പാലും വാസ്തുവുമായി കാര്യമായ ബന്ധമുണ്ടെന്നാണ് വാസ്തുശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. പാൽ നിറച്ച ഗ്ലാസ് കുപ്പികളും, ഗ്ലാസും വീട്ടിൽ സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി വീട്ടിലാകെ നിറയ്ക്കും എന്നാണ് വിശ്വാസം. വാസ്തുശാസ്ത്രപ്രകാരം പാൽ സമൃദ്ധിയുടെയും പോഷണത്തിന്റെയും പ്രതീകമാണ്. വീട്ടിൽ എപ്പോഴും ഒരുഗ്ലാസ് നിറയെ പാൽ സൂക്ഷിക്കുന്നത് ഭാഗ്യംകൊണ്ടുവരുമെന്നും ചിലർ വിശ്വസിക്കുന്നുണ്ട്.
കുപ്പിയിലോ ഗ്ളാസിലോ ആയാലും നിറയെ പാൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അതിൽ കുറവുവരുന്നത് നല്ലതല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. കുപ്പിയുടെ വലിപ്പമല്ല, അതിൽ മുഴുവൻ ഉണ്ടോ എന്നതാണ് പ്രധാനം. കിടക്കയ്ക്കരികിൽ ഒരു ഗ്ലാസിൽ നിറയെ പാൽ സൂക്ഷിക്കുന്നത് നല്ല ഉറക്കംകിട്ടാൻ സഹായിക്കും. ഇക്കാര്യത്തിലും ഗ്ലാസിന്റെ വലിപ്പത്തിലല്ല കാര്യം.
പാൽ സൂക്ഷിക്കുന്ന ദിക്കിനും വാസ്തുശാസ്ത്രപരമായി പ്രാധാന്യമുണ്ട്. ഇതിന് ഏറ്റവും ഉത്തമമായ ദിക്ക് വടക്ക് അല്ലെങ്കിൽ കിഴക്കാണ്. ഇത് വീട്ടിലേക്ക് പാേസിറ്റീവ് എനർജിയെ ആകർഷിക്കും. വീടുകളിലേക്ക് ആദ്യമായി കയറി താമസിക്കുമ്പോൾ പാൽ തിളപ്പിച്ച് തൂവിക്കുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. പക്ഷേ, ഇതിനും ദിശ നോക്കണം. വടക്ക്, അല്ലെങ്കിൽ കിഴക്ക് ദിശകളിലേക്ക് പാൽ തൂവുന്നതാണ് നന്ന്. ഇത് വളർച്ചയെയും സ്ഥിരതയെയും കാണിക്കുന്നു. ഗൃഹനാഥ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്നുവേണം പാലുകാച്ചാൻ. ശുദ്ധമായ പശുവിൻപാൽ മൺകലത്തിൽ വേണം കാച്ചേണ്ടത്. പ്രഭാതത്തിൽ ഗണപതിഹോമം നടത്തിയ ഹോമകുണ്ഠത്തിൽ നിന്നുള്ള അഗ്നികൊണ്ടുവേണം അടുപ്പുകത്തിക്കാൻ എന്നും വിശ്വാസമുണ്ട്.
Vastu Shastra experts highlight milk's significance for attracting positive energy and prosperity. Keeping a full glass or bottle of milk at home, ideally in the North or East direction, is believed to bring good fortune and well-being. Additionally, boiling milk until it overflows when moving into a new house is considered an auspicious ritual for growth and stability, reinforcing positive vibes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |