SignIn
Kerala Kaumudi Online
Saturday, 10 October 2026 11.34 AM IST

ആറ് നക്ഷത്രക്കാർക്ക് നല്ലകാലം വരുന്നു; പണവും സമ്പത്തും ലഭിക്കും, ഏറെനാളത്തെ ആഗ്രഹവും സാക്ഷാത്‌കരിക്കും

viswasam
പ്രതീകാത്മക ചിത്രം

ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാർക്കും പൊതുവായ പ്രത്യേകതകളുണ്ട്. ജനനസമയം അനുസരിച്ച് ഇതിൽ മാറ്റം വരുമെങ്കിലും രാശിമാറ്റം കാരണമുണ്ടാകുന്ന ഫലങ്ങൾ എല്ലാവർക്കും ഒരുപോലെയാകും. ഇപ്പോഴിതാ ശനി വക്രസഞ്ചാരത്തിൽ ഉത്രട്ടാതിയിലേക്ക് കടക്കുകയാണ്. 2027 ഫെബ്രുവരി എട്ടുവരെ ശനി ഉത്രട്ടാതി നക്ഷത്രത്തിലായിരിക്കും. ഈ മാറ്റം ചില നക്ഷത്രക്കാർക്ക് ഗുണകരമാണ്. ഇത്തരത്തിൽ നല്ലകാലം വരുന്ന നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.

  • അശ്വതി

ഈ നക്ഷത്രക്കാരുടെ കടബാദ്ധ്യതകൾ കുറയും. വീട് പുതുക്കിപ്പണിയാൻ ഇടവരും. വിവാദങ്ങൾ ഒഴിയും. ചെറിയ രോഗങ്ങൾ പിടിപെടാം. പണമിടപാട് നടത്തുമ്പോൾ സൂക്ഷിക്കണം. പങ്കാളിയുമായി പിണക്കങ്ങൾ ഉണ്ടായേക്കാം.

  • ഭരണി

സാമ്പത്തികമായി ഗുണകരമായ സമയം. ഗുരുതരരോഗങ്ങൾ മാറും. വിവാഹം നടക്കും. ഗൃഹനിർമാണത്തിൽ പുരോഗതി.

  • കാർത്തിക

ഏറെനാളത്തെ ആഗ്രഹം സാധിക്കും. അപ്രതീക്ഷിതമായി പണച്ചെലവുണ്ടാകും. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും. ജോലി സ്ഥിരപ്പെടും. ചതിയിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

  • രോഹിണി

ആഗ്രഹിച്ചത് നടക്കും. സന്തോഷം തിരികെക്കിട്ടും. ഇഷ്‌ടപ്പെട്ട ജോലി ലഭിക്കും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലമായ ബന്ധം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ മാറും.

  • തിരുവാതിര

കടം കുറയും. യാത്രകൾ പോകും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കും. വിദേശത്ത് പോകാൻ അവസരം ലഭിക്കും. തൊഴിൽ രംഗത്ത് മികവ് കൈവരിക്കും.

  • പുണർതം

പൂർവിക സ്വത്ത് ലഭിക്കാൻ സാദ്ധ്യത. ആരോഗ്യം വർദ്ധിക്കും. ജോലിയിൽ ഉത്തരവാദിത്തം വർദ്ധിക്കും. മാനസികമായി നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾ മാറും. സഹോദരങ്ങൾക്കായി പണം ചെലവഴിക്കും.

English Summary

Saturn’s retrograde movement into Uthrittathi Nakshatra is expected to continue until February 8, 2027, according to astrology. The article highlights Ashwathi, Bharani, Karthika, Rohini, Thiruvathira, and Punartham as nakshatras that may experience positive changes in finances, career, marriage, health, and property matters.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHANI VAKRA SANCHARA 2027, UTHRITTATHI NAKSHATRAM, SHANI NAKSHATRA MATTAM, ASHWATHI BHARANI ROHINI PHALAM, SHANI PEYARCHI MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO