
അരൂർ: സമൂഹമാധ്യമങ്ങളിലൂടെ യുവതിക്കെതിരെ അശ്ലീല പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം കുന്നത്തുകാൽ എം.എൻ. ഭവനിൽ സുരേഷ് ബാബുവിനെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പലതവണ ഇയാൾ യുവതിക്കെതിരെ അശ്ലീല പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പോസ്റ്റുകൾ നീക്കം ചെയ്തെങ്കിലും വീണ്ടും സമാനമായ രീതിയിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
അരൂർ സി.ഐ എം.അജയമോഹന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. വി.എ. അബീഷ്, എ.എസ്.ഐ. റെജി തങ്കപ്പൻ, സി.പി.ഒ ശരത് ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സുരേഷ് ബാബുവെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |