SignIn
Kerala Kaumudi Online
Sunday, 13 September 2026 6.47 PM IST

ഈ നാളുകാർക്ക് സ്ത്രീകള്‍ വഴി നേട്ടം; ആപത്തുകളില്‍ നിന്നും രക്ഷ നേടും

astrology
astrology

റാംസാഗർ തമ്പുരാൻ, ഫോൺ : 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 സെപ്തംബർ 14 (1202 ചിങ്ങം 29 ) തിങ്കളാഴ്ച. വിനായക ചതുർത്ഥി. ചതുർത്ഥി തിഥി ആരംഭിക്കുന്നത് 2026 സെപ്തംബർ 14 രാവിലെ 07:06 മുതൽ. ചതുർത്ഥി തിഥി അവസാനിക്കുന്നത് 2026 സെപ്തംബർ 15 രാവിലെ 07:44 വരെ.

(19 നാഴിക 2 വിനാഴിക വരെ ചിത്തിര നക്ഷത്രം ശേഷം ചോതി)

[തൃതീയ തിഥി 2 നാഴിക 2 വിനാഴിക വരെ ശേഷം ചതുർത്ഥി]

(രാഹുകാലം 7.30 മണി മുതൽ 9 മണി വരെ)

അശ്വതി: കഷ്ടപ്പാടുകള്‍, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, കോടതി കാര്യങ്ങള്‍ നീണ്ടു പോകും.

ഭരണി: നിദ്രാസുഖം, ഉദ്യോഗ തലത്തില്‍ ശോഭിക്കും, എതിര്‍പ്പുകളെ അതിജീവിക്കും.

കാര്‍ത്തിക: ജീവിതം സുഖകരമായിരിക്കും, കൗതുക വസ്തുക്കള്‍ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികള്‍ ഉണ്ടാകും.

രോഹിണി: നന്മയും, സത്യസന്ധതയും ഉണ്ടായിരിക്കും, ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, കലാ - സാഹിത്യ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരം.

മകയിരം: വസ്തുക്കളുടെ എഴുത്തുകുത്തുകള്‍ നടക്കാം, ഇഷ്ടഭക്ഷണ ലഭ്യത, ദാമ്പത്യസുഖം, കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസ യാത്ര പോകും.

തിരുവാതിര: ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം, സന്താനസുഖം, ആരോഗ്യപരമായി നല്ല ദിവസം, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കും.

പുണര്‍തം: ദാമ്പത്യ സുഖം, സ്ത്രീകള്‍ വഴി നേട്ടം, എല്ലാവരോടും നീതി പുലര്‍ത്തും, നല്ല ആരോഗ്യം ഉണ്ടാകും, വിദ്യാവിജയം.

പൂയം: ഇഷ്ട ഭക്ഷണം ആസ്വദിക്കുവാന്‍ ഇട വരും, അന്യദേശത്ത് നിന്ന് ജോലി അറിയിപ്പുകള്‍ കിട്ടും, ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു.

ആയില്യം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളില്‍ അതിയായ താല്പര്യം കാണിക്കും, ക്ഷമയില്ലായ്മ.

മകം: മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളില്‍ നിന്നും പണം വരും.

പൂരം: അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, എല്ലാവരെയും ആകര്‍ഷിക്കും, മറ്റുള്ളവരെ സഹായിക്കും.

ഉത്രം: വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കരുത്.

അത്തം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, ദൂരയാത്രാക്ലേശം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍.

ചിത്തിര: പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, സാമ്പത്തിക ഞെരുക്കം അനുഭവത്തില്‍ വരും.

ചോതി: ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാരംഗത്തും അഭിവൃദ്ധി, ജീവിതത്തില്‍ പുരോഗതി.

വിശാഖം: കുടുംബസുഖം, യാത്രാഗുണം, ജോലി സ്ഥിരമാകും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, വിദ്യാപരമായ മുന്നേറ്റം.

അനിഴം: ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും, ദമ്പതികള്‍ തമ്മിലുള്ള കലഹങ്ങളും മറ്റും അവസാനിക്കും.

കേട്ട: ഉല്ലാസ യാത്രകള്‍, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, ദേവാലയ ദര്‍ശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

മൂലം: സ്വന്തം കുടുംബാംഗങ്ങളോട് നീതി പുലര്‍ത്തും, ദാനശീലം ഉണ്ടാകും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും.

പൂരാടം: കലാപരമായ കാര്യങ്ങളില്‍ വിജയം, യാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ തീരുമാനം.

ഉത്രാടം: ബന്ധുക്കള്‍ മൂലം നേട്ടം, രോഗശാന്തി, കലഹം പരിഹരിക്കാന്‍ സാധിക്കും, വൃഥാപവാദങ്ങളില്‍ നിന്നും മോചനം.

തിരുവോണം: സന്താനസുഖം, സൗന്ദര്യ ബോധം വര്‍ദ്ധിക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, അതില്‍ വിജയിക്കുകയും ചെയ്യും.

അവിട്ടം: വിശേഷ വസ്തുക്കള്‍ ലഭിക്കും, വിദ്യാപരമായി അനുകൂലസാഹചര്യം, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും.

ചതയം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളില്‍ നിന്നും മോചനം നേടണം, മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും.

പൂരുരുട്ടാതി: സ്ത്രീകള്‍ മുഖേന സ്ഥാനമാറ്റം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും, അന്യദേശ വാസം, ആരോഗ്യപരമായി കരുതല്‍ വേണം.

ഉത്രട്ടാതി: കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, നിസാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്.

രേവതി: എല്ലാ കാര്യത്തിലും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം.

English Summary

On Monday, September 14, 2026, Vinayaka Chaturthi will be observed, with Chaturthi tithi from 7:06 AM to September 15 at 7:44 AM. The horoscope forecasts generally favorable outcomes for several nakshatras, including career, finances, health and family matters, while advising caution regarding expenses, conflicts, travel and financial commitments for others.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEPTEMBER 14 NAKSHATRA PHALAM, MALAYALAM HOROSCOPE, VINAYAKA CHATURTHI 2026, സെപ്തംബർ 14 നക്ഷത്രഫലം, ഇന്നത്തെ നക്ഷത്രഫലം കേരളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY