റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 ഒക്ടോബർ 28 ( 1202 തുലാം 11 ) ബുധനാഴ്ച. ( 17 നാഴിക 51 വിനാഴിക വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം )
[ തൃതീയ തിഥി 47 നാഴിക 6 വിനാഴിക വരെ ശേഷം ചതുർദശി തിഥി ] ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )
അശ്വതി: തൊഴിലിൽ പുതിയ സ്രോതസ്സുകൾ കണ്ടെത്തുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കും. പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും. വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ഭരണി: കോടതികാര്യങ്ങള്‍ നീണ്ടു പോകും. കുടുംബത്തിലെ ചെലവിന്റെ കാര്യത്തിൽ നിയന്ത്രണം വരുത്തേണ്ടി വരും. സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, ധനചെലവ്, ദൂരയാത്രാക്ലേശം.
കാര്‍ത്തിക: സ്വന്തം പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടും. ഒരു കാര്യത്തിനും മടി വിചാരിക്കരുത്, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, വസ്തുക്കളുടെ എഴുത്തുകുത്തുകള്‍ നടക്കാം, വിദ്യാപരമായ മുന്നേറ്റം.
രോഹിണി: എവിടെ നിന്നെങ്കിലും അപ്രതീക്ഷിതമായി ധനലാഭമോ സമ്മാനമോ ലഭിക്കും. പുതിയ അവസരങ്ങള്‍, ബിസിനസില്‍ നേട്ടം, പ്രശസ്തിയും വിജയവും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം.
മകയിരം: വിദേശവാസം ഗുണം ചെയ്യും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളില്‍ അതിയായ താല്പര്യം കാണിക്കും, പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, മേലുദ്യോഗസ്ഥര്‍ സഹായിക്കും, സാമ്പത്തീക ബുദ്ധിമുട്ടുകള്‍ മാറും.
തിരുവാതിര: ഇഷ്ട ഭക്ഷണം ആസ്വദിക്കുവാന്‍ ഇടവരും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും, ധനനേട്ടം, വ്യവഹാര വിജയം, ദേവാലയ ദര്‍ശനം, അംഗീകാരവും, യാത്രാഗുണം.
പുണര്‍തം: മെച്ചപ്പെട്ട രീതിയിൽ സംസാരിക്കാനുള്ള കഴിവുള്ളതിനാൽ ഏത് മേഖലയിലും വിജയത്തിന്റെ ഉന്നതിയിലെത്താൻ സഹായിക്കും. അനുകൂലമായ വിവാഹ ആലോചന, ആപത്തുകളില്‍ നിന്നും രക്ഷ, ഭാര്യാഗുണം.
പൂയം: ആവേശത്തോടെ ബിസിനസ്സ് പദ്ധതികൾ പൂർത്തിയാക്കും. അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, ദാമ്പത്യ സുഖം, ഗൃഹത്തിന് മോടി പിടിപ്പിക്കും.
ആയില്യം: സാമ്പത്തികമായി ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. ഉല്ലാസയാത്ര നടത്തും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിദ്യാവിജയം, ആഗ്രഹങ്ങള്‍ സഫലമാകും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.
മകം: നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും. ഉല്ലാസകരമായ അനുഭവങ്ങള്‍, ധനലാഭം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍.
പൂരം: വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും മത്സരങ്ങളിലും വിജയം ലഭിക്കും. കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, ജീവിതപങ്കാളി മൂലം സുഖവും സമാധാനവും, പലരംഗത്തും വിജയവും അംഗീകാരവും, യാത്രാഗുണം.
ഉത്രം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, ദൂരയാത്രാക്ലേശം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍. അനാവശ്യമായി പണം ചെലവഴിക്കും, ലോണുകളും മറ്റും പ്രതികൂലം ആകും, ജാമ്യം നില്‍ക്കരുത്.
അത്തം: ജീവിതത്തിൽ പലതരം വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. പുതിയ കൂട്ടുകെട്ടുകള്‍ മൂലം ജീവിതത്തിന് മാറ്റം, നാല്‍ക്കാലി മുഖേനെ സാമ്പത്തിക നേട്ടം. ബന്ധു ഗുണം.
ചിത്തിര: ആത്മ നിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, കുടുംബത്തിൽ വിവാഹാദി കര്‍മ്മങ്ങൾ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും, വിദേശയാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും.
ചോതി: കഠിനമായ സാഹചര്യങ്ങളെ ധൈര്യമായി നേരിടുക. മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളില്‍ നിന്നും മോചനം നേടണം, മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, രോഗാവസ്ഥ, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും.
വിശാഖം: സ്ത്രീകള്‍ മുഖേനെ സ്ഥാനമാറ്റം താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, ആത്മവിശ്വാസം നഷ്ടപെടുത്തുന്ന സംഗതികള്‍ സംജാതമാകും, പണമിടപാടുകളിൽ വളരെ ശ്രദ്ധിക്കുക. ബന്ധുക്കളുടെ എതിര്‍പ്പുകള്‍.
അനിഴം: പ്രണയ ബന്ധങ്ങളിൽ സൂക്ഷ്മത പുലർത്തുക, ചിന്തകളും പെരുമാറ്റവും ഏകോപിപ്പിച്ച് മുന്നോട്ട് പോകണം. ആരോഗ്യപരമായി കരുതല്‍ വേണം. മറ്റുള്ളവരുടെ സഹായത്താല്‍ കാര്യലാഭം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, കുടുംബ സുഖം.
കേട്ട: തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കുക. സാമ്പത്തിക ഞെരുക്കം അനുഭവത്തില്‍ വരും. പൊള്ളയായ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്. ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍, ശത്രുവര്‍ദ്ധന.
മൂലം: വാശിയോടെ മറ്റുള്ളവരെ മറികടക്കാനുള്ള ദുരാഗ്രഹം വർദ്ധിച്ചേക്കാം. ആരോഗ്യം പൊതുവെ നല്ലതായിരിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.
പൂരാടം: സുഹൃത്തുക്കളുമായും പരിചയക്കാരുമായും കൂടുതൽ സമയം ചെലവഴിക്കും. കൗതുക വസ്തുക്കള്‍ കൈവശം വന്നുചേരും, സുഖാനുഭവങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.
ഉത്രാടം: നിസ്സാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്. ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏല്പ്പിക്കരുത്, അന്യദേശ വാസം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍.
തിരുവോണം: ബന്ധങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ച് നേട്ടങ്ങൾക്ക് വേണ്ടി പരിശ്രമിക്കണം. താല്‍ക്കാലിക ജോലി സ്ഥിരപ്പെടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.
അവിട്ടം: സ്ത്രീകൾ കുടുംബത്തിൽ സ്വന്തം വാദങ്ങൾ തെളിയിക്കാൻ തിരക്കുകൂട്ടുന്നത് കാണാം. മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തേണ്ടി വരും. ശമ്പള വര്‍ദ്ധനവിനും യോഗം, അകന്നു നിന്നവര്‍ അനുകൂലികളാകും, ധനവര്‍ദ്ധനവ്.
ചതയം: ബിസിനസിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനാൽ വിജയകരമായി മുന്നോട്ട് പോകാൻ സാധിക്കും. മസിൽ സന്തോഷം നിലനിൽക്കും. ശത്രു ജയം, പ്രണയ കാര്യങ്ങളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും.
പൂരുരുട്ടാതി: ബിസിനസ്സ് പ്രവർത്തനങ്ങളിൽ മാന്ദ്യം ഉണ്ടാകും. എല്ലാ കാര്യത്തിലും അധിക ചെലവും ബുദ്ധിമുട്ടും, ധനനഷ്ടം താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും. ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍.
ഉത്തൃട്ടാതി: കഠിനാധ്വാനം ചെയ്യാൻ പ്രയാസമുള്ള കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും കഴിയും. ബന്ധുക്കള്‍ മൂലം നേട്ടം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം, ധനപ്രാപ്തി, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
രേവതി: സൗന്ദര്യ ബോധം വര്‍ദ്ധിക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും അതില്‍ വിജയിക്കുകയും ചെയ്യും. സേവന സന്നദ്ധത പ്രകടിപ്പിക്കും, കീര്‍ത്തി പദവി എന്നിവ ലഭിക്കും.
The daily horoscope for Wednesday, October 28, 2026, presents predictions for all 27 nakshatras. Some zodiac stars are expected to experience financial gains, career progress, recognition and success in various fields.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |