SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.05 PM IST

തുളസിച്ചെടി വെറുതേ വീട്ടിൽ വളർത്തരുതേ, ഐശ്വര്യമല്ല ആപത്തായിരിക്കും ഫലം

thulasi

മിക്ക വീടുകളിലുമുള്ള ഒരു സസ്യമാണ് തുളസി. ഐശ്വര്യത്തിനൊപ്പം ആരോഗ്യവും തുളസി നൽകുമെന്നാണ് വിശ്വാസം. തുളസിച്ചെടി സമൂലം പല ആയുർവേദ മരുന്നുകൾക്കും ഉപയോഗിക്കാറുണ്ട്. ആയുർവേദ ഗ്രന്ഥമായ ചരക സംഹിതയിൽ തുളസിയെക്കുറിച്ച് പരാമർശവുമുണ്ട്. കൃഷ്ണതുളസി, രാമതുളസി എന്നിങ്ങനെ രണ്ടിനങ്ങളാണ് ഉള്ളത്. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതൽ. പൂജയ്ക്ക് രണ്ടിനങ്ങളും ഉപയോഗിക്കാറുണ്ട്.

വാസ്തുവിൽ തുളസിക്ക് വലിയ സ്ഥാനമാണുള്ളത്. നടുന്നതിലും പരിപാലിക്കുന്നതിലും വരുത്തുന്ന ചെറിയ തെറ്റുകൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അത്തരം പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

തുളസിക്കൊപ്പം മറ്റുചെടികൾ വളരുന്നത് നല്ലതല്ലെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. പ്രത്യേകിച്ചും മുളളുള്ള ചെടികളും ആലിന്റെ തൈയും. ഇവ തുളസിക്കൊപ്പം വളർന്നാൽ വീട്ടുകാർക്ക് എല്ലാത്തരത്തിലുള്ള ദോഷങ്ങളും ഉണ്ടായേക്കാമെന്നാണ് അവർ പറയുന്നത്. കൂടുതലും സാമ്പത്തിക പ്രശ്നങ്ങളാവും ഉണ്ടാവുക.

ദിക്കുനോക്കി തുളസി നടാനും ശ്രദ്ധിക്കണം. വടക്കുകിഴക്ക് ദിശയിൽ വളർത്തുന്നതാണ് ഏറെ ഐശ്വര്യം. ഈ ദിശയിൽ വളർത്തിയാലും ചെടിയും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാവുക എന്നും ഓർക്കണം. ശരീരശുദ്ധിയില്ലാതെയും വൃത്തിയില്ലാതെയും ഇരിക്കുമ്പോൾ തുളസിച്ചെടിയുടെ അടുത്തുപോകാനോ ഇല നുളളാനോ പാടില്ല. അങ്ങനെ ചെയ്താലും പ്രശ്നങ്ങളുണ്ടാവും. വൈകുന്നേരം തുളസി നുള്ളുന്നതും ഒഴിവാക്കണം. ഈ സമയത്ത് വെള്ളമൊഴിക്കാനും പാടില്ല. തുളസി നുളളുമ്പോൾ ചെടിപോലും അറിയാതെവേണം ചെയ്യാൻ എന്നാണ് പഴമക്കാർ പറയുന്നത്.

രാവിലെ കുളിച്ച് വൃത്തിയായ ശേഷം വേണം തുളസിച്ചെടിയിൽ വെള്ളമൊഴിക്കാൻ. എന്നാൽ, ഏകാദശി ദിവസം തുളസിച്ചെടിയിൽ വെള്ളമൊഴിക്കരുത്. ചെടിക്കടുത്തേക്ക് പോകാനും പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THULASI, HOLY BASIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL