
ആലപ്പുഴ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുറവൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിലായി.
കൊല്ലം തട്ടാമല ഷംനാദ് മൻസിൽ ഷംനാദിനെ (32) കുത്തിയതോട് എക്സൈസ് പിടികൂടിയത്. 2.89 ഗ്രാം എം.ഡി.എം.എയും 96 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടിയതായി എക്സൈസ് സംഘം അറിയിച്ചു.
അസി. എക്സൈസ് ഇൻസ്‌പെക്ടർ ജി.ആർ.ജോസഫ്, എക്സൈസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്.ആർ, മഹേഷ് ടി.എം, നന്ദു, ഡ്രൈവർ ഡ്രൈവർ സന്തോഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |