
2026 മേയ് 3 മുതൽ മെയ് 9 വരെ
അശ്വതി
വിവിധ തൊഴിൽ ചെയ്യുന്നവർക്ക് അധിക വരുമാന സ്രോതസുകൾ ഉണ്ടാകും. ബിസിനസ്സ് ലാഭകരമാക്കും. ക്ഷേത്രകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കും. പൂർവ്വിക സ്വത്ത് അധീനതയിലാകും. മക്കളുടെ വിവാഹത്തിനായി കൂടുതൽ പണം ചെലവഴിക്കും. ശുഭദിനം തിങ്കൾ.
ഭരണി
ഭൂമി ക്രയവിക്രയം നടത്തും. സാമ്പത്തിക നില ഉയരും. തൊഴിൽരംഗത്ത് കൂടുതൽ അംഗീകാരങ്ങൾ നേടിയെടുക്കാൻ കഴിയും. മാതാവിനും ഭാര്യയ്ക്കും പലവിധ നന്മകൾ ഉണ്ടാകും.പ്രശ്നങ്ങളെ ധീരതയോടെ നേരിടാൻ കഴിയും. ശുഭദിനം ഞായർ.
കാർത്തിക
ദാമ്പത്യസുഖം. സന്താനഗുണം എന്നിവയുണ്ടാകും.ബന്ധുക്കളുമായി ദൂരയാത്ര പോകാനിടവരും.സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും.ഭൂമിയോ വീടോ വാങ്ങിക്കും.ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും.ശുഭദിനം വെള്ളി.
രോഹിണി
മൊത്തക്കച്ചവടം നടത്തുന്നവർക്ക് ഈ സമയം അനുകൂലമാണ്.സന്താനങ്ങളുടെ പഠിപ്പിൽ പുരോഗതിയുണ്ടാകും.ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ ലഭിക്കും. സാമ്പത്തികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാനസിക പിരിമുറുക്കം വർദ്ധിക്കും.ശുഭദിനം വെള്ളി.
മകയീരം
വ്യാപാരവ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതാണ്. അർഹമായ അംഗീകാരങ്ങൾ ലഭിക്കും. പല വിഷമഘട്ടങ്ങളിൽ നിന്നും മോചനം ലഭിക്കും. ഇന്റർവ്യു കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കിട്ടും. ശുഭദിനം ഞായർ.
തിരുവാതിര
ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ഔദ്യോഗിക കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. പൊതുജനങ്ങളുടെ ആദരവിന് പാത്രീഭവിക്കും. ശുഭദിനം വ്യാഴം.
പുണർതം
ദാമ്പത്യം സന്തോഷകരമായിരിക്കും. പ്രണയ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ കാരണമായേക്കാവുന്ന കാര്യങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.സർക്കാർ സർവ്വീസിൽ ജോലി ലഭിക്കും. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകും. ശുഭദിനം വെള്ളി.
പൂയം
വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. സ്വർണ്ണക്കട, വെള്ളിക്കട എന്നിവയിൽ വ്യാപാരം വർദ്ധിക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ ചിന്താക്കുഴപ്പങ്ങൾ ഉണ്ടാകും. ധനഐശ്വര്യത്തിന്റെയും കാര്യസാധ്യതയുടെയും അവസരമാണ്. ശുഭദിനം തിങ്കൾ.
ആയില്യം
എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് ജോലി ലഭ്യമാകും. ബിസിനസ് രംഗത്ത് സഹോദരങ്ങൾ പരസ്പരം സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുക്കും. പിതൃഭൂസ്വത്തുക്കൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുടെ അവസരമാണ്. ശുഭദിനം ബുധൻ.
മകം
ഒന്നിലധികം മേഖലകളിൽ വരുമാനം വരാനിടയുണ്ട്. വ്യാപാര സംബന്ധമായ ജോലിക്ക് പരിശ്രമിക്കാവുന്നതാണ്. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. സ്ഥലം മാറി താമസിക്കാൻ അനുകൂലമായ അവസരമാണ്. ശുഭദിനം ശനി.
പൂരം
കുടംബസ്വത്ത് സംബന്ധമായി കോടതിയെ സമീപിക്കും. മാതാവിനും ഭാര്യയ്ക്കും അനുകൂലമായ സമയമാണ്. ഉത്തരവാദിത്തമില്ലാതെ പ്രവർത്തിച്ചാൽ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു. പരീക്ഷയിൽ ഉന്നതവിജയം നേടും. ശുഭദിനം ചൊവ്വ.
ഉത്രം
പുതിയ തൊഴിൽ മേഖലയിലേക്ക് മാറാൻ സാധിക്കും. വാക്ചാതുര്യവും അറിവും വർദ്ധിക്കും ബിസിനസുകാർക്ക് അധികലാഭം ലഭ്യമാകും. അർഹമായ അംഗീകാരം ലഭിക്കാൻ കഠിനപ്രയത്നം ആവശ്യമാണ്. ശുഭദിനം ഞായർ.
അത്തം
ഉന്നത പദവി ചിലർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു.പ്രവർത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും.കർമ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും.ശുഭദിനം ശനി.
ചിത്തിര
നിലം, വസ്തുക്കൾ എന്നിവയിൽ നിന്ന് ആദായം ലഭിക്കും. സഹോദരങ്ങൾ പരസ്പരം ഐക്യവും സഹകരണവും പ്രകടിപ്പിക്കും. ഭൂസ്വത്തുക്കൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ശുഭദിനം തിങ്കൾ.
ചോതി
ഉയർന്ന തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു.പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും.വ്യാപാര വ്യവസായമേഖലയിൽ നൂതന ആശയങ്ങൾ പ്രാവർത്തികമാകും. ശുഭദിനം ബുധൻ.
വിശാഖം
ബിസിനസ്സ് ലാഭകരമാകും. ബിസിനസ്സ് സംബന്ധമായി ദീർഘ ദൂരയാത്രകൾ ആവശ്യമായി വരും. യാത്രാവേളയിൽ സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞേക്കും.ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ശുഭദിനം വ്യാഴം.
അനിഴം
സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. മധുരമായി സംസാരിക്കുമെങ്കിലും സത്യസന്ധത കുറവായിരിക്കും. സന്താനങ്ങൾക്ക് ഉദ്യോഗത്തിനും വിവാഹത്തിനും പരിശ്രമിക്കാം. ശുഭദിനം തിങ്കൾ.
തൃക്കേട്ട
പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. പുതിയ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയമല്ല. സുഹൃത്തുക്കളാൽ പലവിധ നഷ്ടങ്ങൾ വരാനിടയുണ്ട്. കൃഷിയിൽ ആദായം ലഭിക്കും. ശുഭദിനം ബുധൻ.
മൂലം
വസ്തുവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. അന്യർക്കായി പരിശ്രമിക്കുന്നത് മൂലം തനിക്കും ഉപകാരം ലഭ്യമാകും.നിലവിലുള്ള ജോലിയിൽ തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. ശുഭദിനം ചൊവ്വ.
പൂരാടം
ചുറുചുറുക്കോടെ എല്ലാ ജോലികളും ചെയ്തുതീർക്കും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. മുൻകോപം കാരണം ഒന്നിലും ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെവരും. ശുഭദിനം തിങ്കൾ.
ഉത്രാടം
ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുകയും ചെയ്യും.ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ അതീവ ശ്രദ്ധ ചെലുത്തണം.ഭൂമി സംബന്ധമായി ക്രയവിക്രയത്തിന് ശ്രമിക്കുന്നവർക്ക് തടസ്സം നേരിടും.ശുഭദിനം വെളളി
തിരുവോണം
പത്രപ്രവർത്തനം ഗവേഷണം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സമയം ശുഭകരമാണ്. തർക്കങ്ങളിൽ നിന്ന് അകന്നു നിൽക്കുക. വാഹനം ഓടിക്കുമ്പോൾ വളരെയധികം സൂക്ഷിക്കുക. ആരോഗ്യം തൃപ്തികരം. ശുഭദിനം തിങ്കൾ.
അവിട്ടം
സ്വത്തുക്കൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കും. മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സുഖകരമായ ജീവിതസൗകര്യങ്ങൾ ലഭ്യമാകും.ധൈര്യത്തോടെയും സാമർത്ഥ്യത്തോടെയും എല്ലാകാര്യങ്ങളും ചെയ്തു തീർക്കും. ശുഭദിനം തിങ്കൾ.
ചതയം
നൃത്തസംഗീതക്ലാസുകൾ നടത്തുന്നവർക്ക് ധാരാളം വിദ്യാർത്ഥികളെ ലഭിക്കാനുള്ള സന്ദർഭം കാണുന്നു. ഒന്നിലധികം മേഖലയിൽ നിന്നും വരുമാനം പ്രതീക്ഷിക്കാം. മാതാപിതാക്കളുടെ അനുമതിയോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ശുഭദിനം ഞായർ.
പൂരുരുട്ടാതി
കഠിനമായി പ്രയത്നിക്കും. നയപരവും മധുരവുമായ സംസാരത്താൽ അന്യരെ ആകർഷിക്കും. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ശുഭദിനം ബുധൻ.
ഉത്തൃട്ടാതി
മനസിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരകൃപയാൽ നിഷ്പ്രയാസം സാധ്യമാകും.പെട്ടെന്നുള്ള കോപം നിമിത്തം പരുഷമായി സംസാരിക്കും.സ്വന്തമായി സ്ഥാപനങ്ങൾ നടത്തുന്നവർക്കു മികച്ച ലാഭം പ്രതീക്ഷക്കാം. ശുഭദിനം ഞായർ.
രേവതി
ഒന്നിലധികം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. പരീക്ഷ എഴുതുന്നവർക്ക് വിജയ സാധ്യത കാണുന്നു.മന:സന്തോഷകരമായ കാര്യങ്ങൾ ഏറെ ഉണ്ടാവാനിടയുണ്ട്. ശുഭദിനം വ്യാഴം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |