റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 ഒക്ടോബർ 27 (1202 തുലാം 10 ) ചൊവ്വാഴ്ച
(33 നാഴിക 23 വിനാഴിക വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം)
[പ്രഥമ തിഥി 1 നാഴിക 54 വിനാഴിക വരെ ശേഷം ദ്വിതീയ തിഥി 54 നാഴിക 38 വിനാഴിക വരെ ശേഷം തൃതീയ]
(രാഹുകാലം 3 മണി മുതൽ 4.30 മണി വരെ)
അശ്വതി: ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ വാക്കില്‍ വീഴരുത്.
ഭരണി: ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. മോശം കൂട്ടുകെട്ടു മൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത.
കാർത്തിക: കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം, പ്രണയ ചിന്ത മനസിനെ അലട്ടും.
രോഹിണി: സഹോദരസ്ഥാനീയരും, സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും.
മകയിരം: തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും, ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
തിരുവാതിര: കര്‍മ്മങ്ങള്‍ക്ക് തടസം നേരിട്ടാലും കാര്യങ്ങള്‍ അനുകൂലമാകും, അഹം ഭാവവും നിന്ദാശീലവും ഒഴിവാക്കണം.
പുണര്‍തം: സർക്കാർ തലത്തിൽ ബഹുമാനം, പുരസ്‌കാര ലബ്ദി നേതൃത്വ സ്ഥാനമലങ്കരിക്കൽ.
പൂയം: ഇഷ്ട വാര്‍ത്താ ശ്രവണം, നവീന വസ്ത്ര ലാഭം, വിദേശ യാത്രാ സാഫല്യം.
ആയില്യം: ഗുരു കാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും, കുടുംബ സുഹൃത്ത് സഹായിക്കും.
മകം: ജീവിതത്തില്‍ ആഹ്ലാദം വന്നു ചേരും, എല്ലാ കാര്യങ്ങളിലും സന്തോഷകരമായ ദിവസം.
പൂരം: ജലം, അഗ്‌നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, കാര്യങ്ങള്‍ അനുകൂലമാകും.
ഉത്രം: വിദേശ ജോലി തരപ്പെടും, ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും.
അത്തം: ഈശ്വരകൃപ ഉണ്ടാകുന്നതാണ്, പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും.
ചിത്തിര: വ്യവഹാരങ്ങളില്‍ തീര്‍പ്പാകും, വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാകും.
ചോതി: വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ചെയ്തുപോയ കുറ്റങ്ങളില്‍ പശ്ചാത്തപിക്കേണ്ടാതായി വരും.
വിശാഖം: ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും, കുടുംബ ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും.
അനിഴം: അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്,അവസരങ്ങള്‍ നഷ്ടപെടുത്തരുത്.
കേട്ട: കൃത്യനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം.
മൂലം: ആത്മാഭിമാനം വർദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും, പുതിയ മന്ത്രോപാസന വേണ്ടി വരും.
പൂരാടം: കലാ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തി, പുതിയ അവസരങ്ങളും ലഭിക്കും, സഹോദരങ്ങള്‍ വഴി നേട്ടം.
ഉത്രാടം: ഔദ്യോഗിക രംഗത്ത് അധിക ഉത്തരവാദിത്തങ്ങള്‍ ലഭിക്കും, സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും.
തിരുവോണം: വിശിഷ്ട വസ്ത്രാഭരണ ഭക്ഷണ സുഖം കിട്ടും. അലസത വിട്ടൊഴിയും, പൊതുരംഗത്ത് നേട്ടം
അവിട്ടം: ഉദ്യോഗത്തിന് പുറമേ ധനലാഭമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവൃത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും.
ചതയം: ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്, ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകും, പ്രണയം സഫലമാകും.
പൂരുരുട്ടാതി: അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്, വിദേശത്ത് ജോലി സാദ്ധ്യത, ബന്ധുജനസന്ദര്‍ശനം വഴി മന:സുഖം ലഭിക്കും.
ഉത്തൃട്ടാതി: ജീവിതാഭിലാഷങ്ങള്‍ യാതാര്‍ത്ഥ്യം ആകും, പുന:പരീക്ഷയില്‍ വിജയിക്കും.
രേവതി: മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്, അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.
The October 27, 2026 horoscope predicts a mixed day for the 27 nakshatras. Some may experience financial gains, career opportunities, foreign travel prospects, academic success and family happiness. Others are advised to focus on health, avoid bad company, communicate carefully and remain cautious in relationships and financial matters. Artists and businesspeople may enjoy favourable opportunities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |