SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.03 PM IST

യാത്രയ്‌ക്കിടെ വീട്ടമ്മയുടെ എട്ട് പവൻ മോഷ്ടിച്ചു

theif

പോത്തൻകോട്: വീട്ടിൽ വച്ചാൽ കള്ളന്മാർ കൊണ്ടുപോകുമെന്ന ഭയന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ മോഷണം പോയി.

പോത്തൻകോട് പൂലന്തറ ശാന്തിഗിരി ധർമ്മസേവികപുരം വീട്ടിൽ അംബികയുടെ (52) സ്വർണമാണ് നഷ്‌ടമായത്. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പോയി വെഞ്ഞാറമൂട് പോകുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് ഇവർ മടങ്ങിയത്. വൈകിട്ട് 4.15ഓടെ ബസ് പോത്തൻകോട്ടെത്തിയപ്പോൾ ബാഗിന്റെ സിബ്ബ് തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അംബിക പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്‌ടമായതായി കണ്ടെത്തിയത്.

മൊബൈൽ ഫോണും പണവുമടങ്ങിയ പേഴ്‌സും ബാഗിലുണ്ടായിരുന്നെങ്കിലും നഷ്ടമായില്ല. അബിക ഉടൻ തന്നെ മൊബൈൽ ഫോൺ വഴി പോത്തൻകോട് പൊലീസിനെ വിവരമറിയിച്ചു. മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിക്ക് സമീപത്തുള്ള ടോയ്ലെറ്റിൽ പോകുന്നതിനായി ബാഗ് പുറത്തുവച്ചിരുന്നതായി പോത്തൻകോട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY