SignIn
Kerala Kaumudi Online
Sunday, 14 June 2026 12.40 PM IST

ഇരുപത്തഞ്ച് സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; പലചരക്കുകട ഉടമ പിടിയിൽ

READ ENGLISH VERSION

sexual-assault

ചെന്നൈ: സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പലചരക്കുകട ഉടമ അറസ്റ്റിൽ. സേലം കൊണ്ടെല്ലാംപട്ടി പുത്തൂ‌ർ സ്വദേശി മണികണ്ഠനാണ് (43) അറസ്റ്റിലായത്.

കടയിലെത്തുന്ന സ്ത്രീകളുമായി ഇയാൾ അടുപ്പത്തിലായ ശേഷം ഫോൺനമ്പ‌ർ വാങ്ങുകയും പിന്നാലെ ഫോണിലൂടെ ബന്ധം ഉറപ്പിക്കുകയും ചെയ്യുന്നു. തുട‌ർന്ന് ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ ഇരുപത്തഞ്ചിലേറെ സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചതായാണ് കേസ്.

മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ലവഹരിക്കടത്തിന് കൂട്ടുനിൽക്കാൻ നി‌ർബന്ധിച്ചതായും പരാതിയുണ്ട്. ഇയാൾ പണം ആവശ്യപ്പെട്ട സ്ത്രീകളിൽ ഒരാളാണ് പൊലീസിൽ പരാതി നൽകിയത്. സ്ത്രീയും മണികണ്ഠനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ പൊലീസ് തെളിവായി ശേഖരിച്ചു.

അതേസമയം, മണികണ്ഠൻ ടിവികെ അംഗമാണെന്ന പ്രചാരണം തെറ്റാണെന്ന് ടിവികെ ജില്ലാ സെക്രട്ടറിയും മന്ത്രിയുമായ വിജയ് പാർഥിപൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SALEM, TAMILNADU, SEXUAL ASSAULT, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY