
കഴക്കൂട്ടം: റോഡരികിൽ അനധികൃതമായി കട കെട്ടി നിരോധിത പുകയില ഉത്പന്നങ്ങൾ വൻതോതിൽ വില്പന നടത്തിയ കട പൊലീസ് പൊളിച്ച് നീക്കി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളൂർ കൊയ്ത്തൂർക്കോണം സുഭാഷ് ഭവനിൽ സുധാകരനെ (65) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. കാരമൂട് ജംഗ്ഷനിലെ പുറമ്പോക്കിൽ അനധികൃതമായി നിർമ്മിച്ച പെട്ടിക്കടയുടെ മറവിലായിരുന്നു കച്ചവടം. മംഗലപുരം സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ കടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ പെട്ടിക്കടയ്ക്ക് താഴെ മെറ്റൽ വിരിച്ച് ഒളിപ്പിച്ച നിലയിലായിരുന്നു 10 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും കിടക്കയുടെ അടിയിലും ചാക്കുകളിലും മറ്റുമായി 800 പാക്കറ്റുകൾ കൂടി പിടിച്ചെടുത്തു. ഇതോടെ പുറമ്പോക്കിൽ പ്രവർത്തിച്ചിരുന്ന അനധികൃത കടയുടെ ഷെഡും പന്തലും പൊലീസ് പൊളിച്ച് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |