SignIn
Kerala Kaumudi Online
Sunday, 25 October 2026 1.29 PM IST

കുന്നംകുളത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു

cctv

കുന്നംകുളം: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചതായി പരാതി. കുന്നംകുളം കക്കാട് സ്വദേശി കള്ളിപ്പറമ്പിൽ വീട്ടിൽ വിനീഷ് കെ.എന്നിന്റെ ഉടമസ്ഥതയിലുള്ള ഹീറോ എച്ച്.എഫ് ഡീലക്‌സ് ബൈക്കാണ് മോഷണം പോയത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് ആരോ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് വിനീഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഏകദേശം 80,000 രൂപ വിലമതിക്കുന്നതാണ് നഷ്ടപ്പെട്ട ബൈക്ക്. വിനീഷിന്റെ പരാതിയിൽ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി.

സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY