SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

death-anil

അടിമാലി: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യാംപാറ പൈതക്കൽ അനിലാണ് (42) കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിലിന്റെ മൂത്ത സഹോദരൻ പ്രസാദിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അമ്മയുമായി ആശുപത്രിയിൽ പോയിരുന്ന അനിലിന്റെ ഭാര്യ സൗമ്യ ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ചോരവാർന്ന് മരിച്ച നിലയിൽ മൃതദേഹം കണ്ടത്. ഈ സമയം പ്രസാദ് മദ്യലഹരിയിൽ വീട്ടിനുള്ളിൽ തന്നെയുണ്ടായിരുന്നു. ഭയാനകമായ കാഴ്ച കണ്ട സൗമ്യ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം നാട്ടുകാരുടെ സഹായത്തോടെ അനിലിനെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കവും കൈയ്യാങ്കളിയുമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി പ്രസാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രസാദ് മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ്. വൈദ്യ പരിശോധനയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതിയെ നാട്ടുകാ‌ർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് ചെറിയതോതിൽ സംഘർഷത്തിനിടയാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY