SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.10 PM IST

ചെറുമകളെ ലൈംഗികമായി ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, പ്രതിക്ക് 62 വർഷം കഠിനതടവും പിഴയും

court

കൊല്ലം : ചെറുമകളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയെ 62 വർഷം കഠിനതടവിനും പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഠിന തടവിന് പുറമേ 2.5 ലക്ഷം രൂപ പിഴയും അടയ്ക്കാൻ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഉത്തരവിട്ടു. പിഴ നൽകിയില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് പ്രതി അനുഭവിക്കണം.

കുട്ടി പ്രതിയുടെ പൂർണ സംരക്ഷണയിൽ കഴിഞ്ഞിരുന്ന സമയത്തായിരുന്നു ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് പ്രതിയെ അറസ്റ്ര് ചെയ്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം കൊല്ലത്ത് തന്നെ മൂന്നരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ കുട്ടിയുടെ പിതാവിന്റെ സഹോദരനെ അറസ്റ്റ് ചെയ്തിരുന്നു. ആറുമാസത്തിനിടെ കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ആറുമാസം മുൻപ് മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി കുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയത്. ഇതിന് ശേഷം കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും രക്ഷിതാക്കൾ കാര്യമാക്കിയിരുന്നില്ല. പിന്നീടും പലതവണ ഇയാൾ കുഞ്ഞിനെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞദിവസം കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ വിവരം ആശാ വർക്കറിനെ അറിയിക്കുകയായിരുന്നു. ആശാ വർക്കർ കുട്ടിയോട് സംസാരിച്ചതിൽ നിന്നാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നാലെ വാർഡ് മെമ്പറെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരമറിയിക്കുകയായിരുന്നു.ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസലിംഗ് നൽകിയതിൽ നിന്നാണ് പിതാവിന്റെ സഹോദരൻ കഴിഞ്ഞ ആറുമാസമായി ലൈംഗികമായ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കുളത്തൂപ്പുഴയിൽ നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY