പാലക്കാട്: വടക്കാഞ്ചേരിയിൽ നിന്ന് 154.27ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ബംഗളൂരിൽ നിന്നും എംഡിഎംഎ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പാലക്കാട് പട്ടാണി സ്ട്രീറ്റ് സ്വദേശിയായ റിൻഷാ മുഹമ്മദ് റാഫിയെയാണ് (25) ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടിയത്. കേരളത്തിൽ എംഡിഎംഎ വില്പന നടത്താൻ അരൂദാസിനെ സഹായിച്ചത് റിൻഷയാണെന്നാണ് വിവരം.
ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് വടക്കാഞ്ചേരിയിൽ നിന്നും154.27ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്. ബംഗളൂരിൽ നിന്നും വില്പനയ്ക്കായി കുന്നംകുളത്തേക്ക് വലിയതോതിൽ എംഡിഎംഎ കൊണ്ടുവരുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ടി.സി അനുരാജും സംഘവും നടത്തിയ പരിശോധനയിലാണ് വടക്കാഞ്ചേരിയിൽ നിന്നും എംഡിഎംഎ പിടികൂടിയത്. ഈ കേസിൽ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശിയായ കോരങ്ങത്ത് വീട്ടിൽ ശരത്ത്മോൻ (37) പിടിയിലായിരുന്നു.
ശരത്ത്‌മോനാണ് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചത് അരൂദാസാണെന്ന് മൊഴി നൽകിയത്. പിന്നാലെയാണ് റിൻഷയുടെ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് വടക്കാഞ്ചേരി പൊലീസ് സംഘം ബംഗളൂരൂവിലെത്തി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടിയത്. പ്രതിയെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിന്റെ നിർദ്ദേശത്തിലും കുന്നംകുളം എസിപി സജു എബ്രഹാമിന്റെ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ അനൂപ്, സബ് ഇൻസ്പെക്ടർ നിബിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സനൽ, സിവിൽ പൊലീസ് ഓഫീസർ അർജ്ജുൻ, വനിത സിവിൽ പൊലീസ് ഓഫീസർ ഷബ്ന എന്നിവരാണ് ഉണ്ടായിരുന്നത്.
Police have arrested a 25-year-old woman, Rinsha Mohammed Rafi, a native of Pattani Street in Palakkad, in connection with an MDMA trafficking case. She was arrested in Bengaluru for allegedly helping transport MDMA from Bengaluru to Kerala for sale. Police had seized 154.27 grams of MDMA in Vadakkenchery on August 9 and arrested Sharath Mon, a native of Chittanjur in Kunnamkulam.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |