SignIn
Kerala Kaumudi Online
Sunday, 14 June 2026 3.31 PM IST

17 കാരനുമായി പ്രണയവിവാഹം; 22 കാരിയെ ജനക്കൂട്ടത്തിന് മുന്നിലിട്ട് തല്ലിച്ചതച്ച് മാതാപിതാക്കൾ

attack

പട്‌ന: പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെ അതിക്രൂരമായി മർദിച്ച് മാതാപിതാക്കൾ. യുവതിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതിന്റെയും കഴുത്തിൽ കാൽ കുത്തിപ്പിടിച്ച് മർദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ബീഹാറിലെ മധേപുര ജില്ലയിലെ ഗ്രാമത്തിലാണ് യുവതി ക്രൂരമ‌ർദനത്തിന് ഇരയായത്. 22 കാരിയായ പൂജ കുമാരി ഒരുമാസം മുൻപ് ബിട്ടു കുമാർ എന്ന പതിനേഴുകാരനെ വിവാഹം കഴിക്കുകയായിരുന്നു. അയൽവാസികളായ ഇരുവരും ബന്ധുക്കളാണെന്നാണ് റിപ്പോർട്ട്.

വിവാഹവാർത്ത പുറത്തുവന്നതോടെ ഇരു കുടുംബങ്ങളും ഗ്രാമവാസികളും തമ്മിൽ സംഘർഷം ഉടലെടുത്തു. സാഹചര്യം പരിഹരിക്കാനായി വിളിച്ചുചേർത്ത പഞ്ചായത്ത് യോഗത്തിൽ ദമ്പതികളെ വേർപെടുത്താൻ തീരുമാനമായി. ആൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഈ തുക യുവതിയുടെ കുടുംബത്തിന് നൽകണമെന്നാണ് നിർദേശിച്ചത്. പഞ്ചായത്ത് യോഗത്തിന് പിന്നാലെ യുവതിയെ ബലപ്രയോഗത്തിലൂടെ വീട്ടിലേക്ക് പിടിച്ചുകൊണ്ടു വന്നാണ് മർദിച്ചത്. ഗ്രാമവാസികളുടെ മുന്നിലിട്ടാണ് യുവതിയെ മർദിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY