വെ​ളു​പ്പി​ന് ​ചെ​ന്നാ​ലും​ ​പൊ​റോ​ട്ട​യും​ ​മീ​ൻ​ ​'​മെ​ള​കി​ട്ട​തും​'​ ​കി​ട്ടും.​ ​ഒ​രി​ക്ക​ൽ​ ​രു​ചി​ച്ചാ​ൽ​ ​ഇ​തി​ൽ​നി​ന്ന് ​പി​ടി​വി​ടി​ല്ല.
മ​ത്തി,​ ​അ​യ​ല,​ ​മോ​ത,​ ​കൊ​ഴു​വ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​മ​ല​യാ​ളി​ക​ളു​ടെ​ ​ഇ​ഷ്ട​മ​ത്സ്യ​ങ്ങ​ൾ.​ ​ഇ​തി​ൽ​ ​ഏ​റ്റ​വും​ ​ജ​ന​കീ​യ​ൻ​ ​മ​ത്തി​യാ​ണ്.​ ​നെ​യ്യു​ള്ള​ ​ഉ​രു​ള​ൻ​ ​മ​ത്തി​ക്കു​ ​മു​ന്നി​ൽ​ ​വീ​ഴാ​ത്ത​വ​രി​ല്ല.​ ​പ​ല​യി​ന​ങ്ങ​ൾ​ ​ഉ​ണ്ടെ​ങ്കി​ലും​ ​ഒ​രു​മ​ത്തി​യും​ ​മ​ല​യാ​ളി​ ​വി​ടി​ല്ല.​ ​മ​ത്തി​ ​പൊ​ള്ളി​ച്ച​ത്,​ ​പൊ​രി​ച്ച​ത്,​ ​പ​ല​ഞ്ഞീ​ൻ​ ​(​മു​ട്ട​)​ ​തോ​ര​ൻ,​ ​ട്യൂ​ണ​ ​ക​ട്‌​ല​റ്റ്,​ ​ഫി​ഷ് ​ടി​ക്ക,​ ​ചു​ക്ക,​ ​ക​ബാ​ബ് ​എ​ന്നി​ങ്ങ​നെ​ ​മ​ത്സ്യ​ലോ​ക​ത്ത് ​രു​ചി​യു​ടെ​ ​വ​ല​യെ​റി​ഞ്ഞാ​ൽ​ ​സാ​ദ്ധ്യ​ത​ക​ളു​ടെ​ ​ആ​ഴ​ങ്ങ​ളി​ലേ​ക്കു​ ​പോ​കും.​ ​ഇ​വ​യ്‌​ക്കെ​ല്ലാ​മൊ​രു​ ​ഇ​ട​മാ​ണ് ​ല​ക്ഷ്യം.
ഫാ​മു​ക​ളി​ൽ​ ​ശാ​സ്ത്രീ​യ​മാ​യ​ ​വ​ള​ർ​ത്തു​ന്ന​ ​മീ​നു​ക​ൾ​ക്കും​ ​ആ​വ​ശ്യ​ക്കാ​ർ​ ​കൂ​ടു​ത​ലാ​ണ്.​ ​തി​ലാ​പ്പി​യ,​ ​പി​രാ​ന​ ​തു​ട​ങ്ങി​യ​വ​ ​തീ​ൻ​മേ​ശ​ക​ളി​ലെ​ ​താ​ര​ങ്ങ​ളാ​യി​ട്ട് ​കു​റേ​ക്കാ​ല​മാ​യി.​ ​ആ​രോ​ഗ്യ​ക​ര​മാ​യി​ ​വ​ള​ർ​ത്തു​ന്ന​ ​ഇ​വ​യു​ടെ​ ​ല​ഭ്യ​ത​ ​കൂ​ടു​ത​ലു​മാ​ണ്.
ക​ച്ച​വ​ടം​ ​ഉ​ഷാ​റാ​കാ​ൻ​ ​സാ​ധാ​ര​ണ​ക്കാ​ർ​ ​വ​ര​ണം.​ ​ദി​വ​സ​ക്കൂ​ലി​ക്കും​ ​മ​റ്റും​ ​ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ ​മീ​ൻ​ ​വാ​ങ്ങു​ന്ന​തി​ൽ​ ​വി​ട്ടു​വീ​ഴ്ച​ ​കാ​ട്ടാ​റി​ല്ല.​ ​മാ​സ​ശ​മ്പ​ള​ക്കാ​ർ​ ​നി​ശ്ചി​ത​ ​തു​ക​ ​ഓ​രോ​ ​കാ​ര്യ​ത്തി​നും​ ​മ​റ്റി​വ​യ്ക്കു​ന്ന​തി​നാ​ൽ​ ​കൈ​വി​ട്ടു​ക​ളി​ക്കാ​റി​ല്ലെ​ന്നാ​ണ് ​അ​നു​ഭ​വം.​ ​ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കു​ന്ന​ ​പ​ണം​കൊ​ണ്ടു​ ​മീ​ൻ​ ​വാ​ങ്ങി​ ​ക​ഴി​ക്കാ​നി​രി​ക്കു​മ്പോ​ൾ​ ​മോ​ശ​മെ​ന്നു​ ​തോ​ന്നു​ന്ന​തി​ലും​ ​വ​ലി​യ​ ​സ​ങ്ക​ട​മി​ല്ല.​ ​ആ​ ​വി​ഷ​മം​ ​ക​ച്ച​വ​ട​ത്തെ​ ​ബാ​ധി​ക്കു​മെ​ന്നു​ ​തി​രി​ച്ച​റി​യ​ണ​മെ​ന്നാ​ണ് ​പി​താ​വി​ൽ​ ​നി​ന്നും​ ​അ​മ്മാ​വ​നി​ൽ​ ​നി​ന്നും​ ​പ​ഠി​ച്ച​ത്.

ഒ​പ്പ​മു​ണ്ട് ​ഭാ​ര്യ​യും​ ​മ​ക്ക​ളും
ക​ച്ച​വ​ട​ത്തി​ലും​ ​ഭാ​ര്യ​യും​ ​മ​ക്ക​ളും​ ​ഒ​പ്പ​മു​ണ്ട്.​ ​നി​യാ​സി​നും​ ​ഭാ​ര്യ​ ​സ​ബീ​ന​യ്ക്കും​ ​നാ​ല് ​ആ​ൺ​മ​ക്ക​ൾ.​ ​യാ​സി​ൻ,​ ​റി​ഹാ​ൻ,​ ​റി​സ്വാ​ൻ,​ ​റി​ഫാ​ൻ​ ​എ​ന്നി​വ​ർ.​ ​മൂ​ത്ത​മ​ക്ക​ളി​ൽ​ ​ഒ​രാ​ൾ​ ​സൂ​പ്പ​ർ​ ​മാ​ർ​ക്ക​റ്റു​ക​ളു​ടെ​യും​ ​മ​റ്റൊ​രാ​ൾ​ ​ഫി​ഷ് ​സ്റ്റാ​ളു​ക​ളു​ടെ​യും​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്നു.
അ​റി​യാ​വു​ന്ന​ ​പ​ണി​ക്കേ​ ​കാ​ശ് ​മു​ട​ക്കാ​വൂ​ ​എ​ന്ന​താ​ണ് ​ക​ച്ച​വ​ട​ത്തി​ലെ​ ​അ​ടി​സ്ഥാ​ന​ ​പാ​ഠ​മെ​ന്ന് ​നി​യാ​സ് ​പ​റ​യു​ന്നു.​ ​ഊ​ണും​ ​ഉ​റ​ക്ക​വും​ ​വേ​ണ്ടെ​ന്നു​ ​വ​ച്ച് ​ക​ഷ്ട​പ്പെ​ട്ടി​ട്ടാ​ണ് ​ഈ​ ​നി​ല​യി​ലെ​ത്തി​യ​ത്.​ ​പു​ല​ർ​ച്ചെ​ ​ര​ണ്ടി​ന് ​എ​ഴു​ന്നേ​റ്റ് ​പു​റ​പ്പെ​ടും.​ ​എ​ല്ലാ​യി​ട​ത്തും​ ​ക​ണ്ണെ​ത്ത​ണം.​ ​ഉ​ച്ച​യോ​ടെ​യെ​ത്തി​ ​അ​ൽ​പം​ ​ഉ​റ​ക്കം.​ ​ഉ​ച്ച​യൂ​ണ് ​വൈ​കി​ട്ട് ​മൂ​ന്ന​ര​യോ​ടെ.​ ​വീ​ണ്ടും​ ​പു​റ​പ്പെ​ട്ടാ​ൽ​ ​തി​രി​കെ​യെ​ത്തു​ക​ ​പാ​തി​രാ​ത്രി​ക്കു​ ​ശേ​ഷം.​ ​വീ​ട്ടി​ലെ​ ​ജോ​ലി​യൊ​തു​ക്കി​ ​ഭാ​ര്യ​ ​സ​ബീ​ന​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​ക​ട​യി​ലെ​ത്തും.
ഏ​ത് ​വി​ജ​യ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​നം​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് ​നി​യാ​സും​ ​കു​ടും​ബ​വും​ ​വി​ശ്വ​സി​ക്കു​ന്നു.​ ​എ​ന്തൊ​ക്കെ​ ​ചെ​യ്യു​ന്നു​വെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​ചി​രി​യാ​ണ് ​മ​റു​പ​ടി.​ ​ചെ​യ്യു​ന്ന​തൊ​ന്നും​ ​ആ​രും​ ​അ​റി​യ​രു​തെ​ന്ന് ​നി​ർ​ബ​ന്ധ​മു​ണ്ട്.​ ​നാ​ട്ടി​ൽ​ ​ല​ഭി​ക്കു​ന്ന​ ​ആ​ദ​ര​വി​ലു​ണ്ട് ​ഒ​ട്ടേ​റെ​ ​ഉ​ത്ത​ര​ങ്ങ​ൾ.

ചെ​റു​ത​ല്ല​ ​വെ​ല്ലു​വി​ളി​കൾ
മ​ത്സ്യ​ക്ക​ച്ച​വ​ടം​ ​എ​ളു​പ്പ​മു​ള്ള​ ​ഏ​ർ​പ്പാ​ട​ല്ല.വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ട്ട് ​വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ​ ​ജീ​വി​തം​ ​അ​ർ​പ്പി​ക്ക​ണം.​ ​ഈ​ ​വി​ശ്വാ​സ​മാ​ണ് ​വി​വാ​ഹ​ ​അ​ര​ങ്ങു​ക​ളി​ലും​ ​ഹോ​ട്ട​ലു​ക​ളി​ലു​മെ​ല്ലാം​ ​നി​യാ​സി​ന് ​വി.​ഐ.​പി​ ​പ​രി​വേ​ഷം​ ​ന​ൽ​കു​ന്ന​ത്.​ ​ആ​രോ​ഗ്യ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ക്കു​ന്നു.​ ​മ​ത്സ്യ​ത്തി​ൽ​ ​അ​നാ​രോ​ഗ്യ​ക​ര​മാ​യ​ ​ഒ​രു​ ​ഘ​ട​ക​വും​ ​ഉ​ണ്ടാ​ക​രു​ത്.​ ​വൃ​ത്തി​യി​ലും​ ​പാ​ടി​ല്ല​ ​വി​ട്ടു​വീ​ഴ്ച.​ ​എ​ന്തെ​ങ്കി​ലും​ ​പാ​ളി​ച്ച​യു​ണ്ടാ​യാ​ൽ​ ​സ്ഥാ​പ​നം​ ​അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്നു​ ​മാ​ത്ര​മ​ല്ല,​​​ ​വി​ശ്വാ​സ്യ​ത​ ​ത​ക​രു​ക​യും​ ​ചെ​യ്യും.​ ​മ​ത്സ്യ​ത്തി​ന്റെ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​ദി​വ​സ​വും​ ​ശേ​ഖ​രി​ക്കാ​ൻ​ ​ഏ​ജ​ൻ​സി​ക​ളെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തൊ​ന്നും​ ​വ​ഴി​യോ​ര​ക്ക​ച്ച​വ​ടം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ബാ​ധ​ക​മ​ല്ല.​ ​ച​ട്ട​ങ്ങ​ൾ​ ​ലം​ഘി​ച്ചു​ള്ള​ ​ക​ച്ച​വ​ട​മാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി.


ക​ല​ർ​പ്പി​ല്ലാ​ത്ത​ ​ക​ച്ച​വ​ടം
കേ​ര​ള​ത്തി​ൽ​ ​ജ​ന​പ്രി​യ​നാ​യ​ ​ക​രി​മീ​നി​ൽ​ ​കൂ​ടു​ത​ലും​ ​ഇ​പ്പോ​ൾ​ ​ആ​ന്ധ്ര​യി​ലെ​ ​ഫാ​മു​ക​ളി​ൽ​ ​നി​ന്നാ​ണ്.​ ​വ​ലി​പ്പ​വും​ ​ദ​ശ​യ്ക്ക് ​ക​ട്ടി​യു​മു​ണ്ട്.​ ​രു​ചി​യി​ൽ​ ​ഒ​ട്ടും​ ​പി​ന്നി​ല​ല്ല.​ ​മ​ത്സ്യ​മേ​ഖ​ല​യി​ൽ​ ​ഏ​റ്റ​വും​ ​ഗ​വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ​ആ​ന്ധ്ര.​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​നൂ​ത​ന​ ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​ ​നി​യാ​സ് ​മ​ത്സ്യ​മെ​ത്തി​ക്കു​ന്നു.​ ​സ്വാ​ഭാ​വി​ക​ ​രു​ചി​ ​ന​ഷ്ട​പ്പെ​ടാ​തെ​ ​എ​ത്തി​ക്കാ​ൻ​ ​സം​വി​ധാ​ന​മു​ണ്ട്.​ ​ചെ​ല​വ് ​കൂ​ടു​മെ​ന്നു​മാ​ത്രം.​ ​രാ​സ​വ​സ്തു​ക്ക​ളും​ ​മ​റ്റും​ ​ഉ​പ​യോ​ഗി​ക്കാ​റി​ല്ല.​ ​പ​ര​മാ​വ​ധി​ ​വി​ല​ ​കു​റ​ച്ചു​കൊ​ടു​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ന്നു.​ ​ക​ല​ർ​പ്പി​ല്ലാ​ത്ത​ ​ക​ച്ച​വ​ട​മാ​ണ് ​വി​ജ​യ​ര​ഹ​സ്യം.
പു​ഴ​യും​ ​കാ​യ​ലും​ ​ക​ട​ലും​ ​ചേ​ർ​ന്നു​ ​കി​ട​ക്കു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​മീ​നു​ക​ളു​ടെ​ ​രു​ചി​ ​ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രി​ല്ലെ​ന്ന് ​നി​യാ​സ് ​പ​റ​യു​ന്നു.​ ​മീ​ൻ​വി​ഭ​വ​ങ്ങ​ൾ​ ​തേ​ടി​വ​രു​ന്ന​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളേ​റെ​യാ​ണ്.
വ​രാ​ൽ,​ ​മു​ഷി,​ ​കാ​രി,​ ​പൂ​ളോ​ൻ,​ ​കു​റു​വ​ ​പ​ര​ൽ​ ​എ​ന്നി​ങ്ങ​നെ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​ഇ​ഷ്ട​പ്പെ​ട്ട​ ​നാ​ട​ൻ​ ​ഇ​ന​ങ്ങ​ൾ​ക്കാ​യി​ ​നി​യാ​സി​ന്റെ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​ക​ ​ഇ​ട​മു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION