SignIn
Kerala Kaumudi Online
Saturday, 11 July 2026 3.37 PM IST

ഞങ്ങളെ കൊല്ലാനും തല്ലാനും നടന്ന സഖാവ് മന്ത്രിയുടെ ഡ്രൈവർ, ഇത്തരത്തിലാണെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ്

minister-thulasi
മന്ത്രി കെ എ തുളസി

പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച് യൂത്തുകോൺഗ്രസ് രംഗത്തെത്തി. ഇത്തരത്തിലാണ് നിയമനമെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്നും യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എച്ച് സതീശ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പുനൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലാനും കയ്യൊടിക്കാനും കൊലപാതക ഭീഷണി നടത്താനും നിന്ന സഖാവിനെയാണ് മന്ത്രിയുടെ ഡ്രൈവറായി നിയമിച്ചതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായതുകൊണ്ട് പ്രവർത്തകർക്കുവേണ്ടി സംസാരിക്കുന്നതിൽ പ്രയാസം കാണുമെന്നും പ്രവർത്തകർക്കുവേണ്ടി സർക്കാരിൽ വാദിക്കാൻ കെൽപ്പുള്ള ഒരു യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വേണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

ഈ ചിത്രത്തിൽ കാണുന്ന യുവാവ് പാലക്കാട് കോൺഗ്രസിന്റെ മന്ത്രിയുടെ ഡ്രൈവറായി ഇപ്പോൾ നിയമിതനായ വ്യക്തിയാണ്. എല്ലാവർഷവും നടക്കുന്ന മുണ്ടൂർ കുമ്മാട്ടിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ തല്ലാനും കയ്യൊടിക്കാനും കൊലപാതക ഭീഷണി മുഴക്കിയും നടന്ന സഖാവാണ്. . സർക്കാർ വന്നതും ആദ്യം കിട്ടിയ നിയമനങ്ങളിൽ ഒരാൾ. ഞങ്ങൾ കൊണ്ട തല്ലും ഞങ്ങളുടെ ചോരയും നിങ്ങൾക്ക് പുല്ലുപോലെ ആണെങ്കിൽ ഈ നേതാക്കളും മന്ത്രിമാരും യൂത്ത് കോൺഗ്രസിനെയും ഞങ്ങൾ നടത്തിയ സമരങ്ങളെയും ആദ്യം തള്ളി പറയുക. അതല്ല ആ സമരങ്ങളിൽ, ഇരുട്ടിൻറെ മറവിലും, നവകേരളയാത്രയിലും ഡിവൈഎഫ്ഐയും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചപ്പോൾ തെരുവിൽ തെറിച്ച ചോരത്തുള്ളിയിൽ ചവിട്ടി അധികാരത്തിൽ വന്ന ഒരു സർക്കാർ അവരുടെ സ്റ്റാഫിൽ ഇത്തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയും.

യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മന്ത്രി ആയത് കൊണ്ട് പ്രവർത്തകർക്ക് വേണ്ടി സംസാരിക്കുന്നതിൽ പ്രയാസം കാണും.

മന്ത്രിയല്ലാത്ത പ്രവർത്തകർക്ക് വേണ്ടി സർക്കാരിൽ വാദിക്കാൻ കെൽപ്പുള്ള യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഉടൻ വേണം.

English Summary

Youth Congress has alleged that a DYFI activist, previously accused of assaulting and threatening their workers, was appointed as Minister K.A. Tulasi's driver. Palakkad District General Secretary H. Satheesh warned via Facebook that ministers would be blocked on the streets if such appointments persist. The post also questioned the Youth Congress President's ability to advocate for workers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KA THULASI, YOUTH CONGRESS, DYFI WORKER, DRIVER APPOINTMENT CONTROVERSY, KA THULASI DRIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA