
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ തെക്കുഭാഗത്തുനിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി. റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് ലഭിച്ചത്. ഉദ്യോഗസ്ഥരുടെ പരിശോധന കണ്ട് പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.ഐ ടി.ഡി.ബിജു, എസ്.ഐ ജയകുമാർ, സി.പി.ഒമാരായ സ്മിലേഷ്, പ്രശാന്ത് എന്നിവരും ആർ.പി.എഫ് ഐ.പി.എഫ് ഷിനോജ് കുമാർ, എസ്.ഐ പി.എഫ് ഗീതു കൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾ എം.ബി.ബിനു, കോൺസ്റ്റബിൾ എം.നജീം എന്നിവരടങ്ങിയ സംഘവുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പിടിച്ചെടുത്ത കഞ്ചാവ് കോടതിയിൽ ഹാജരാക്കും. കഞ്ചാവ് കണ്ടെത്തിയ ഭാഗത്ത് സി.സി.ടിവി ക്യാമറകൾ ഇല്ലാത്തതിനാൽ പ്രതിയെ തിരിച്ചറിയുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പിടികൂടിയ കഞ്ചാവുമായി പൊലീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |