
പത്തനംതിട്ട ; പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെ പൊലീസ് താത്കാലികമായി വിട്ടയച്ചു. പോൺകുട്ടിയുടെ മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത നാലുപേരെ അടക്കമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. തുടർന്ന് ടീച്ചർ ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ കൗൺസലിംഗ് വഴിയാണ് പീഡന വിവരം പുറത്തുവരുന്നത്. ഒമ്പതാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. കൗൺസലിംഗിൽ 10 പേരുകൾ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ടോയ്‌ലെറ്റിലും വച്ചാണ് പീഡനം നടന്നതെന്നാണ് മൊഴി. സഹപാഠിയായ പെൺകുട്ടിയും പോക്സോ കേസിൽ പ്രതിയാണ്. 13കാരിയെ ചൈൽഡ് ഹെൽപ് ലൈൻ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
13കാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |