SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.13 AM IST

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

thulasi

എത്രതന്നെ കഷ്ടപ്പെട്ട് പണം സമ്പാദിച്ചാലും അത് വേഗം കെെയിൽ നിന്ന് പോകുന്നതാണ് പലരും നേരിടുന്ന പ്രധാനപ്രശ്നം. ഇതിന് കാരണം ചിലപ്പോൾ വാസ്തുദോഷമായിരിക്കാം. നിങ്ങൾ അറിയാതെ ചെയ്യുന്ന ചില തെറ്റുകൾ കാരണം ലക്ഷ്മിദേവിയുടെ കൃപ വീട്ടിൽ നിന്ന് അകന്നുപോകുമെന്ന് വാസ്തു ആചാര്യന്മാർ പറയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

വാസ്തുശാസ്ത്രത്തിൽ വീടിന്റെ വടക്ക് ദിശ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഈ ദിശയെ സമ്പത്തിന്റെ വാതിൽ എന്നാണ് ജ്യോതിഷികൾ വിളിക്കുന്നത്. ഈ ദിശയിൽ ഒരിക്കലും പൊടിയോ അഴുക്കോ ഉണ്ടാകാൻ പാടില്ല. ഈ ദിശ വൃത്തിയായി കിടന്നില്ലെങ്കിൽ വീട്ടിലേക്ക് നെഗറ്റീവ് എനർജി വ്യാപിക്കാം. അതിനാൽ ഈ ദിശ വൃത്തിയായി സൂക്ഷിക്കണം. എങ്കിൽ മാത്രമേ ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വാസ്തുവിൽ പറയുന്നത്. കൂടാതെ വീടിന്റെ വടക്ക് ദിശയിൽ കുബേരന്റെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുന്നതും നല്ലതാണ്.

വാസ്തുപ്രകാരം വീടിന്റെ പ്രധാന വാതിലും എപ്പോഴും വ്യത്തിയായി സൂക്ഷിക്കണം. പ്രധാനവാതിലിൽ ഒരു സ്വസ്തിക ചിഹ്നം ഉണ്ടാക്കി എല്ലാ വെള്ളിയാഴ്ചയും ഗംഗാജലം തളിക്കുന്നത് നെഗറ്റീവ് എനർജിയെ നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ വീട്ടിലെ ചിലന്തിവല സമ്പത്തിന്റെ വരവിലെ ഏറ്റവും വലിയ തടസമാണെന്ന് വിശ്വസിക്കുന്നു. ഇത് നീക്കം ചെയ്യുക. വെെകുന്നേരം തുളസിച്ചെടിയുടെ സമീപം വിളക്ക് കൊളുത്തുന്നത് ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തുകയും അനുഗ്രഹങ്ങൾ നേടുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ഇത് വീട്ടിലെ സമ്പത്ത് കൂട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VASTU, TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL