SignIn
Kerala Kaumudi Online
Sunday, 11 October 2026 6.30 PM IST

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് നാളെ ഭാഗ്യദിനം, ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

astrology
astrology

റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com

2026 ഒക്ടോബർ 12 ( 1202 കന്നി 26) തിങ്കളാഴ്ച . നവരാത്രി പൂജ രണ്ടാം ദിനം. ( 44 നാഴിക 3 വിനാഴിക വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം ) [ ദ്വിതീയ തിഥി 39 നാഴിക 59 വിനാഴിക വരെ ശേഷം തൃതീയ തിഥി ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )

അശ്വതി: ബിസിനസിൽ മികച്ച വിജയം നേടാൻ സാധിക്കുന്നതാണ്, അകന്നു നിന്നിരുന്ന ബന്ധുക്കൾ സഹായ വാഗ്ദാനവുമായി അടുക്കാൻ ശ്രമിക്കും സൂക്ഷിക്കണം.

ഭരണി: ആഗ്രഹങ്ങൾ സാധിച്ചു കിട്ടും, ആരോഗ്യ സംരക്ഷണം ലഭിക്കും, വിഷമതകൾ എല്ലാം ശമിക്കും, ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കും.

കാര്‍ത്തിക: വ്യവഹാരങ്ങളിൽ വിജയിക്കാൻ സാധിക്കും, തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോവുക.


രോഹിണി: പ്രധാന അറിയിപ്പുകൾ ലഭിക്കുവാൻ സാദ്ധ്യതയുള്ള സമയം, വിദേശത്ത് നിന്നും ആദായം ലഭിക്കും, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമമായ ആലോചനകൾ വരും.

മകയിരം: സഹോദരരുമായി രമ്യതയിൽ ആകാൻ ശ്രമിക്കുന്നത് ഗുണം ചെയ്യും, സാമ്പത്തിക കാര്യത്തിൽ കൃത്യനിഷ്ഠ പാലിക്കണം.

തിരുവാതിര: എതിർപ്പുകളെ മറികടക്കാൻ സാധിക്കും, മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നവർ ആണ്, സാമ്പത്തിക ഭദ്രത കൈവരിക്കും, അനാവശ്യമായി കലഹത്തിനു നിൽക്കരുത്.

പുണര്‍തം: ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും, പൂർവിക സ്വത്ത് കൈവശം വന്നുചേരും, കുടുംബ അന്തരീക്ഷം സമാധാന പൂർണ്ണമാകും, കിട്ടില്ല എന്ന് കരുതിയ ധനം വന്നുചേരും.

പൂയം: കുടുംബസമേതം യാത്രകൾ നടത്തും, പുതിയ സുഹൃത്തുക്കളുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടും.

ആയില്യം: കുടുംബാംഗങ്ങൾക്ക് വേണ്ടി ആശുപത്രി വാസം വേണ്ടി വരും, പ്രധാന പ്രശ്നങ്ങളിൽ മുതിർന്നവരുടെ കൂടി ഉപദേശം തേടുക, സത്യത്തിനും നീതിക്കും വേണ്ടി പൊരുതും.

മകം: വിവാഹാലോചനകൾ തടസപ്പെടുന്നതിനാൽ മനോവിഷമം ഉണ്ടാകും, പൊതു പ്രവർത്തകർക്ക് അംഗീകാരം നഷ്ടപ്പെടാം, ഊഹക്കച്ചവടത്തിൽ നിന്നും തൽക്കാലം ഒഴിഞ്ഞു നിൽക്കുക.

പൂരം: എല്ലാ കാര്യങ്ങളും കൂടുതൽ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ, തൊഴിൽ രംഗത്ത് കുഴപ്പങ്ങളുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്, സ്വദേശം വിട്ട് നിൽക്കേണ്ടി വരും, ഇഷ്ടമല്ലാത്ത സാഹചര്യങ്ങൾ മൂലം പ്രയാസങ്ങൾ.

ഉത്രം: ശത്രുക്കൾ അതിഥി വേഷത്തിൽ എത്താൻ സാദ്ധ്യത, സാമ്പത്തിക സഹായം ലഭിക്കാൻ കാലതാമസം നേരിടും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

അത്തം: വാഹനങ്ങൾ മൂലം പ്രയാസങ്ങൾ, പങ്കാളിയുടെ സ്നേഹവും പരിചരണവും ശ്രദ്ധയും കുറയാതിരിക്കാനായി കലഹങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കണം, ഇഷ്ട ഭക്ഷണം കഴിക്കാൻ യോഗം.

ചിത്തിര: സാമ്പത്തിക സഹായം ലഭിക്കും, ശത്രുക്കളുടെ മേൽ വിജയം നേടാൻ സാധിക്കുന്നതാണ്, വാഹന ലാഭം പ്രതീക്ഷിക്കാം, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭിക്കും.

ചോതി: പഠനത്തിൽ ഉന്നത വിജയം നേടാൻ സാധിക്കുന്നതാണ്, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, ഉല്ലാസകരമായ അനുഭവങ്ങൾ ലഭിക്കും, മാതൃഗുണം , പ്രണയിതാക്കൾക്ക് അംഗീകാരം ലഭിക്കും.

വിശാഖം: പൊജനങ്ങളുടെ ആദരവും സ്നേഹവും കരസ്ഥമാക്കും, വ്യവഹാരങ്ങളിൽ അനുകൂലമായ വിധി സമ്പാദിക്കും, വിദേശത്ത് നിന്നും നല്ല രീതിയിൽ സഹകരണം പ്രതീക്ഷിക്കാം.

അനിഴം: ധനകാര്യ സ്ഥാപനത്തിൽ നിന്ന് സഹായം ലഭിക്കുന്നതിനാൽ കടങ്ങൾ വീട്ടാൻ സാധിക്കും, സ്ഥാനമാനങ്ങളും പുരസ്കാരങ്ങളും ലഭിക്കും. പിതൃസ്ഥാനീയരുടെ ആരോഗ്യം മെച്ചപ്പെടും.

കേട്ട: ജീവിത പങ്കാളിയുടെ നേട്ടത്തിൽ സന്തോഷിക്കും, സർക്കാരിന്റെ തീരുമാനം അനുകൂലമാകും, സാമ്പത്തിക പ്രയാസം കാരണം കൊണ്ട് മാറ്റി വയ്ക്കേണ്ടി വന്നവ പുനരാരംഭിക്കും, കഴിവുകൾ ക്ക് അംഗീകാരം ലഭിക്കും.

മൂലം: വിശ്രമവും ഇഷ്ട ഭക്ഷണവും ലഭിക്കും, ഒന്നിലധികം സ്ഥലത്ത് നിന്നും ധനവരവ്, കഷ്ടതകൾക്കും ദുരിതങ്ങൾക്കും ശമനം ലഭിക്കും, മറ്റുള്ളവരുടെ ദുഃഖങ്ങൾക്ക് സാന്ത്വനമേകും.

പൂരാടം: ഏജൻസി പ്രവർത്തനങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാകും, ഉന്നത വിദ്യാഭ്യാസ രംഗത്ത് അനുകൂലമായ നിലപാട്, സർക്കാർ തലത്തിൽ നിന്ന് സഹായം ലഭിക്കും, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദിവസം.

ഉത്രാടം: ചിരകാല സുഹൃത്തുക്കളെ കൊണ്ട് ജീവിതം പ്രയാസങ്ങൾ പരിഹരിക്കാൻ സാധിക്കും, ധനലാഭം പ്രതീക്ഷിക്കാം, മാനസീകമായി ഉല്ലാസകരമായ അനുഭവങ്ങൾക്കിടയാകും, നല്ല വാർത്തകൾ ശ്രവിക്കും.

തിരുവോണം: ജീവിത പങ്കാളിയുടെ ശക്തമായ പിന്തുണ ലഭിക്കും, വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും നല്ല ശ്രദ്ധയും അച്ചടക്കവും വേണ്ട സമയം, പ്രണയിനികൾ വളരെയധികം ശ്രദ്ധിക്കണം.

അവിട്ടം: സംസാരം വളരെ നിയന്ത്രിക്കണം, തൊഴിൽ സ്ഥലത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും, സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ സമയമാണ്.

ചതയം: മനസിൽ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടപ്പാകണമെന്നില്ല, കുടുംബാംഗങ്ങളിൽ നിന്നും ഉള്ള സഹായത്തിൽ കുറവ് സംഭവിക്കും, വിവാഹാലോചനകൾക്ക് തടസങ്ങളോ കാലതാമസമോ ഉണ്ടാകും.

പൂരുരുട്ടാതി: ഔദ്യോഗിക തലത്തിൽ നടപടികൾ ഉണ്ടാകും, ബന്ധുബലം കുറയും, അമിത ആഗ്രഹങ്ങൾ നിയന്ത്രിക്കണം, വാഹനയിടപാടുകളിൽ പ്രയാസങ്ങൾ, ഗൃഹജീവിതത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ ഉണ്ടാകും.

ഉത്തൃട്ടാതി: രക്തസമ്മർദ്ദാതി രോഗങ്ങൾ തടയാൻ മരുന്ന് ഉപയോഗിക്കൽ ആവശ്യമാണ്, അനാവശ്യ ധൃതി ഒരു കാര്യത്തിലും കാണിക്കരുത്, സാമ്പത്തിക കാര്യത്തിൽ നല്ല അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കണം, പൊതു രംഗത്ത് പരാജയം.

രേവതി: സഹോദരർ തമ്മിൽ കലഹങ്ങൾക്ക് സാദ്ധ്യത, അതിനാൽ സംസാരങ്ങളും പ്രവർത്തികളും വളരെയധികം ശ്രദ്ധിക്കണം, പണം കടം വാങ്ങേണ്ട അവസ്ഥ സംജാതമാകും.

English Summary

Astrologer Ramsagar Thampuran shares the daily predictions for all 27 nakshatras for Monday, October 12, 2026. The horoscope covers financial prospects, career progress, family relationships, health, marriage proposals, education and travel. While some nakshatras may experience financial gains, professional recognition and family happiness, others are advised to exercise caution in financial matters, relationships and important decisions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OCTOBER 12 HOROSCOPE, MALAYALAM ASTROLOGY, DAILY NAKSHATRA PREDICTIONS, 27 NAKSHATRA HOROSCOPE, ZODIAC PREDICTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO