SignIn
Kerala Kaumudi Online
Saturday, 18 July 2026 3.36 AM IST

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

muhammed-hanifa
മുഹമ്മദ് ഹനീഫ

സുൽത്താൻ ബത്തേരി: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ കോഴിക്കോട് ഓമശ്ശേരി സ്വദേശി പുല്ലാമ്പാടിപറമ്പിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് ഹനീഫ (37)ആണ് അറസ്റ്റിലായത്. നേരത്തെ പിടിയിലായ നൈജീരിയൻ പ്രതിയുമായി നേരിട്ട് ബന്ധമുള്ളയാളയാണ് ഇയാൾ. കേസിൽ 6 പേർ നേരത്തെ പിടിയിലായിരുന്നു. അസി. എക്‌സൈസ് കമ്മിഷണർ ആർ.എൻ. ബൈജുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.എൻ. ശ്രീജമോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എസ്. സുഷാദ്, സി.എം. ബേസിൽ , സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വീരൻ കോയ എന്നിവരടങ്ങി സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY