SignIn
Kerala Kaumudi Online
Sunday, 13 September 2026 4.11 AM IST

കാട്ടാക്കടയിൽ വീട് കത്തിച്ചതായി പരാതി

kattakada

കാട്ടാക്കട: ഗുണ്ടാസംഘം വീട് ഡീസലൊഴിച്ച് കത്തിച്ചതായി പരാതി. ആനന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആക്രമികൾ വീട്ടുപകരണങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്തത്. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. സഹോദരീപുത്രനായ അഖിൽ മോഹനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കാട്ടാക്കട പൊലീസ് പറയുന്നത്. ഇന്നലെ പുലർച്ചെ 3നാണ് സംഭവം. വീടിനുള്ളിലുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞാണ് സംഘം അതിക്രമം കാട്ടിയത്. വീടിന്റെ ജനലുകളും ബാത്ത്റൂമും അടിച്ചുതകർത്തു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഖിൽ മോഹന്റെ പേരിൽ കാർ തകർത്തതുമായി ബന്ധപ്പെട്ട് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നിലവിൽ മറ്റൊരു കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY