റാംസാഗർ തംബുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ : 91+83010 36352,
വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com
2026 ഒക്ടോബർ 10 ( 1202 കന്നി 24 ) ശനിയാഴ്ച .( 38 നാഴിക 38 വിനാഴിക വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം ) [ അമാവാസി തിഥി 37 നാഴിക 44 വിനാഴിക വരെ ശേഷം പ്രഥമ തിഥി ]( രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )
അശ്വതി:അനുകൂലമായ വിവാഹ ബന്ധം കിട്ടും, വിദ്യാപരമായ മുന്നേറ്റം, കുടുംബ സുഖം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.
ഭരണി: കുടുബത്തില്‍ സ്വസ്ഥതയും സമാധാനവും, തൊഴില്‍ രംഗം പുഷ്ടിപ്പെടും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, കാര്യങ്ങള്‍ അനുകൂലമാകും, പ്രയത്നം സഫലമാകും. ദാമ്പത്യ ജീവിതം സമാധാന പൂര്‍ണമാകും.
കാർത്തിക: വിവാഹ കാര്യങ്ങളില്‍ തീരുമാനം, ഉല്ലാസകരമായ അനുഭവങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തിന് അനുമതി ലഭിക്കും, ജോലിസ്ഥിരമാകും,ബിസിനസില്‍ നേട്ടം, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകൾ ശ്രവിക്കും.
രോഹിണി: ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാമ്പത്യസുഖക്കുറവ്, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം, യാത്രകളില്‍ അപകട സാദ്ധ്യത. ബന്ധുക്കള്‍ ശത്രുക്കളാകും.
മകയിരം: പലവിധ സുഖസൗകര്യങ്ങള്‍ ആനുഭവിക്കും, ജീവിതത്തില്‍ പുരോഗതി, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ, സാമ്പത്തിക നേട്ടം, സ്വന്തം തൊഴില്‍ സ്ഥാപനത്തിന് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും.
തിരുവാതിര: എല്ലാകാര്യത്തിലും ആത്മവിശ്വാസം വച്ചുപുലര്‍ത്തും, യാത്രയില്‍ നേട്ടം. കുടുംബ സുഖം, നൂതന പദ്ധതികള്‍ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കും, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം.
പുണര്‍തം: വിദേശത്തുനിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, അനുകൂലമായ സ്ഥലമാറ്റം, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം,ആരോഗ്യ സ്ഥിതി മെച്ചപ്പെടും.
പൂയം: നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ശത്രുക്കളുടെ ഉപദ്രവം കുറയും, ഉന്നത സ്ഥാന ലഭ്യത,ചെലവ് വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും,അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം. സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും.
ആയില്യം: തൊഴില്‍ രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് സാദ്ധ്യത, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം, വിദ്യാ വിജയം, സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം, പ്രയത്നത്തിനുതക്ക പ്രതിഫലം കിട്ടും.
മകം: സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ദാമ്പത്യസുഖക്കുറവ്, തൊഴില്‍ രംഗത്ത് അപവാദം. സംസാരം വളരെ നിയന്ത്രിക്കണം, ജീവിതം സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടും, രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും, ശത്രുവര്‍ദ്ധന ഉണ്ടാകും.
പൂരം: അനുകൂലമായ വിവാഹ ബന്ധം കിട്ടും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും,യാത്രാഗുണം,ശത്രു ജയം, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, വിദേശ വാസം ഗുണപ്രദം, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി.
ഉത്രം: ആഗ്രഹത്തിന് വിപരീതമായി കുടുംബാങ്ങള്‍ പെരുമാറും,ദാമ്പത്യ സുഖക്കുറവനുഭപ്പെടും, ദുരിതങ്ങള്‍, ബദ്ധപ്പാടുകള്‍, പങ്ക് കച്ചവടത്തില്‍ നഷ്ടം, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. മറ്റുള്ളവരുടെയും കൂടി ഉപദേശം സ്വീകരിച്ചതിനുശേഷം മാത്രം തീരുമാനങ്ങള്‍ക്ക് അന്തിമരൂപം കൊടുക്കുക.
അത്തം: ഇഷ്ട മിത്രങ്ങളുടെ സന്ദര്‍ശനം. ആരോഗ്യപരമായി നല്ല സമയം, നയപരമായി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും, പ്രണയത്തില്‍ അകപ്പെടാൻ സാധ്യത, മനസില്‍ ആഗ്രഹിച്ച സംഗതികള്‍ അപ്രതീക്ഷിതമായി നടന്നതില്‍ അത്ഭുതപ്പെടും, അംഗീകാരവും ആദരവും.
ചിത്തിര: ഭൂമി സംബന്ധിച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനം,പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം, കാര്‍ഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടങ്ങൾ, ആഗ്രഹസാഫല്ല്യം, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
ചോതി: ലളിത കലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, അവസരങ്ങള്‍ കിട്ടും. ശത്രുക്കളെ പരാജയപ്പെടുത്തും. ഉത്തരവാദിത്വ ബോധം, മത്സര വിജയം, വ്യാപാര സാമര്‍ദ്ധ്യം, ആസൂത്രണ വൈദഗ്ധ്യം പ്രകടിപ്പിക്കും. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.
വിശാഖം: ആതുരസേവനം നടത്തും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പുതിയസംരഭങ്ങള്‍, ശുഭാപ്തി വിശ്വാസം, മനഃസുഖം. കാര്യശേഷി, യാത്രാഗുണം, സുഖജീവിതം, പ്രണയസാഫല്യം, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും, യാത്രയില്‍ ബുദ്ധിമുട്ടുകള്‍.
അനിഴം: പണം കടം വാങ്ങിക്കേണ്ടി വരും. സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, സഹോദരരുമായി കലഹം, ജോലിക്കൂടുതലും അലച്ചിലും, ശത്രു ദോഷം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങള്‍ മൂലം കഷ്ടപാടുകള്‍.
തൃക്കേട്ട: ജനപ്രീതിയും അംഗീകാരവും,ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും,എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം. ഈശ്വരാധീനം, തൊഴിലില്‍ ഉയര്‍ച്ച, സ്ത്രീകള്‍ക്ക് അംഗീകാരം. ഉദേശിച്ച സംഗതികള്‍ നടപ്പിലാക്കാന്‍ സാധിക്കും.
മൂലം: ഉല്ലാസകരമായ അനുഭവങ്ങള്‍ , സ്ത്രീകള്‍ മുഖേനെ സന്തോഷവും കിട്ടും, പഠന കാര്യങ്ങളില്‍ ജയം,ഗാംഭീരം പ്രകടിപ്പിക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി. വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും.
പൂരാടം: രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജയം, യാത്ര, മംഗളകര്‍മ്മങ്ങള്‍ നടത്തും, ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും. എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും. കൃഷിയില്‍ നിന്നും ധനലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.
ഉത്രാടം: സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും. കടബാദ്ധ്യതകള്‍ കുറയും, സ്ത്രീകള്‍ മുഖേനെ നേട്ടം,വായനാശീലം വര്‍ദ്ധിക്കും, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.
തിരുവോണം: സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍. ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നുചേരും, സമാധാനവും സന്തോഷവും അനുഭവപ്പെടും, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ശത്രു ജയം.
അവിട്ടം: ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, ബന്ധുദോഷം, കുടുംബകലഹം, സാമ്പത്തീക പ്രശ്നങ്ങള്‍ രൂക്ഷമാകും, ആദായത്തില്‍ കുറവ് അനുഭവപ്പെടും, കളത്രദുഃഖം, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല.
ചതയം: ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ, സഹോദരില്‍ നിന്നും പ്രയാസങ്ങള്‍, സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും. അമിതമായ ധനചെലവ്, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ആരോഗ്യപരമായി കരുതല്‍ വേണം, മാനഹാനി.
പൂരുരുട്ടാതി: സ്ത്രീ വിഷയങ്ങളില്‍ ഉള്ള അമിത താല്‍പ്പര്യം മൂലം സാമ്പത്തീക പ്രശ്നങ്ങള്‍ രൂക്ഷമാകും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക. വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും.
ഉത്രട്ടാതി: ധനചെലവ്, ദൂരയാത്രാ ക്ലേശം, സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പിക്കരുത്. കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കും, അന്യദേശവാസം. പലവിധത്തിലുമുള്ള വിഷമതകള്‍,ശത്രു ദോഷം, രോഗങ്ങള്‍ കൊണ്ടുള്ള ധന ചെലവ്
രേവതി: കോടതി കാര്യങ്ങളില്‍ അനുകൂലല്ലാത്ത തീരുമാനങ്ങള്‍, പലവിധത്തിലും വിഷമാനുഭവങ്ങള്‍, സ്ത്രീകള്‍ മുഖേനെ അപമാനം. അനുകൂലിച്ചു നിന്നവര്‍ ശത്രുക്കള്‍ ആകും, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം. ധനപരമായി ദുരിതം, സുഹൃത്തുക്കള്‍ മുഖേനെ ധനനഷ്ടം.
A daily astrological forecast for October 10, 2026, by astro-numerologist Ramsagar Thamburan, provides nakshatra-based predictions. It outlines potential outcomes for each of the 27 stars across various life domains, including marriage, career, finances, health, and family. The report details both auspicious and challenging aspects for the day.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |