SignIn
Kerala Kaumudi Online
Saturday, 03 October 2026 2.43 AM IST

വിമാനത്താവളത്തിലെ സോളാർ പാനലിലെ ചെമ്പ് മോഷണം: മൂന്നുപേർ പിടിയിൽ

jalaludheen

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽനിന്ന് ചെമ്പ് മോഷ്ടിച്ച കേസിൽ അന്യസംസ്ഥാനക്കാരായ മൂന്നുപേർ നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി. അസാം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബദ്രക് സ്വദേശി ഗണേഷ്‌കുമാർ (36), പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരെയാണ് നെടുമ്പാശേരി എസ്.ഐ അരുൺരാജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം രാത്രി നെടുമ്പാശേരി - അവണംകോട് റോഡിൽ റെയിൽവേ ഓവർബ്രിഡ്‌ജിനു സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സോളാർപാനലിൽനിന്ന് ചെമ്പ് മോഷണം പോകുന്നതായി സിയാൽ അധികൃതർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY