SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

ഹെറോയിനുമായി രണ്ട് പേർ പിടിയിൽ

2

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 10 ഗ്രാം ഹെറോയിനുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. അസാം നൗഗാവ് സ്വദേശികളായ സാധിഖുൽ ഇസ്ലാം (23), ഹസത്ത് അലി (22) എന്നിവരാണ് പിടിയിലായത്.

മയക്കുമരുന്ന് വിൽപ്പനയ്ക്കായി സ്കൂട്ടറിൽ പെരുമ്പാവൂരിലേക്ക് വരുന്ന വഴി മൗലൂദ് പുര ഭാഗത്ത് വച്ചാണ് അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ചെറിയ ബോട്ടിലുകളിലാക്കി 1500 രൂപ നിരക്കിൽ പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കായിരുന്നു വിൽപ്പന നടത്തിയിരുന്നത്. അസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

പെരുമ്പാവൂർ ഡിവൈ.എസ്.പി ബാബു കുട്ടൻ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, പെരുമ്പാവൂർ സി.ഐ ജി.പി. മനുരാജ്, എസ്.എച്ച്.ഒ അക്ഷയ് കുമാർ, എസ്.ഐ സജൽ എസ്. ദീൻ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയ്, ഇ.പി. നോബിൾ, ബിനീഷ് ചന്ദ്രൻ, എം.ബി. ജയന്തി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY