
അശ്വതി
പ്രതീക്ഷകൾ ഫലവത്താകും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പുരോഗതി. കാർഷിക മേഖലകളിൽ അനുകൂലം. സഹോദരങ്ങളുമായി രമ്യതയിലാവും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. കലാകായിക രംഗത്തുള്ളവർക്ക് അനുകൂലം. ശുഭദിനം -ശനി
ഭരണി
പുതിയ തൊഴിലവസരമുണ്ടാകുന്ന സമയം. ഗൃഹനിർമാണത്തിന് കൂടുതൽ പണം ചെലവഴിക്കും. പൂജാദികാര്യങ്ങൾക്ക് പണം ചെലവഴിക്കും. സന്താനങ്ങൾക്ക് വിദ്യയിൽ ഗുണം. സ്‌നേഹിതൻമാരിൽ നിന്ന് സഹായങ്ങളുണ്ടാകും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ശുഭദിനം-ചൊവ്വ
കാർത്തിക
യാത്രാസമയത്ത് പുതിയ വ്യക്തികളുമായി ബന്ധപ്പെടാനിടവരും. ഡിപ്പാർട്ട്‌മെന്റ് പരീക്ഷകളിൽ വിജയിക്കും. സ്ത്രീകൾക്ക് ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കും. മേലുദ്യോഗസ്ഥൻമാരിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം. ലോണുകൾ വേഗം ശരിയാവും. ശുഭദിനം-വ്യാഴം
രോഹിണി
പരിശ്രമിക്കുന്ന കാര്യങ്ങളിൽ വിജയം. ആരോഗ്യം അഭിവൃദ്ധിപ്പെടും. ഭൂമിയിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. പിണങ്ങിയിരിക്കുന്ന ബന്ധുക്കൾ സൗഹൃദലാവും. എല്ലാപ്രവൃത്തിയിലും ആദായം. ശുഭദിനം-തിങ്കൾ
മകയിരം
ദൂരയാത്രചെയ്യേണ്ടിവരും. അന്യദേശത്തുള്ളവർ മടങ്ങിയെത്തും. വിവാഹപ്രായമുള്ള പെൺകുട്ടികൾ സുമംഗലികളാകും. വ്യാപാരത്തിലും ഉദ്യോഗത്തിലും പുരോഗതി. കൂട്ടുവച്ചവടത്തിൽ ആദായം. മാതാവിന്റെ ആരോഗ്യനിലയിൽ ശ്രദ്ധിക്കും. ജോലിയിൽ സ്ഥിരത. മത്സര പരീക്ഷകളിൽ വിജയിക്കും. ശുഭദിനം-ബുധൻ
തിരുവാതിര
വ്യാപാരത്തിൽ പെട്ടെന്ന് ലാഭം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ പുരോഗതി. കുടുംബത്തിൽ നിന്നോ സഹോദരൻമാരിൽ നിന്നോ അഭിവൃദ്ധി. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും. ശുഭദിനം-വെള്ളി
പുണർതം
കരാറുകളും വ്യാപാര ലൈസൻസും ആവശ്യമുള്ളവർക്ക് അനുകൂലം. ഉന്നതവ്യക്തികളുമായി പരിചയപ്പെടാ നവസരം. വിദേശത്ത് ജോലിയുള്ളവർക്ക് സാമ്പത്തിക ലാഭം. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ ബിസിനസിൽ ഏർപ്പെടും. ശുഭദിനം-വെള്ളി
പൂയം
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയും സുക്ഷ്മതയും ആവശ്യം. ആരോഗ്യം തൃപ്തികരമായിരിക്കും. വിദ്യാർത്ഥികൾക്ക് പുരോഗതി. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പിതാവിന് രോഗത്തിൽ നിന്ന് മുക്തി. പൂർവിക സ്വത്ത് അധീനതയിലാവും. ശുഭദിനം-ഞായർ
ആയില്യം
എതിർപ്പുകളെ നയത്തോടെ നേരിടും. ഭൂമി ഇടപാടിൽ ലാഭം. ഉദ്യോഗസ്ഥൻമാർക്ക് ജോലിഭാരം കൂടും. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. പിതൃസ്വത്ത് ലഭിക്കും. കലാകായികരംഗത്തുള്ളവർക്ക് പേരും പ്രശസ്തിയും. സഹോദരങ്ങൾ മുഖേന സാമ്പത്തിക നേട്ടം. ശുഭദിനം-വ്യാഴം
മകം
അദ്ധ്വാനഭാരവും ചുമതലയും വർദ്ധിപ്പിക്കുന്ന വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. പൂർവികസ്വത്ത് അധീനതയിലാകും. പുതിയ ഉദ്യോഗത്തിന് നിയമനം ലഭിക്കും. വിദേശയാത്രക്ക് അനുമതി ലഭിക്കും. കൃഷിയിൽ ആദായം. തൊഴിൽപരമായി ദൂരയാത്ര ആവശ്യം. ശുഭദിനം -തിങ്കൾ
പൂരം
പുതിയ പ്രവൃത്തിമേഖലകൾക്ക് രൂപകൽപ്പന തയ്യാറാക്കും. ഉല്ലാസയാത്രകൾക്ക് പോകേണ്ടിവരും. കുടുംബത്തിൽ ഐക്യവും മനസമാധാനവും. ക്ഷേത്ര ഭാരവാഹിയായേക്കും. പരീക്ഷയ്ക്ക് പ്രതീക്ഷിച്ചതിൽ കൂടുതൽ മാർക്ക് ലഭിക്കും. ശുഭദിനം- തിങ്കൾ
ഉത്രം
അദ്ധ്വാനം കൊണ്ട് പ്രവർത്തന വിജയവും നേട്ടവും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കടം കൊടുത്ത പണം തിരിച്ചുകിട്ടും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. വിശ്വാസ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കുക. ദാമ്പത്യസുഖം ഉണ്ടാകും. കൃഷിയിൽ ആദായം ലഭിക്കും. ശുഭദിനം -വെള്ളി
അത്തം
നഷ്ടപ്പെട്ട രേഖകൾ തിരിച്ചു കിട്ടും. സൗഹൃദ സംഭാഷണങ്ങളാൽ പുതിയ വ്യാപാരവ്യസായങ്ങൾ തുടങ്ങാനുള്ള ആശയം ഉദയിക്കും. ഉപരിപഠനത്തിന് പ്രവേശനം. രാഷ്ട്രീയക്കാർക്ക് നല്ല സമയം. ഗൃഹോപകരണങ്ങൾക്ക് പണം ചെലവഴിക്കും. ഊഹക്കച്ചവടത്തിൽ ലാഭം. ശുഭദിനം -ബുധൻ
ചിത്തിര
വിദ്യാഭ്യാസരംഗത്ത് ഉയർച്ച. പുരയിടമോ യാത്രാ സാമഗ്രികളോ വിൽക്കാനുദ്ദേശിക്കും. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടത്തും. ഷെയറുകളിൽ നിന്ന് ആദായം. സന്താനങ്ങൾക്ക് ജോലിയിൽ പ്രവേശിക്കാനവസരം. സർക്കാരിൽ നിന്ന് ആനുകൂല്യം. ശുഭദിനം - ഞായർ
ചോതി
എൻജിനിയറിംഗ്,വർക്‌ഷോപ്പ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടവർക്ക് അനുകൂലം. ടെസ്റ്റുകളിലും ഇൻർവ്യൂകളിലും വിജയിക്കും. ബിസിനസിൽ പുരോഗതി. ഭൂമിക്രയവിക്രയം ചെയ്യും. വിദേശത്തുള്ളവർ മുഖേന പണം വന്നുചേരും. ദൂരയാത്രകൾ ആവശ്യം. ശുഭദിനം -ചൊവ്വ
വിശാഖം
എല്ലാപ്രവർത്തനരംഗത്തും നൈപുണ്യം പ്രദർശിപ്പിക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ച. സഹോദരങ്ങൾ മുഖേന സാമ്പത്തികനേട്ടം. വിദ്യാഭ്യാസത്തിൽ ഉയർച്ച. സ്ഥാനമാനങ്ങൾ ലഭിക്കാനിട. ഗൃഹത്തിൽ ഐശ്വര്യം. ശുഭദിനം-ബുധൻ
അനിഴം
എതിർപ്പുകളെ നയത്തോടെ നേരിടാൻ ശ്രമിക്കും. ഭൂമി ഇടപാടിൽ ലാഭം. ഉദ്യോഗസ്ഥർക്ക് ജോലി ഭാരം കൂടും. കുടുംബത്തിൽ അസ്വസ്ഥതകളുണ്ടാകും. ഏജൻസി ഏർപ്പാടുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും ആദായം. ഉരിപഠനത്തിന് സാദ്ധ്യത. പരസ്യങ്ങളിൽ നിന്ന് ലാഭം. ശുഭദിനം -വ്യാഴം
തൃക്കേട്ട
സന്താനങ്ങളിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. ശത്രുശല്യങ്ങളിൽ നിന്ന താത്കാലിക രക്ഷ. കടം കൊടുത്ത പണം തിരിച്ചു കിട്ടും. ഭൂമി വാങ്ങാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഇടവരും. സന്താനശ്രേയസ് വവർദ്ധിക്കും. ശുഭദിനം -തിങ്കൾ
മൂലം
ഉദ്യോഗസ്ഥർക്ക് അനുകൂലം. ഉദ്ദേശിക്കുന്ന കാര്യങ്ങൾ യഥാസമയം പൂർത്തിയാക്കാനാവാതെ വരും. വ്യവഹാരാദികളിൽ വിജയം. ഊഹക്കച്ചവടത്തിൽ ഗുണം. ദാമ്പത്യസുഖം ഉണ്ടാകും. ദൂരയാത്രകൾ ഗുണകരമായി ഭവിക്കും. പണമിടപാടുകളിൽ ശ്രദ്ധിക്കണം. ശുഭദിനം - വെള്ളി
പൂരാടം
ഗുരുജനങ്ങളെ ആദരിക്കും. കലാകാരൻമാർക്ക് പ്രശസ്തി. വാക്കുകളിൽ നിയന്ത്രണം. ജോലിയിൽ സ്ഥീരികരണം. പുതിയ വീട് വാഹനം ഇവ അധീനതയിലാകും. ആരോഗ്യം തൃപ്തികരം. പുണ്യക്ഷേത്രദർശനം നടത്തും.
ശുഭദിനം -ബുധൻ
ഉത്രാടം
എതിർപ്പുകൾ അവഗണിച്ച് മുന്നോട്ട് പോകും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കും. സന്താനങ്ങളിൽ നിന്ന് സഹായം ലഭിക്കും. പുതിയ വാഹനം വാങ്ങാനിട. പുതിയ വ്യവസായങ്ങൾ ആരംഭിക്കും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. കൃഷിയിൽ ആദായം ലഭിക്കും. ശുഭദിനം -ഞായർ
തിരുവോണം
ഇന്റർനെറ്റ് മുഖേനയോ വ്യാപാരം മുഖേനയോ പണം വന്നുചേരാനിട. പുതിയ ഗൃഹനിർമ്മാണത്തിന് പ്രാരംഭപണികൾ തുടങ്ങും. കോടതിയിൽ കേസുകൾ സംബന്ധിച്ച് അനുകൂലവിധികൾ ഉണ്ടാകും. വീട്പണി പൂർത്തിയാക്കും. പരസ്യങ്ങളിലൂടെ വിവാഹനിശ്ചയം നടക്കും. ശുഭദിനം -ചൊവ്വ
അവിട്ടം
വിലപിടിപ്പുള്ള സാധനങ്ങൾ അധീനതയിലാകും. സാമ്പത്തികമായി നിലമെച്ചപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരിച്ചുകിട്ടും. കൃഷിയിലും വാടകയിലും വരുമാനം. വിദ്യാഭ്യാസ പുരോഗതി. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. പരസ്യങ്ങളിൽ ലാഭം. ശുഭദിനം -വ്യാഴം
ചതയം
സ്ഥിരമായി ആദായമുണ്ടാക്കുന്ന ഏർപ്പാടുകളിൽ പ്രവേശിക്കും. ഉദ്യോഗസ്ഥർക്ക് ഉന്നതി. ധാരാളം യാത്ര ആവശ്യമായി വന്നേക്കും. രജിസ്റ്റർ ഓഫീസുമായി ബന്ധപ്പെട്ടവർക്ക് വരുമാനം വർദ്ധിക്കും. വിദേശയാത്ര ഉദ്ദേശിക്കുന്നവർക്ക് സാധിക്കും. കിട്ടാനുള്ള പണം പലിശ സഹിതം തിരികെ ലഭിക്കും. ശുഭദിനം -വെള്ളി
പൂരുരുട്ടാതി
പുതിയ വീട്ടിൽ താമസിക്കാനിടവരും. വാണിജ്യരംഗത്ത് അഭിവൃദ്ധി. കൃതികൾക്ക് അവാർഡ് ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. സഹോദരനുമായി നല്ല നിലയിലാകും. പഴയകാല സൂഹത്തുക്കളെ കാണും.
ശുഭദിനം -ബുധൻ
ഉത്തൃട്ടാതി
ഊഹക്കച്ചവടത്തിൽ നിന്നും ഷെയറുകളിൽ നിന്നും വരുമാനം. വളരെനാളായുള്ള പല ആഗ്രഹങ്ങളും സാധിക്കും. പ്രേമം വിവാഹത്തിൽ കലാശിക്കും. ബാങ്ക് ജീവനക്കാർക്ക് പ്രമോഷൻ. കെമിസ്റ്റുകൾ റിസർച്ച് വിദ്യാർത്ഥികൾക്കും അനുകൂലം. ശുഭദിനം -ശനി
രേവതി
എഴുത്തുകാർക്കും ചിത്രകാരനമാർക്കും പ്രശസ്തി. പുതിയ വിജ്ഞാന ശാഖകളുമായി പരിചയപ്പെടും. വിവാഹത്തിന് പരസ്യങ്ങളെ ആശ്രയിക്കും. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ മികച്ച പരീക്ഷാവിജയം നേടും. ശുഭദിനം ബുധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |