
ഹിന്ദുമതവിശ്വാസപ്രകാരം കാലഭെെരവന്റെ വാഹനം അഥവാ പ്രതിരൂപമായി നായയെ കണക്കാക്കുന്നു. നരകത്തിന്റെ കവാടത്തിൽ കാവൽ നിൽക്കുന്നത് നായകളാണെന്നും ഐതിഹ്യങ്ങളുണ്ട്. അതിനാൽ നായയെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും നിലനിൽക്കുന്നു. കറുത്ത നായയെ വീട്ടിൽ വളർത്തുന്നത് ദോഷങ്ങൾ കുറയ്ക്കുമെന്നും വിശ്വസിക്കുന്നു. ഒരു നായ പതിവായി നിങ്ങളുടെ വീട്ടിൽ അഭയം തേടുന്നുണ്ടെങ്കിൽ അത് അവിടത്തെ ഊർജത്തെ സൂചിപ്പിക്കുന്നു.
ഇത് വീടിന്റെ സുരക്ഷ, നെഗറ്റീവ് എനർജിയിൽ നിന്നുള്ള സംരക്ഷണം,വരാനിരിക്കുന്ന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വീടിന്റെ പുറത്തിരിക്കുന്ന നായ കുടുംബത്തിന്റെ ദുഃഖങ്ങളും കഷ്ടപ്പാടുകളും നെഗറ്റീവ് എനർജിയും ആഗികരണം ചെയ്യുന്നുവെന്നാണ് വിശ്വാസം. അതിനാൽ ഒരു നായ നിങ്ങളുടെ വീടിന് മുൻവശത്ത് വന്നിരുന്നാൽ അതിനോട് അനുകമ്പ കാണിക്കാൻ ശ്രമിക്കുക. ഒരു നായയ്ക്ക് ആഹാരം കൊടുക്കുന്നതും വെള്ളം കൊടുക്കുന്നതും പുണ്യമായി കണക്കാക്കുന്നു.
അതുപോലെതന്നെ പ്രാവുകൾ വീടിന്റെ പരിസരത്ത് കൂടുകൂട്ടുന്നത് ശുഭകരമായി കണക്കാക്കുന്നു. അത് നിങ്ങളുടെ കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും നിറയ്ക്കുമെന്നാണ് വിശ്വാസം. എന്നാൽ ഇത്തരത്തിൽ കൂട് കാണുമ്പോൾ പലരും അത് നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് ദോഷമാണെന്ന് ജ്യോതിഷികൾ പറയുന്നു. എന്നാൽ ചിലന്തികൾ വീട്ടിൽ വലകെട്ടുന്നത് ദോഷമാണെന്നാണ് വിശ്വാസം. ഇത് ധനനഷ്ടവും ദാരിദ്ര്യവും നിങ്ങളിലേക്ക് കൊണ്ടുവരുമെന്നാണ് വിശ്വാസം. അതിനാൽ ചിലന്തി വല കണ്ടാൽ ഉടൻ നീക്കം ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |