
പാറശാല: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 52ഗ്രാം എം.ഡി.എം.എയുമായി എത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് വടകര സ്വദേശിയായ മുഹമ്മദ് ഷമീം(38) ആണ് അറസ്റ്റിലായത്. വാഹന പരിശോധനയിൽ നിന്നും രക്ഷനേടുന്നതിനായി ബസിൽ ചെങ്കവിള ഭാഗത്ത് ഇറങ്ങി, ബൈക്കിൽ എത്തുമെന്ന് പറഞ്ഞിരുന്ന തിരുവനന്തപുരം വള്ളക്കടവ് സ്വദശിയെ കാത്ത് നിൽക്കുമ്പോഴാണ് ബൈപ്പാസ് റോഡിന് സമീപത്ത് വച്ച് മുഹമ്മദ് ഷമീം എക്സൈസിന്റെ പിടിയിലാവുന്നത്.
വള്ളക്കടവ് സ്വദശിക്ക് കൈമാറുന്നതിനായി കൊണ്ടുവന്ന എം.ഡി.എം.എ വ്യാവസായികാടിസ്ഥാനത്തിൽ എത്തിച്ചതാണെന്ന് എക്സസൈസ് സ്ഥിരീകരിച്ചു. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി.കൃഷ്ണകുമാറിന് ലഹിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സ്ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ആർ.ജി.രാജേഷ്, പ്രവന്റീവ് ഓഫീസർ (ഗ്രേഡ്) രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർ ബി.പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ടി.രാജു,അസി.എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, ജിനേഷ്, മുഹമ്മദ് അനീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |