
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരുവിൽ നിന്ന് വിജയപുരയിലേക്ക് പോവുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് അടുത്ത മൂന്നോ അല്ലെങ്കിൽ നാല് മാസത്തിനുള്ളിൽ ആരംഭിച്ചേക്കും. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി ഉറപ്പ് നൽകിയതായി കർണാടക വ്യവസായ മന്ത്രി അറിയിച്ചതോടെയാണ് യാത്രക്കാർക്ക് ആശ്വാസം നൽകുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചന്നപട്ടണയിൽ പുതിയ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്ത ചടങ്ങിനിടെയാണ് ഇരു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. വിജയപുരയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ സർവീസിനായുള്ള തന്റെ നിർദേശത്തോട് അനുകൂലമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ സർവീസ് യാഥാർഥ്യമാകുമെന്നും അദ്ധേഹം പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |