
ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി പഞ്ചായത്ത് വാർഡ് 11 ൽ തൈക്കൽ നിവർത്തിൽ വീട്ടിൽ അനന്ദു അനിരുദ്ധനെയാണ്(28) പട്ടണക്കാട് എസ്.ഐ രതീഷ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. പട്ടണക്കാട്, കുത്തിയതോട് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനന്ദു, 2022 -ൽ കാപ്പ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ മോചിതനായ ശേഷം പട്ടണക്കാടും ഏറ്റുമാനൂരും കേസുകളിൽ പ്രതിയായതിനെ തുടർന്നു വീണ്ടും കാപ്പാ നിയമം പ്രകാരം നാടുകടത്തുന്നതിന് പട്ടണക്കാട് പൊലീസ് ജില്ലാ പൊലീസ് മോധാവി മുഖേന ഡി.ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ ഇയാൾക്ക് ആലപ്പുഴ ജില്ലയിൽ 6 മാസം പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്നു.ശിക്ഷാ കാലാവധി പൂർത്തിയാക്കി തിരികെയെത്തിയ ഇയാൾ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും പട്ടണക്കാട് പൊലീസ് സ്റ്റേഷനിലും വീണ്ടും കേസിൽ പ്രതിയായതിനെ തുടർന്നാണ് കരുതൽ തടങ്കലിന് കളക്ടർ ഉത്തരവിട്ടത്. പട്ടണക്കാട് പൊലീസ് സ്റ്രേഷൻ പരിധിയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മൂന്നോളം പേർക്കെതിരെ സമാനമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സി.ഐ ജയൻ കെ.എസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |