SignIn
Kerala Kaumudi Online
Monday, 17 August 2026 1.43 PM IST

ഇത്തരം പൂക്കൾ ഉപയോഗിക്കരുത്; പൂക്കളം ഒരുക്കുമ്പോൾ അഞ്ചുകാര്യങ്ങൾ അറിഞ്ഞിരിക്കണം

athapookalam
പ്രതീകാത്മകചിത്രം

മലയാളികൾക്ക് എന്നും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നാളുകളാണ് ഓണക്കാലം. സദ്യ, പൂക്കളം, പുതിയ വസ്ത്രം എന്നിങ്ങനെ ഓണത്തിന് സവിശേഷതകൾ ഏറെയാണ്. പൂക്കളമാണ് ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. എന്നാൽ പൂക്കളം ശരിയായ രീതിയിൽ ഇടണം. ഇല്ലെങ്കിൽ അത് വീട്ടിൽ നെഗറ്റീവ് എന‌ർജിയായിരിക്കും നൽകുക. വാസ്തുശാസ്ത്രത്തിൽ പൂക്കളത്തെക്കുറിച്ച് പറയുന്നതെന്തെന്ന് നോക്കാം.

വീടിന്റെ കിഴക്ക് അല്ലെങ്കിൽ അല്ലെങ്കിൽ വടക്ക് - കിഴക്ക് ദിശകളാണ് പൂക്കളമിടാൻ ഏറ്റവും അനുയോജ്യം. പ്രധാന വാതിലിന് തടസമുണ്ടാക്കുന്നതിന് പകരം വീടിന്റെ മുറ്റത്തോ ഉമ്മറത്തോ പൂക്കളമൊരുക്കാം. ലിവിംഗ് റൂമിലാണ് പൂക്കളമിടുന്നതെങ്കിൽ കിഴക്ക് ചുവരുകളോട് ചേർത്ത് ക്രമീകരിക്കുന്നതാണ് നല്ലത്. പൂജാമുറിയുടെ വടക്ക് - കിഴക്ക് ഭാഗത്തായി ഉയരമുള്ള തടിപ്പീഠത്തിന് മുകളിൽ പൂക്കളമൊരുക്കുന്നത് ശാന്തമായ അന്തരീക്ഷം നൽകുന്നുവെന്നാണ് പറയപ്പെടുന്നത്. ആളുകൾ നിരന്തരം നടക്കുന്ന വഴികളിലോ വീടിന്റെ പടിവാതിലിന് കുറുകയോ ഒരു കാരണവശാലും പൂക്കളമിടരുത്.

പൂക്കളം സാധാരണയായി വൃത്താകൃതിയിലാണ് ഇടുന്നത്. ഇത് കുടുംബത്തിൽ ഐക്യവും പൂർണതയും ഉണ്ടാക്കുമെന്നാണ് വിശ്വാസം. വൃത്തിയുള്ള സ്ഥലത്ത് മാത്രമേ പൂക്കളം ഒരുക്കാവൂ. ഇല്ലെങ്കിൽ അത് നെഗറ്റീവ് ഫലം തരാൻ സാദ്ധ്യതയുണ്ട്. പൂക്കളത്തിന്റെ അരികിൽ നിലവിളക്ക് കൊളുത്തിവയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് വീട്ടിൽ സമാധാനവും വെളിച്ചവും നിറയ്ക്കുമെന്ന് വാസ്തുവിൽ പറയുന്നു. വാടിയ പൂക്കൾ പൂക്കളത്തിൽ ഉപയോഗിക്കുന്നത് നെഗറ്റീവ് എനർജിക്ക് കാരണമാകുമെന്നാണ് വിശ്വാസം.

English Summary

Onam is celebrated with traditions such as elaborate feasts, new clothes and colourful pookalams. According to Vastu beliefs, the direction and placement of a pookalam are considered important for creating a positive atmosphere at home.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM POOKALAM, POOKALAM VASTU TIPS, POOKALAM DECORATION, ONAM VASTU, POOKALAM FLOWERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL