വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ. സുൽത്താൻ ബത്തേരി സ്റ്രേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി സാബിത്തിനെ എറണാകുളം കളമശേരിയിൽ നിന്നാണ് പിടികൂടിയത്. സംഭവം നടന്ന് പത്താംദിവസമാണ് ഇയാൾ പിടിയിലായത്.
സ്റ്രേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പ്രതി മോഷ്ടിച്ചത്. ജൂൺ 7ന് ബത്തേരിയിൽവച്ച് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇത്. ഇവ കോടതിയിൽ ഹാജരാക്കി തിരികെ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലാണ്.
സെപ്തംബർ 10ന് മുറി വൃത്തിയാക്കാനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കളവ് ബോധ്യപ്പെട്ടത്. സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോൽ ഉപയോഗിച്ച് സാബിത്ത് മുറിതുറന്ന് ചാക്കുകെട്ടുകൾ സ്വന്തം വാഹനത്തിലേയ്ക്ക് മാറ്റുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സാബിത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽപോയത്.
Senior Civil Police Officer T. Sabith was arrested in Kalamassery, Ernakulam, ten days after absconding following the theft of evidence. He is accused of stealing seven sacks of banned tobacco products from Sultan Bathery police station. Discovered on September 10th via CCTV, Sabith used a key to access the evidence room before going into hiding.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |