SignIn
Kerala Kaumudi Online
Thursday, 02 July 2026 12.47 AM IST

ശേഷാദ്രി നാഥന്റെ നിയമനം: വരുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും,​ യുഡിഎഫ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് പി എം നിയാസ്

sheshadri-nathn-

കോ​ഴി​ക്കോ​ട്:​ ​ എ​ൻ.​ശേ​ഷാ​ദ്രി​നാ​ഥ​നെ​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​റാ​യി​ ​നി​യ​മി​ച്ച​തി​നെ​തി​രെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് രംഗത്ത്. ​ ​താ​ൻ​ ​തു​ട​ങ്ങി​യ​ ​പോ​രാ​ട്ടം​ ​പാ​ർ​ട്ടി​ക്കും​ ​ജ​ന​ങ്ങ​ൾ​ക്കും​ ​വേ​ണ്ടി​യാ​ണെ​ന്ന് ​നി​യാ​സ് പറഞ്ഞു.​ ​ ഇ​തി​ന് ​യു.​ഡി.​എ​ഫ് ​വ​ലി​യ​ ​വി​ല​കൊ​ടു​ക്കേ​ണ്ടി​വ​രും.​ ​വ​രു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ​ ​ബാ​ധി​ക്കും.​ ​സ​ർ​ക്കാ​ർ​ ​ജ​ന​ങ്ങ​ളു​ടെ​ ​വി​കാ​ര​ത്തെ​ ​മാ​നി​ക്ക​ണ​മാ​യി​രു​ന്നെ​ന്നും​ ​നി​യാ​സ് പറഞ്ഞു.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ക​ഴി​ഞ്ഞി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണാ​ൻ​ ​സ​മ​യം​ ​കി​ട്ടും​ ​വ​രെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തു​ട​രു​ക​യാ​ണെ​ന്നും​ ​നി​യാ​സ് വ്യക്തമാക്കി.


സം​ഘ​പ​രി​വാ​റി​ന്റേ​യും​ ​ഇ​ട​ത് ​സ​ർ​ക്കാ​രി​ന്റേ​യും​ ​കൈ​യ്യാ​ളാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നൊ​രാ​ൾ​ ​ഇ​ത്ത​രം​ ​നി​ർ​ണാ​യ​ക​ ​സ്ഥാ​ന​ത്തേ​ക്ക് ​വ​രു​ന്ന​ത് ​അ​നു​വ​ദി​ക്കാ​നാ​വി​ല്ല.​ ​ഏ​തു​ ​വ​ഴി​യാ​ണ് ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​പേ​ര് ​ക​ട​ന്നു​കൂ​ടി​യ​തെ​ന്നും​ ​അ​റി​യി​ല്ല കോ​ൺ​ഗ്ര​സു​കാ​ര​നെ​ന്ന​ ​നി​ല​യി​ൽ​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​നെ​ ​സം​ഘ​പ​രി​വാ​റി​ന്റെ​ ​ആ​ല​യി​ൽ​ ​കെ​ട്ടാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​നി​യാ​സ് ​പ​റ​ഞ്ഞു.​ ​ലീ​ഗി​ലും​ ​ശേ​ഷാ​ദ്രി​നാ​ഥ​ന്റെ​ ​നി​യ​മ​ന​ത്തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ന്നിരുന്നു.​ ​മ​ന്ത്രി​ ​കെ.​എം.​ഷാ​ജി​ ​ശേ​ഷാ​ദ്രി​നാ​ഥ​ന് ​ക്ലീ​ൻ​ ​ചീ​റ്റ് ​ന​ൽ​കി​യ​താ​യി​ ​ആ​രോ​പ​ണ​മു​യ​ർ​ന്നു.

സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​റാ​യി​ ​എ​ൻ.​ശേ​ഷാ​ദ്രി​നാ​ഥ​നെ​ ​നി​യ​മി​ക്കാ​നു​ള്ള​ ​മ​ന്ത്രി​സ​ഭാ​ ​ശു​പാ​ർ​ശ​ ​ഗ​വ​ർ​ണ​ർ​ ​ആ​ർ.​വി.​ആ​ർ​ലേ​ക്ക​ർ​ ഇന്ന് ​അം​ഗീ​ക​രി​ച്ചിരുന്നു.​ ​ചെ​ന്നൈ​യി​ലാ​യി​രു​ന്ന​ ​ഗ​വ​ർ​ണ​ർ​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത്.​ ​ മു​ൻ​ ​ജി​ല്ലാ​ ​ജ​ഡ്ജി​യാ​ണ് ​ശേ​ഷാ​ദ്രി​നാ​ഥ​ൻ.​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​തി​നാ​ൽ​ ​നി​യ​മ​ന​ത്തി​ന് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ക​വ​ര​ത്തി​ ​പ്രി​ൻ​സി​പ്പ​ൽ​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​ജ​ഡ്ജി​യും,​ ​എ​റ​ണാ​കു​ളം​ ​സി.​ബി.​ഐ​ ​കോ​ട​തി​ ​ജ​ഡ്ജി​യു​മാ​യി​രു​ന്നു​ ​ശേ​ഷാ​ദ്രി​നാ​ഥ​ൻ.​ ​സ​ഹ​ക​ര​ണ​ ​ട്രൈ​ബ്യൂ​ണ​ൽ,​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​എ​റ​ണാ​കു​ള​ത്തും​ ​വാ​ഹ​നാ​പ​ക​ട​ ​ക്ലെ​യിം​ ​ട്രൈ​ബ്യൂ​ണ​ൽ​ ​ജ​ഡ്ജി,​ ​എ​റ​ണാ​കു​ളം​ ​ചീ​ഫ് ​ജു​ഡീ​ഷ്യ​ൽ​ ​മ​ജി​സ്ട്രേ​റ്റ് ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​മേ​യി​ൽ​ ​വി​ര​മി​ച്ച​ശേ​ഷം​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​കു​ടും​ബ​ ​കോ​ട​തി​ ​ജ​ഡ്ജി​യാ​യി​ ​തു​ട​രു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHESHADRI NATHAN, CONGRESS, PM NIYAS, UDF, KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA