SignIn
Kerala Kaumudi Online
Saturday, 10 October 2026 6.49 PM IST

ധനനേട്ടം, തൊഴിൽ പുരോഗതി; ഈ മൂന്ന് നാളുകാർക്ക് നാളെ നിർണായക ദിവസം

astrology
പ്രതീകാത്മകചിത്രം

റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com

2026 ഒക്ടോബർ 11 ( 1202 കന്നി 25 ) ഞായറാഴ്ച . നവരാത്രി ആരംഭം. നവരാത്രി പൂജ ഒന്നാം ദിനം. ( 40 നാഴിക 43 വിനാഴിക വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം ) [ പ്രഥമ തിഥി 38 നാഴിക 13 വിനാഴിക വരെ ശേഷം ദ്വിതീയ തിഥി ] ( രാഹുകാലം 4.30 മണി മുതൽ
6 മണി വരെ )

​അശ്വതി: കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, സ്ത്രീകള്‍ സൗഭാഗ്യവതികളും ഈശ്വര വിശ്വാസികളും ആയിരിക്കും.

ഭരണി: സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ കീഴ്പെടുത്താന്‍ വിരുതരാണിവർ.

കാര്‍ത്തിക: സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താല്‍പ്പര്യം കൂടും, നേത്രരോഗം വരാതെ നോക്കണം.

രോഹിണി: യാത്ര മൂലം കാര്യനേട്ടം, ആത്മാഭിമാനം തോന്നുന്ന സാഹചര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.

മകയിരം: ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കും.

തിരുവാതിര: ദുഷിക്കുന്നതിനും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടു കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും.

പുണര്‍തം: കല വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ നേട്ടം, ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും.

പൂയം: സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അരുതാത്തത് പ്രവര്‍ത്തിക്കരുത്‌, ശത്രുക്കളുടെ ഉപദ്രവം കൂടും.

ആയില്യം: സഹായിക്കാമെന്ന് ഏറ്റിരുന്നവര്‍ വാക്ക് മാറ്റിപ്പറയും, കൃഷിയിടത്തില്‍ നാശത്തിന് സാദ്ധ്യത.

മകം: സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലപ്രാപ്തി കിട്ടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം.

പൂരം: കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, തൊഴില്‍ സ്ഥാപനത്തില്‍ ഉന്നതസ്ഥാനലബ്ധി.

ഉത്രം: മാതൃഗുണം ലഭിക്കും, ആധികാരികമായി പെരുമാറും, വിദേശ വാസം ഗുണം ചെയ്യും.

അത്തം: സൗന്ദര്യ വസ്തുക്കള്‍ക്കും ആഡംബരത്തിനും വേണ്ടി പണം ചിലവഴിക്കും.

ചിത്തിര: കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, വശ്യമായി സംസാരിക്കും.

ചോതി: അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്.

വിശാഖം: വിജയംവരെ പ്രവര്‍ത്തിക്കുന്ന കൂട്ടര്‍. രഹസ്യ സ്വഭാവത്തിലുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക.

അനിഴം: ദുര്‍വാശി ഒഴിവാക്കുക,ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും.

കേട്ട: കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കാം അതിനാല്‍ സംസാരം നിയന്ത്രിക്കുക, മനസിന് സന്തോഷം ലഭിക്കും.

മൂലം: ഉല്ലാസ യാത്രകള്‍ക്ക് തയാറാകും, ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന സമയം, ഉല്ലാസങ്ങളില്‍ ഏര്‍പെടുക.

പൂരാടം: നിദ്രാസുഖത്തിന് യോഗം, അനുകൂലമായ രീതിയില്‍ തൊഴില്‍ മാറ്റം പ്രതീക്ഷിക്കാം.

ഉത്രാടം: തന്നെക്കാള്‍ വിദ്യാഭ്യസമുള്ളവര്‍ക്ക് പോലും മാര്‍ഗ്ഗദര്‍ശിയാകും, വ്യാധികള്‍ പിടിപെടാതെ നോക്കണം.

തിരുവോണം: സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും,വിഷാദം വരാതെ നോക്കണം.

അവിട്ടം: ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും മാറിനില്‍ക്കണം.

ചതയം: തൊഴില്‍ മേഖലയില്‍മേന്മ, സന്താനസുഖം, മനസിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തി ക്കാനുള്ള കഴിവുണ്ടാകും.

പൂരുരുട്ടാതി: രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടും,നഷ്ടപെട്ടന്നു കരുതിയവ് തിരികെ ലഭിക്കും.

ഉത്തൃട്ടാതി: ക്ഷമയും അശ്രാന്ത പരിശ്രമവും കൊണ്ട് ഉന്നത നിലകൈവരിക്കു, ആത്മാര്‍ഥമായി പെരുമാറും.

രേവതി: ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ വരും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും.

English Summary

Today’s horoscope offers predictions for all 27 nakshatras, covering various aspects of life, including career, finances, family relationships, health and personal well-being. While some signs may experience professional progress, financial gains and happiness, others are advised to exercise caution in their decisions and relationships.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TODAY HOROSCOPE, NAKSHATRA PREDICTIONS, MALAYALAM ASTROLOGY, DAILY HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO