SignIn
Kerala Kaumudi Online
Thursday, 08 October 2026 8.01 PM IST

നക്ഷത്രം ഇതാണോ? വിവാഹം ഉടൻ നടക്കും, ജീവിതത്തിൽ സന്തോഷവും ധനവും വന്നുചേരും

astro
പ്രതീകാത്മക ചിത്രം

റാംസാഗർ തംബുരാൻ, ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: amkhiyarathnam@gmail.com

2026 ഒക്ടോബർ 9 ( 1202 കന്നി 23 ) വെള്ളിയാഴ്ച .( 37 നാഴിക 41 വിനാഴിക വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം) [ ചതുർദശി തിഥി 38 നാഴിക 24 വിനാഴിക വരെ ശേഷം അമാവാസി തിഥി]( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ)


അശ്വതി: വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം, സർവ്വകാര്യ വിജയം, ശത്രുക്കൾ മിത്രങ്ങളാകും, അവിചാരിത ധനലാഭം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും.

ഭരണി: യാത്രകൾ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങൾ കൂടും. സ്വത്തു തർക്കങ്ങൾ ഒത്തുതീർപ്പിലെത്തും, സാങ്കേതിക രംഗത്ത് അവസരങ്ങളും ഉയർച്ചയും, ധനവർദ്ധന.

കാര്‍ത്തിക: അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒരുമിക്കും. ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും, സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനം വർദ്ധിക്കും.

രോഹിണി: പഠനരംഗത്ത് ശോഭിക്കാൻ കഴിയും. പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കും. കുടുംബത്തിൽ സ്വസ്ഥതയും സന്തോഷവും ഉണ്ടാകും. കലാരംഗത്ത് നിന്നും പുരസ്കാരങ്ങളോ പുതിയ അവസരങ്ങളോ കിട്ടും.

മകയിരം: വിനോദങ്ങളിൽ പങ്കെടുക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. വാഹന ഇടപാടിൽ ലാഭം ഉണ്ടാകും. കച്ചവടക്കാർ വ്യാപാരം വികസിപ്പിക്കും.

തിരുവാതിര: ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. പുതിയ സൗഹൃദങ്ങൾ വന്നുചേരും, അപ്രതീക്ഷിതമായി സുഹൃത്തുക്കൾ സഹായിക്കും.

പുണര്‍തം: മാതാവിന്റെ ഇഷ്‌ടങ്ങൾ നിറവേറ്റും. അപ്രതീക്ഷിതമായി ചില നേതൃത്വസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിവരും. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കരസ്ഥമാക്കും. ആരോഗ്യനില കൂടുതൽ മെച്ചപ്പെടും.

പൂയം: രഹസ്യ ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു മാറുക, ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസത പ്രകടമാക്കും.

ആയില്യം: ചിന്തകൾ മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിയോഗികൾ വർദ്ധിക്കും. രഹസ്യങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുത്.

മകം: ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.

പൂരം: വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില ബുദ്ധിമുട്ടുകൾ വരാം. കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശങ്ങൾ അനുഭവപ്പെടും. സന്താനങ്ങളുടെ ആവശ്യത്തിന് ധനം മാറ്റിവയ്ക്കേണ്ടി വരും.

ഉത്രം: പണം കടം കൊടുക്കുന്നത് സൂക്ഷിക്കുക. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരുസ്ഥാനീയരിൽ നിന്നു ഗുണകരമായ അനുഭവങ്ങൾ ഉണ്ടാവും. സ്നേഹ ബന്ധങ്ങൾ വിവാഹത്തിൽ എത്തിച്ചേരും.

അത്തം: വിനോദങ്ങളിൽ പങ്കെടുക്കും. പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും സ്വകാര്യ മേഖലയിൽ ഉള്ളവർക്ക് നേട്ടങ്ങൾ.

ചിത്തിര: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും.

ചോതി: മതപരമായ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.

വിശാഖം: അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ് വർധിക്കും. ആരോഗ്യപരമായി അനുകൂല സമയം. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഭൂമിയുടെ ക്രയവിക്രയങ്ങളിൽ ലാഭം.

അനിഴം: വ്യാപാരികൾക്കു നല്ല ദിവസം. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറിക്കിട്ടും. എതിർപ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാൻ കഴിയും. അഭിമാനം സംരക്ഷിക്കും.

കേട്ട: ധനലാഭം ഉണ്ടാകും. സന്തോഷജീവിതം നയിക്കും. പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. പുണ്യപ്രവൃത്തികൾ ചെയ്യും. സഹോദരരുയുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.


മൂലം: ഗൃഹോപകരണങ്ങൾ വാങ്ങും. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

പൂരാടം: സുഹൃത്തുക്കളിൽ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ തടസം നേരിടും. പഠിതാക്കൾ അശ്രദ്ധ കുറയ്ക്കണം.

ഉത്രാടം: ശാരീരിക അസ്വാസ്ഥ്യങ്ങൾ മുഖേന മനഃസമാധാനം കുറയും. ജീവിതപങ്കാളിയുടെ പെരുമാറ്റം മനസിനെ വേദനിപ്പിക്കും. ശത്രുക്കളെ കൊണ്ട് ഉള്ള ശല്യങ്ങൾ വർദ്ധിക്കും.

തിരുവോണം: പൂർവികസ്വത്ത് സംബന്ധമായ അഭിപ്രായവ്യത്യാസം ഉണ്ടാകും. സുഹൃത്തുക്കളോടു ശ്രദ്ധിച്ചു പെരുമാറണം. പ്രതീക്ഷിക്കാത്ത നഷ്ടങ്ങളുണ്ടാകും. ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

അവിട്ടം: ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്നവർക്ക് ഉത്തരവ് ലഭിക്കാൻ തടസം നേരിടും.

ചതയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർ അപവാദ ആരോപണങ്ങൾക്ക് വിധേയരാകും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പ്രതീക്ഷിച്ചതിനെക്കാൾ വിഷമത അനുഭവപ്പെടും.

പൂരുരുട്ടാതി: പതിവിലധികം യാത്രകളുണ്ടാകും. ശരീര ക്ഷീണം കൂടും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. ഉത്തരവാദിത്തബോധം കുറയും. ആഗ്രഹസഫലീകരണത്തിനു താമസം ഉണ്ട്. സ്വത്തുതർക്കങ്ങൾ ഉണ്ടാകും.

ഉത്രട്ടാതി: സഹോദരങ്ങളുമായോ, സഹോദര സ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ വരും.

രേവതി: കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രഹസ്യ ബന്ധങ്ങൾ പുറത്തറിയാതിരിക്കാൻ ശ്രദ്ധിക്കണം.

English Summary

The daily Malayalam horoscope for October 9, 2026, covers predictions for all 27 nakshatras. The forecast discusses career, finances, relationships, health, education, travel and family matters, highlighting both favourable developments and areas requiring caution for each star sign.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OCTOBER 9 HOROSCOPE, KERALA NAKSHATRA PREDICTIONS, MALAYALAM HOROSCOPE, FRIDAY ASTROLOGY, NAKSHATRA PHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO