SignIn
Kerala Kaumudi Online
Sunday, 25 October 2026 4.20 PM IST

സമ്പത്ത് ഇരട്ടിക്കാൻ പോകുന്ന നക്ഷത്രക്കാർ; നവംബർ 12 മുതൽ നിങ്ങളുടെ തലവര തെളിയും

viswasam
പ്രതീകാത്മക ചിത്രം

ധൈര്യം, ഊർജം, വീര്യം എന്നിവയുടെ കാരണക്കാരൻ ചൊവ്വയാണെന്നാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. അതിനാൽ, ചൊവ്വയുടെ രാശിമാറ്റം ജീവിതത്തിന്റെ വിവിധ മേഖലകളെ സ്വാധീനിക്കുമെന്നാണ് വിശ്വാസം. 2026 നവംബർ 12ന് ചൊവ്വ കർക്കടക രാശിയിൽ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. 2027 മാർച്ച് ഒമ്പത് വരെ ഈ രാശിയിൽ തുടരും. ഈ കാലയളവിൽ മേടം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശിക്കാരുടെ ജീവിതത്തിൽ വിവിധ തരത്തിലുള്ള മാറ്റങ്ങൾ അനുഭവപ്പെടും.

മേടം (aries)

ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ശമ്പളം വർദ്ധിക്കും. കഠിനാധ്വാനത്തിന് പ്രശംസ നേടും. സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. സാമ്പത്തികകാര്യത്തിൽ കൃത്യമായി ആലോചിച്ചശേഷം മാത്രം തീരുമാനമെടുക്കുക.

ചിങ്ങം (leo)

ബിസിനസുകാർക്ക് നല്ല സമയം. കുടുംബപ്രശ്‌നങ്ങൾ ക്രമേണ കുറയും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റം പ്രതീക്ഷിക്കാം. തീരുമാനങ്ങളെടുക്കുമ്പോൾ പ്രത്യേക കരുതൽ വേണം.

വൃശ്ചികം (scorpio)

ജോലിയിലും ബിസിനസിലും പുത്തൻ അവസരങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പുനഃരാരംഭിക്കും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. കഠിനാധ്വാനം ഫലം തരും.

കുംഭം (aquarius)

പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കും. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൊണ്ട് മുന്നേറും. സാമ്പത്തിക തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത പാലിക്കണം.

English Summary

According to astrology, Mars will move from Cancer into Leo on November 12, 2026, and remain there until March 9, 2027. Aries, Leo, Scorpio and Aquarius may experience changes in career, finances, business and personal life. The predictions highlight new opportunities, increased confidence and financial progress, while advising caution when making financial decisions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARS TRANSIT 2026 ASTROLOGY, MARS TRANSIT LEO SIGN, ZODIAC SIGNS HOROSCOPE 2026, ARIES LEO SCORPIO AQUARIUS PREDICTIONS, CHOVVA RASHI MATTAM 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO