SignIn
Kerala Kaumudi Online
Sunday, 25 October 2026 4.20 AM IST

ഈ നാളുകാർക്ക് ആഗ്രഹിച്ച സ്ഥലത്തേയ്ക്ക് ഉദ്യോഗമാറ്റം, ജോലിയിൽ സ്ഥിരീകരണം ലഭിക്കും

astro

അശ്വതി ഭാഗ്യപരീക്ഷണങ്ങളിൽ വിജയിക്കും. സ്ത്രീകൾക്ക് വിവാഹാലോചനകൾ. ഗുരുപ്രീതികരമായ കർമ്മങ്ങൾ ചെയ്യും. ഉദ്യോഗസ്ഥർക്ക് അനുകൂല സാഹചര്യം. പല കാര്യങ്ങളും ഒരേ സമയത്ത് ചെയ്യേണ്ടതായി വരും. വ്യവഹാരങ്ങളിൽ വിജയം. ശുഭദിനം-വെള്ളി

ഭരണി
ജീവിതരീതിയിൽ ചിട്ടകൾ വരുത്തും. വരുമാനത്തിൽ വർദ്ധന. കടം കൊടുത്തപണം തിരിച്ചു കിട്ടും. പൂർവിക സ്വത്ത് അനുഭവയോഗ്യം. വിദേശത്തുള്ളവരുമായി ബന്ധപ്പെട്ട് ബിസിനസുകൾ നടത്തും. സന്താനങ്ങൾക്ക് ശ്രേയസ്. പ്രമോഷൻ ലഭിക്കും. വിദ്യാഭ്യാസത്തിൽ ഉന്നത വിജയം. ശുഭദിനം-ശനി

കാർത്തിക
വീടിന്റെ അറ്റകുറ്റപ്പണികൾ തീർക്കും. കർമസ്ഥാനത്ത് പുരോഗതി. കുടുംബ ജീവിതം സന്തുഷ്ടമായിരിക്കും. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കും. ദേവിക്ഷേത്ര സന്ദർശനത്തിനും പുരാണ പാരായണങ്ങളിലും പങ്കെടുക്കും. വിദേശയാത്ര സ്ഥലമാവും. ആരോഗ്യം മെച്ചപ്പെടും. ശുഭദിനം-ചൊവ്വ

രോഹിണി
ആഗ്രഹങ്ങൾ സാധിക്കും. ആത്മീയ കാര്യങ്ങൾക്ക് സമയം ചെലവഴിക്കും. മക്കൾക്ക് ഐശ്വര്യവും വിജയവും. സിനിമാ സാഹിത്യമേഖലകളിൽ അംഗീകാരവും ധനവും. പണമിടപാടുകൾ നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പിതൃസ്വത്തിനായി തർക്കം. ശുഭദിനം-ചൊവ്വ

മകയിരം
വിശിഷ്ടചടങ്ങുകളിൽ പങ്കെടുക്കും. കുടുംബ ബന്ധങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കും. പൊതുപ്രവർത്തനങ്ങൾക്കായി സമയവും ധനവും ചെലവാകും. ശത്രുക്കളുമായി വാക്ക് തർക്കത്തിലേർപ്പെടും. കൃഷിവകയിലും വാടക വകയിലും മറ്റും കൂടുതൽ നേട്ടങ്ങളുണ്ടാകും. ശുഭദിനം-വ്യാഴം

തിരുവാതിര
ആഗ്രഹിച്ച സ്ഥലത്തേയ്ക്ക് ഉദ്യോഗമാറ്റം. ഏറ്റെടുത്ത കാര്യങ്ങൾ തൃപ്തികരമായി പൂർത്തിയാക്കാത്തതിൽ മനോവിഷമം ഉണ്ടാകും. ജോലിയിൽ സ്ഥിരീകരണം ലഭിക്കും. സഹോദരൻമാർക്കായി പണം ചെലവഴിക്കും. സർക്കാരങ്ങളിലും വിരുന്നുകളിലും പങ്കെടുക്കും. ദൂരയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. ശുഭദിനം-ശനി

പുണർതം
നിയമകാര്യങ്ങളിലുള്ള തടസങ്ങൾ നീങ്ങും. പരസ്യങ്ങളിൽ നിന്ന് ഏജൻസി മുഖേനയും വരുമാനം വർദ്ധിക്കും. മാതൃസ്വത്ത് കിട്ടാനിട. വിലപ്പെട്ട ചില ഗൃഹോപകരണങ്ങൾ വാങ്ങും. വിവാഹം നടക്കും. സർക്കാർ സർവ്വീസിൽ പ്രവേശിക്കും. ശുഭദിനം-ഞായർ

പൂയം
അദ്ധ്യാപക ജോലിയിൽ പ്രവേശിക്കും. സർക്കാരാനുകൂല്യങ്ങൾ ഉടൻ ലഭിക്കും. ഷെയറുകളിൽ നിന്ന് ആദായം. ധനപരമായ വിഷമങ്ങൾ പരിഹരിക്കപ്പെടും. വാക്ക് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. കർമ്മരംഗം വളരെ പുരോഗമിക്കും. ശുഭദിനം-ചൊവ്വ


ആയില്യം
ലക്ഷ്യബോധം വർദ്ധിക്കും. പുതിയ വീട് നിർമിച്ചേക്കും. സ്ഥാന ബഹുമാനാദികൾ ലഭിക്കും. പുതിയ കോൺട്രാക്ടുകളിലോ ഇടപാടുകളിലോ ഒപ്പുവയ്ക്കും. ആരോഗ്യം മെച്ചപ്പെടും. സന്താനങ്ങൾ പരീക്ഷാദികളിൽ വിജയിക്കും. സ്ത്രീജനങ്ങൾക്ക് മംഗളകാര്യം നടക്കും. ശുഭദിനം-തിങ്കൾ

മകം
തൊഴിലിൽ അംഗീകാരങ്ങൾ. കുടുംബാംഗങ്ങളുമായി ബന്ധം കൂടുതൽ മെച്ചപ്പെടും. ക്രയവിക്രയങ്ങളിൽ നിന്ന് നേട്ടം. ജോലിയിൽ സ്ഥീരീകരണം. പതിവിലും കൂടുതൽ യാത്രകൾ ചേയ്യേണ്ടിവരും. പുതിയ ബിസിനസ് തുടങ്ങാൻ യോഗം. ശുഭദിനം -ഞായർ

പൂരം
സന്താനങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും. വിവാഹാലോചനകൾ നടക്കും. ദൂരയാത്ര സംഘടിപ്പിക്കും. അദ്ധ്വാനഭാരം കൂടും. കലാകാരൻമാർക്ക് അംഗീകാരവും പാരിതോഷികങ്ങളും. ഉപരിപഠനത്തിന് സാദ്ധ്യത. ആരോഗ്യം മെച്ചപ്പെടും. മാതൃസ്വത്ത് അനുഭവയോഗ്യം. ശുഭദിനം- വ്യാഴം

ഉത്രം
നല്ലകാര്യങ്ങളിലൂടെ കീർത്തിനേടും. പരിശ്രമങ്ങളെല്ലാം പരിധി വരെ വിജയിക്കും. പട്ടാളം, പൊലീസ് വിഭാഗത്തിലുള്ളവർക്ക് പ്രമോഷൻ. പാർട്ണർഷിപ്പ് വ്യവസ്ഥയിൽ കച്ചവടം ആരംഭിക്കും. ദൂരയാത്ര സാധിക്കും. പുതിയ എഗ്രിമെന്റുകളിലും പ്രമാണങ്ങളിലും ഒപ്പുവയ്ക്കും. ശുഭദിനം -ചൊവ്വ

അത്തം
ഉയർന്ന ജീവിതസാഹചര്യങ്ങൾ കൈവരും. വിലപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങും. പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. ഗവൺമെന്റ് ഇടപാടുകളിൽ സൂക്ഷ്മതപാലിക്കണം. വ്യവഹാരങ്ങളിൽ വിജയം. ശുഭദിനം -ശനി

ചിത്തിര
പൊതുകാര്യങ്ങളിൽ കൂടുതൽ ഇടപെടും. തൊഴിലിൽ ഉന്നതിയും അംഗീകാരവും. സഹോദരൻമാർക്ക് വീടുണ്ടാക്കാൻ സഹായിക്കും. ടെസ്റ്റുകളിലും ഇന്റവ്യൂകളിലും വിജയം. കുടുംബവഴക്കുകൾ മദ്ധ്യസ്ഥൻമാർ മുഖേന തീർക്കും. പിതൃധനം ലഭിക്കും. ശുഭദിനം - ശനി

ചോതി
പരീക്ഷയിൽ ഉന്നതവിജയം. വ്യാപാരരംഗത്ത് പ്രകടമായ പുരോഗതി. പലതരം ആഡംബരവസ്തുക്കൾ അധീനതയിലാകും. കലാരംഗങ്ങളിൽ അനുകൂലം. വിദ്യാരംഗത്ത് ഉയർച്ചയ. ബോണ്ടുകളിൽ പണം മുടക്കിയവർക്ക് ലാഭം. ശുഭദിനം -ഞായർ

വിശാഖം
മുടങ്ങിപ്പോയ വീട് പണി തുടരും. ഏർപ്പെടുന്ന എല്ലാകാര്യങ്ങളിലും കാലതാമസം. സുഹൃത്തുക്കളുമായി വിനോദയാത്രകൾ നടത്തിയേക്കും. വസ്തുസംബന്ധമായ ഇടപാടുകളിൽ നിന്നോ മറ്റുവിധത്തിലോ ധനം ലഭിക്കും. സമാധാനം കണ്ടെത്തും. ശുഭദിനം-ബുധൻ

അനിഴം
സർക്കാരിലേയ്ക്കുള്ള അപേക്ഷകളും നിവേദനങ്ങളും അനുകൂലമാവും. പിതൃധനം ലഭിക്കാനിട. വിവാഹാദി കാര്യങ്ങളിൽ പങ്കുകൊള്ളും. ഉദ്യോഗസ്ഥൻമാർക്ക് സ്ഥലം മാറ്റം. ബിസിനസിൽ പുരോഗതി. പരസ്യങ്ങളിൽ ലാഭം. ടെസ്റ്റുകളിൽ വിജയം. ശുഭദിനം -വെള്ളി

തൃക്കേട്ട
ചില അംഗീകാരങ്ങൾക്ക് സാദ്ധ്യത. സിനിമാ,നാടകം എന്നീ മേഖലയിൽ ധനവും പ്രശസ്തിയും ലഭിക്കും. സ്വയം തൊഴിലിൽ വിജയം. പിതൃധനം ലഭിക്കും. കടബാദ്ധ്യതകൾ തീർക്കാനിടവരും. ആഗ്രഹിച്ച അംഗീകാരവും പദവിയും ലഭിക്കും. ശുഭദിനം - വെള്ളി

മൂലം
പ്രവർത്തനരംഗത്ത് പുതിയ അറിവുകൾ നേടും. ഏജൻസി ഏർപ്പാടുകളിൽ ആദായം. വിദ്യയിൽ വിജയം. വിദേശത്തുള്ളവർ നാട്ടിൽ വരും. സഹോദരങ്ങളുടെ വിവാഹത്തിനായി പണം ചെലവഴിക്കും. ഉന്നത വ്യക്തികളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ശുഭദിനം - ഞായർ

പൂരാടം
ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പൂജാദി കർമ്മങ്ങളിൽ പങ്കുകൊളളാനിട. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് സാധിക്കും. ഭൂമി,വാഹനം, വീട് എന്നിവ വാങ്ങാനിട. ചില കരാറുകളിൽ ഒപ്പുവയ്ക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. ശുഭദിനം -വ്യാഴം

ഉത്രാടം
പൂർവ്വികസ്വത്ത് കൈവശമാകും. സജ്ജനസമ്പർക്കത്തിലൂടെ നേട്ടങ്ങൾ. വീട് മാറാൻ ശ്രമിക്കും. ചെറുയാത്രകൾ ഫലപ്രദമാകും. തിരഞ്ഞടുപ്പുകളിലും മറ്റും വിജയിക്കുന്നതാണ്. പുണ്യക്ഷേത്രദർശനം നടത്തും. പരീക്ഷകളിൽ വിജയിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. ശുഭദിനം -ശനി

തിരുവോണം
വിദേശത്ത് തൊഴിൽ അവസരം. പിതാവിന്റെ രോഗാവസ്ഥമൂലം കാര്യതടസമുണ്ടാകും. കിട്ടാനുള്ള പണം ലഭിക്കും. എല്ലാരംഗങ്ങളിലും ഊർജ്ജസ്വലതയും കാര്യശേഷിയും പ്രദർശിപ്പിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. ഭൂമിയോ മറ്റു വിലപ്പെട്ട വസ്തുക്കളോ വാങ്ങുവാനവസരമണ്ടാകും. ശുഭദിനം -വ്യാഴം

അവിട്ടം
വീട്ടുകാരുമായി ദൂരയാത്രകൾ ചെയ്യും. മത്സരപ്പരീക്ഷകളിലും പന്തയങ്ങളിലും വിജയിക്കും. അധികാരവും സ്ഥാനക്കയറ്റവും ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് പ്രവേശനപരീക്ഷകളിൽ വിജയം. ഹെൽത്ത് സർവീസിൽ ജോലി ലഭിക്കും. കാർഷിക വിഭവങ്ങളിൽ ആദായം. ശുഭദിനം -ബുധൻ

ചതയം
പ്രതിസന്ധിയിൽ ആയിരുന്ന കാര്യങ്ങൾ അനുകൂലമാകും. വിദേശത്തുള്ള ഭർത്താവ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തും. സംഗീതജ്ഞൻമാർക്ക് നല്ല സമയം. കർമ സ്ഥാനത്ത്സ്വ സ്ഥത കുറയും. സഹപ്രവർത്തകർ അനുകൂലമാകും. പൂജാരികൾക്ക് നല്ലസമയം. ഗൃഹത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കും. ശുഭദിനം -വെള്ളി


പൂരുരുട്ടാതി
വേണ്ടപ്പെട്ടവരിൽ നിന്നുള്ള പ്രോത്സാഹനങ്ങളും സഹകരണങ്ങളും വർദ്ധിക്കും. സന്താനങ്ങളിൽ നിന്നും വ്യാപാരത്തിൽ നിന്നും ധനലാഭം. പിതൃധനം അനുഭവയോഗ്യമാകും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും. ലേഖനങ്ങൾ, കലാവിദ്യ എന്നിവയിൽ വരുമാനം. ശുഭദിനം -ബുധൻ

ഉതൃട്ടാതി
തൊഴിൽപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. അയൽക്കാരുമായി സ്‌നേഹത്തോടെ വർത്തിക്കും. ഉല്ലാസയാത്രകൾ സംഘടിപ്പിക്കും. കടബാദ്ധ്യതകൾ നീങ്ങിക്കിട്ടും. ക്ഷേത്രദർശനം നടത്തും. വീടോ വാഹനമോ വാങ്ങിക്കും. മിത്രങ്ങൾ ശത്രുക്കളാകും. ശുഭദിനം -ഞായർ

രേവതി
ആഗ്രഹിച്ചവസ്തുക്കൾ വാങ്ങും. കലാസ്വാദനത്തിനും പഠനത്തിനും കൂടുതൽ പണം ചെലവഴിക്കും. ധനസംബന്ധമായ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് സഹായം ലഭിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും. രോഗികൾക്കും മറ്റും ആശ്വാസം അനുഭവപ്പെടും. ശുഭദിനം -തിങ്കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO