SignIn
Kerala Kaumudi Online
Monday, 05 October 2026 4.19 PM IST

നിരന്തരമായ ലൈംഗികാതിക്രമം; കോളേജ് വിദ്യാർത്ഥിനി മുത്തച്ഛനെ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി

crime-
പ്രതീകാത്മക ചിത്രം

ഭോപ്പാൽ: 75കാരനായ മുത്തച്ഛനെ 20കാരി ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. മുത്തച്ഛനിൽ നിന്ന് നിന്തരം മോശമായ പെരുമാറ്റമുണ്ടായതാണ് കൊലയ്ക്ക് കാരണമെന്നാണ് കോളേജ് വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകിയത്.

മാതാപിതാക്കളുമായുണ്ടായ തർക്കത്തിന് പിന്നാലെ ഞായറാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് യുവതി മുത്തച്ഛന്റെ വീട്ടിൽ സ്‌കൂട്ടറിലെത്തിയത്. മുത്തശ്ശിയാണ് വാതിൽ തുറന്നത്. ഇതിനുപിന്നാലെ അകത്തേക്ക് കടന്ന യുവതി അവിടെയുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റുകൊണ്ട് മുത്തച്ഛന്റെ തലയിൽ നിരവധി തവണ അടിക്കുകയായിരുന്നു.

മർദ്ദനത്തിൽ 75കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാൻ മുത്തശ്ശി ശ്രമിച്ചെങ്കിലും അവരെയും തള്ളിമാറ്റിയതിനുശേഷമായിരുന്നു മർദ്ദനം. ഇതിനിടെ മുത്തശ്ശി ബന്ധുക്കളെയും പരിസരവാസികളെയും വിവരമറിയിച്ചു. ഇവരെല്ലാവരും ചേർന്ന് വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്‌ടർമാർ അറിയിക്കുകയായിരുന്നു.

വിരമിച്ച സ്റ്റേറ്റ് ആംഡ് ഫോഴ്‌സ് (എസ്‌എപിഎഫ്) ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പമായിരുന്നു താമസം. പ്രതിയായ കോളേജ് വിദ്യാർത്ഥിനി മാതാപിതാക്കൾക്കൊപ്പം മഹാലക്ഷ്മി നഗറിലായിരുന്നു താമസം. യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യുകയാണ്. പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്തെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മുത്തച്ഛൻ പലതവണ മോശമായി പെരുമാറിയെന്ന യുവതിയുടെ ആരോപണവും പൊലീസ് പരിശോധിക്കുകയാണ്. കുറച്ച് നാളായി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും അപമാനം ഭയന്നാണ് ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പുറത്ത് പറയാതിരുന്നതെന്നും യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്. വയോധികന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

English Summary

A 20-year-old college student allegedly beat her 75-year-old grandfather to death with a cricket bat in Indore, Madhya Pradesh. She told police that his repeated alleged misconduct toward her led to the attack. The woman reportedly arrived at his home after an argument with her parents and attacked him. Police are investigating her allegations and the circumstances behind the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDORE MURDER CASE, GRANDFATHER MURDER, CRICKET BAT MURDER, 20 YEAR OLD WOMAN, MADHYA PRADESH CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY