കൊല്ലം: കരുനാഗപ്പള്ളിയിൽ പൊലീസുകാർക്കുനേരെ ആക്രമണം. സ്‌ത്രീകൾ ഉൾപ്പെട്ട സംഘത്തിന്റെ ആക്രമണത്തിൽ എസ്‌ഐയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ എസ്‌ഐ ജിനുവിനും സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.
അടൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത വധശ്രമക്കേസിൽ പ്രതിയായ റെജിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. സംഘത്തിലൊരാൾ ചുടുകട്ട ഉപയോഗിച്ച് എസ്‌ഐയുടെ തലയ്‌ക്കടിച്ചു. സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശികളായ റെജിൻ, രേഷ്‌മ, രമ്യ, ഹർഷ എന്നിവർ അറസ്റ്റിലായി.
SI seriously injured in a Karunagappally police attack; four people arrested.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |