
വർക്കല:വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീടിന്റെ കതക് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. നാലര പവന്റെ സ്വർണ്ണവും 50,000 രൂപയുമാണ് കവർന്നത്. എറണാകുളം ഫയർ സ്റ്റേഷനിലെ അനീഷിന്റെ വാടകവീട്ടിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6നും ശനിയാഴ്ച രാത്രി 11നുമിടയിൽ മോഷണം നടന്നത്. ഒരു പവന്റെ മാല, അര പവന്റെ രണ്ട് വളകൾ, അര പവന്റെ ഒരു കാൽത്തള, അര പവന്റെ രണ്ട് ജോഡി കമ്മൽ, 2ഗ്രാം തൂക്കമുള്ള 2ജോഡി കമ്മലുകൾ, 30ഗ്രാം തൂക്കമുള്ള ഒരു വെള്ളി ബാറ് എന്നിവയും ചിട്ടി പിടിച്ച 50,000രൂപയുമാണ് മോഷ്ടിച്ചത്. ശിവഗിരി നഴ്സിംഗ് കോളേജിൽ അദ്ധ്യാപികയായ ഭാര്യ വീട്ടിൽ പോയി തിരികെ വന്നപ്പോഴാണ് മോഷണവിവരം മനസിലാകുന്നത്. വീടിനുള്ളിൽ ആകെ മുളക്പൊടി വിതറിയ ശേഷമാണ് മോഷ്ടാവ് കടന്നത്. വർക്കല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |