SignIn
Kerala Kaumudi Online
Monday, 31 August 2026 10.50 AM IST

തർക്കത്തിനിടെ കാമുകനെ പിടിച്ചുവലിച്ച് ഏഴാം നിലയിൽ നിന്ന് ചാടി; 23കാരിക്ക് ദാരുണാന്ത്യം, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

janani
ജനനി, മണിച്ചവേലു

ബംഗളൂരു: വാക്കുതർക്കത്തിനിടെ കാമുകനുമായി ഏഴാം നിലയിൽനിന്ന് ചാടിയ 23കാരി മരിച്ചു. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിനി ജനനിയാണ് മരിച്ചത്. കാമുകനായ മണിച്ചവേലുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുവരും പുതുച്ചേരി സ്വദേശികളാണെന്നാണ് വിവരം. 2026 ജനുവരി മുതലാണ് ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ ഫ്ലാറ്റിലേക്ക് വാടകയ്ക്ക് ജനനി താമസം മാറിത്. ഇവിടെവച്ചായിരുന്നു സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പിന്നാലെ ജനനി മണിച്ചവേലുവിനെ പിടിച്ചുവലിച്ച് ഏഴാം നിലയിൽ നിന്ന് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ മണിച്ചവേലു മരക്കൊമ്പുകളിൽ വീണതിനാൽ രക്ഷപ്പെട്ടു. തർക്കത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സാക്ഷികളെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നുണ്ട്.

English Summary

A 23-year-old woman named Janani, a Tamil Nadu native working in Bengaluru, died after she reportedly jumped from the seventh floor of a PG hostel in Whitefield during an argument with her boyfriend, Manichavelu. He suffered serious injuries but survived after falling onto tree branches. Police are investigating the incident and questioning witnesses and relatives to determine the reason for the dispute.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENGALURU INCIDENT, JANANI DEATH, MANICHAVELU INJURED, PG HOSTEL INCIDENT, WHITEFIELD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY