SignIn
Kerala Kaumudi Online
Monday, 26 October 2026 5.08 PM IST

കോഴിയെ സ്വപ്നം കാണാറുണ്ടോ?​ ഭാവിയിലേക്കുള്ള വലിയ സൂചനയാണ്,​ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

hen
പ്രതീകാത്മക ചിത്രം

ഗ്രാമപ്രദേശങ്ങളിൽ മിക്കവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് കോഴികൾ. എന്നാൽ കോഴികളുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പലർക്കും അറിയില്ല. പ്രകൃതിയുടെ അടയാളങ്ങളായും ദൈവങ്ങളുടെ പ്രതിനിധികളായും കോഴികളെ കരുതപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം സുബ്രഹ്മണ്യന്റെ കൊടിയിലെ ചിഹ്നം പൂവൻ കോഴിയാണ്. ഇത് ജ്ഞാനത്തിന്റെയും അഹങ്കാരത്തെ ഉന്മൂലം ചെയ്യുന്നതിന്റെയും പ്രതീകമാണ്.

എന്നാൽ വീട്ടിൽ കോഴികളെ വളർത്തുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. ഇത് വീട്ടിൽ പോസിറ്റീവ് ഊർജ്ജം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. കോഴികൂട് എപ്പോഴും വടക്ക് പടിഞ്ഞാറ് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ വേണം വയ്ക്കാൻ. വീടിന്റെ തെക്ക് - കിഴക്ക്, വടക്ക് - കിഴക്ക് എന്നീ ദിശകളിൽ കോഴിക്കൂട് നിർമ്മിക്കുന്നത് ഒഴിവാക്കുക. ഇത് സാമ്പത്തിക നഷ്ടത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് വിശ്വാസം. കോഴിക്കൂടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

അല്ലാത്തപക്ഷം അത് നെഗറ്റീവ് ഊർജ്ജം ഉണ്ടാക്കും. പുലർച്ചെ പൂവൻകോഴിയുടെ കൂവൽ കേൾക്കുന്നത് നെഗറ്റീവ് ഊർജ്ജത്തെ അകറ്റി പോസിറ്റീവ് ഊർജ്ജവും ഉന്മേഷവും നിറയ്ക്കുമെന്നാണ് വിശ്വാസം. കൂടാതെ രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കോഴിയെ കാണുന്നത് ആ ദിവസം മുഴുവൻ വിജയവും സന്തോഷവും നൽകുമെന്ന് പറയപ്പെടുന്നു. യാത്ര പുറപ്പെടുമ്പോൾ കോഴിയെ മുന്നിൽ കാണുന്നത് പോകുന്ന കാര്യം ശുഭകരമായി നടക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കോഴിയെ സ്വപ്നം കാണുന്നത് സാമ്പത്തിക നേട്ടത്തെയും വീട്ടിൽ വരാനിരിക്കുന്ന ഐശ്വര്യത്തെയുമാണ് പ്രധാനമായും സൂചിപ്പിക്കുന്നത്.

English Summary

Dreaming of a chicken is associated with various traditional beliefs about the future. According to these beliefs, seeing a chicken in a dream may symbolise financial gains, prosperity and positive changes in life. Chickens also hold cultural and religious significance, particularly in Hindu traditions, where the rooster is associated with Lord Subramanya.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN DREAM MEANING, DREAMING OF A CHICKEN, CHICKEN DREAM INTERPRETATION, CHICKEN DREAM FINANCIAL GAINS, TRADITIONAL DREAM BELIEFS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO