SignIn
Kerala Kaumudi Online
Thursday, 25 June 2026 2.17 AM IST

വീട്ടുവളപ്പിൽ ചെടികൾ നടാറുണ്ടോ? ദിശ ചെറുതായി മാറ്റിയാൽ ധനവും ഐശ്വര്യവും തേടിയെത്തും

viswasam

വീടിന് ചുറ്റും ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കാൻ ഇഷ്‌ടമുള്ളവരാണ് എല്ലാവരും. കാഴ്‌ചയിൽ ഭംഗിയും വേനലിൽ നിന്ന് രക്ഷയും നൽകുമെന്ന് മാത്രമല്ല, ഇതുകൊണ്ട് വേറെയും ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. എന്നാൽ, ഇവ ശരിയായ ദിശയിൽ നട്ടില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാവുക. ഇത്തരത്തിൽ ഒരു ചെടിയാണ് കറിവേപ്പ്.

കറിവേപ്പ് വീടിന് ഐശ്വര്യം കൊണ്ടുവരുന്ന ചെടിയാണ്. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നാലടി അകലത്തിൽ കറിവേപ്പ് നടുന്നത് സമ്പൽസമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. വീട്ടിലേക്ക് വരുന്ന നെഗറ്റീവ് ഊർജത്തെ ഇത് തടയും. എന്നാൽ, കറിവേപ്പ് ഒരിക്കലും വളർത്താൻ പാടില്ലാത്ത ദിശയാണ് വടക്ക് - കിഴക്ക്. ഇവിടെ കറിവേപ്പ് നട്ടാൽ വീട്ടിൽ കലഹം മുതൽ സാമ്പത്തിക പ്രശ്‌നങ്ങൾ വരെ ഉണ്ടായേക്കാം. വീടിന്റെ പ്രധാന വാതിലിന് മുന്നിലും കറിവേപ്പ് നടാൻ പാടില്ല. ഇത് കടം ഇരട്ടിപ്പിക്കുമെന്നാണ് വിശ്വാസം. കിണറിനോട് ചേർന്നും കറിവേപ്പ് വളർത്താൻ പാടില്ല. ഇതും വീട്ടിൽ താമസിക്കുന്നവർക്ക് ദോഷം ചെയ്യും.

മാത്രമല്ല, സന്ധ്യയ്‌ക്ക് ശേഷം കറിവേപ്പില നുള്ളാൻ പാടില്ല. ഇത് വീട്ടിലുള്ളവരുടെ ആയുസിന് ദോഷം ചെയ്യുമെന്നാണ് വിശ്വാസം. ഇല മാത്രമായും കറിവേപ്പ് എടുക്കാൻ പാടില്ല. കറിവേപ്പ് പൂക്കുന്നതും ദോഷമായാണ് കണക്കാക്കുന്നത്. ജീവിതത്തിലേക്ക് വരുന്ന ഭാഗ്യങ്ങളെ ഇത് തടയുമെന്നാണ് വിശ്വാസം. അതിനാൽ കറിവേപ്പ് പൂക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISWASAM, ASTROLOGY, PLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY