തമിഴ്‌നാട്ടിലെ വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് നാഗർകോവിലിനടുത്തുള്ള ആറൽവായ്‌മൊഴിയിലെ വടകൂരിലുള്ള കണ്ടൻ ശാസ്‌താ ക്ഷേത്രം. മീനാക്ഷി അമ്മൻ ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു. ശാസ്‌താവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. മൂന്ന് നിലകളായുള്ള ക്ഷേത്രഗോപുരത്തിൽ ഋഷഭ രൂദ്രർ, ശാസ്‌താവ്, മഹാവിഷ്‌ണു, വിനായഗർ, മുരുകൻ എന്നീ ദൈവങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
കിഴക്ക് ദർശനമായ ക്ഷേത്രത്തിൽ ശാസ്‌താവിനെ പത്‌നിമാരായ പൂർണ, പുഷ്‌കല എന്നിവർക്കൊപ്പമാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്. ശാസ്‌താവിന്റെ വടക്കുഭാഗത്തായാണ് ശിവന്റെ പ്രതിഷ്‌ഠ. തെക്കോട്ടാണ് മീനാക്ഷി അമ്മന്റെ ദർശനം. ക്ഷേത്രത്തിൽ പഴയ തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ പ്രതിമയുണ്ട്. അദ്ദേഹത്തിന്റെ കാലത്താണ് ക്ഷേത്രമണ്ഡപം നിർമിച്ചത്.
തൊണ്ടൈമാൻ, പരവർ സമുദായത്തിന്റെ കുലദൈവമായിരുന്നു പറക്കൊടി കണ്ടൻ ശാസ്‌താവ് എന്നാണ് ഐതിഹ്യം. പൈങ്കുനി ഉത്രം ഉത്സവമാണ് ക്ഷേത്രത്തിൽ പ്രധാനം. നാല് ദിവസത്തെ തിരുകല്യാണ ഉത്സവവും ഇവിടെ നടത്തപ്പെടുന്നു. ഉത്സവ സമയത്ത് ശാസ്‌താവിനെ കുതിര വാഹനത്തിൽ ഘോഷയാത്രയായി കൊണ്ടുപോകും. പുലർച്ചെ അഞ്ച് മണി മുതൽ 11 മണിവരെയും വൈകിട്ട് അഞ്ച് മുതൽ 8.30 വരെയുമാണ് ദർശന സമയം.
നാഗർകോവിലിൽ നിന്ന് 16 കിലോമീറ്ററും കന്യാകുമാരിയിൽ നിന്ന് 32 കിലോമീറ്റർ അകലവുമാണ് പാറക്കൊടി കണ്ടൻ ശാസ്‌താ ക്ഷേത്രത്തിലേക്കുള്ളത്. ആറൽവായ്‌മൊഴി റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ഇത് തന്നെയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

ചിത്തിര തിരുനാളിന്റെ പ്രതിമ
Kandan Sastha Temple, located at Vadakoor in Aralvaimozhi near Nagercoil, Tamil Nadu, is a famous temple dedicated to Lord Sastha. The temple features idols of Sastha, Meenakshi Amman, Shiva, Vishnu, Vinayagar, and Murugan. The annual Panguni Uthiram festival and Thirukalyana celebrations are major attractions here. The temple is located about 16 km from Nagercoil and 32 km from Kanyakumari, with Aralvaimozhi railway station being the nearest station.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |